chapter 9 done!
authorSajith Sasidharan <sajith@nonzen.in>
Fri, 19 Dec 2014 01:51:31 +0000 (20:51 -0500)
committerSajith Sasidharan <sajith@nonzen.in>
Fri, 19 Dec 2014 01:51:31 +0000 (20:51 -0500)
09-mungaami.md

index 29fcc8f..a25a231 100644 (file)
@@ -6,4 +6,101 @@
 ഇരിക്കാമെന്ന് ആലീസിനെക്കൊണ്ട് സത്യം ചെയ്യിച്ചശേഷം ഞാൻ അവളെയും കൂട്ടി വിജ്ഞാനഭവനത്തിൽ
 പോയി.
 
+ടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രഭാഷകൻ ടൈം മെഷീന്റെ സമീപത്ത് നില്ക്കുന്നു.
+മുഴുക്കഷണ്ടിയായ ഒരു ഭീമൻ.  അതിന്റെ ഡിസൈനും മറ്റുവിവരങ്ങളും ശ്രോതാക്കൾക്ക് വിവരിച്ചു
+കൊടുക്കുകയായിരുന്നു അദ്ദേഹം.  അവർ ഒന്നും വിടാതെ സശ്രദ്ധം ശ്രവിച്ചുകൊണ്ടിരുന്നു.
+
+"ആദ്യത്തെ പരീക്ഷണം, നിങ്ങൾക്കെല്ലാമറിയാവുന്നതുപോലെ പരാജയമായിരുന്നു."  അദ്ദേഹം പറഞ്ഞു.
+"നാം അയച്ച പൂച്ചക്കുട്ടി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ ചെന്നുപെട്ടത്.  തുംഗുസ്ക
+പ്രദേശത്തുവെച്ച് അത് പൊട്ടിത്തെറിച്ചു.  ഒരു ഉൽക്ക പതിച്ചതായാണ് ആളുകൾ കരുതിയത്.  പക്ഷെ,
+അതിനുശേഷം ഞങ്ങൾക്ക് ഗുരുതരമായ പരാജയങ്ങളൊന്നും സംഭവിച്ചിട്ടില്ല.  ചില നിയമങ്ങൾക്കും
+ക്രമങ്ങൾക്കും അനുസൃതമായി -- ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലഘുലേഖയിൽ അവയൊക്കെ നന്നായി
+വിവരിച്ചിട്ടുണ്ട് -- ഇന്ന് നമുക്ക് ആളുകളെയും സാധനങ്ങളെയും 1970കൾ വരെ പിന്നോക്കം
+അയക്കാം.  ഞങ്ങളുടെ സഹപ്രവർത്തകർ പലരും ഈ യാത്ര നടത്തി ഒരപായവും കൂടാതെ
+തിരിച്ചെത്തിയിട്ടുണ്ട്.  സമയത്തിലൂടെ സഞ്ചരിക്കുന്നതിനുള്ള സംവിധാനം താരതമ്യേന ലളിതമാണ്.
+നൂറ്റുക്കണക്കിനാളുകൾ ദശാബ്ദങ്ങൾ അധ്വാനിച്ച് രൂപപ്പെടുത്തിയതാണിത്.  ഇത് നോക്കു, ഈ ക്രൊണൊസൈൻ
+ബെൽറ്റ്‌ അണിയുകയേ വേണ്ടു.  നിങ്ങളിൽ നിന്ന് ആരെങ്ങിലും ഒരാൾ വന്നാൽ എങ്ങനെയാണ് അത്
+ചെയ്യേണ്ടതെന്ന് കാണിച്ചു തരാം."
+
+ഹാളിൽ നിശബ്ദത പരന്നു.  ഒന്നാമത്തെ ആളായി സ്റ്റേജിൽ വരാൻ ആരും ധൈര്യപ്പെട്ടില്ല.
+അപ്പോഴതാ സ്റ്റേജിൽ ആലീസ്.  അവൾ എന്തെങ്കിലും അപകടം കാണിച്ചില്ലെങ്കിലേ
+അദ്ഭുതമുള്ളു. അഞ്ചുമിനിറ്റ് മുമ്പാണ് താൻ അടങ്ങിയൊതുങ്ങി ഇരുന്നോളാമെന്ന് സത്യം ചെയ്തത്.
+
+"ആലീസ്" ഞാൻ വിളിച്ചുപറഞ്ഞു: "ഇവിടെ വാ, വേഗം."
+
+"പരിഭ്രമിക്കാനൊന്നുമില്ല" പ്രഭാഷകൻ പറഞ്ഞു. "കുഞ്ഞിനൊന്നും പറ്റില്ല."
+
+"എനിക്കൊന്നും പറ്റില്ല അച്ഛാ."  അവൾ സന്തോഷത്തോടെ വിളിച്ചുപറഞ്ഞു.
+
+ഹാളിൽ എല്ലാവരും ചിരിക്കാൻ തുടങ്ങി.  ആരാ ഈ ഉഗ്രശാസകനായ പിതാവ്?  അവരുടെ കഴുത്തുകൾ
+നീണ്ടു, കണ്ണുകൾ പരതി.
+
+ഞാനവിടെ ഒന്നും സംഭവിക്കാത്തതുപോലെ ഇരുന്നു.
+
+അദ്ദേഹം ആലീസിനെ ബെൽട്ടണിയിച്ചു.  ഇയർഫോണ്‍ മാതിരി എന്തോ ഒന്ന് ചെന്നിയിൽ ഘടിപ്പിച്ചു.
+
+"വളരെ എളുപ്പം.  ഇത്രമാത്രം."  അദ്ദേഹം പറഞ്ഞു.  "സമയത്തിലൂടെയുള്ള സഞ്ചാരത്തിന്
+റെഡിയായിക്കഴിഞ്ഞിരിക്കുന്നു.  ആ യന്ത്രത്തിനകത്ത് കടക്കുകയേവേണ്ടു.  അടുത്ത നിമിഷത്തിൽ
+നിങ്ങൾ 1975-ആമാണ്ടിലെത്തും."
+
+അയാളെന്തിനാ അങ്ങനെ പറഞ്ഞത്.  എന്റെ വയറൊന്നു കാളി.  ഇങ്ങനെ ഒരു സന്ദർഭം കിട്ടിയാൽ
+ആലീസ് വെറുതെ വിടുമോ.  ഇനി പറഞ്ഞിട്ടെന്താ കാര്യം.
+
+ങേ!  ഭയപ്പെട്ടത് തന്നെ സംഭവിച്ചു.  ആലീസതാ ആ യന്ത്രത്തിനകത്തേക്ക് കടക്കുന്നു.
+
+"കുട്ടീ, നീ എങ്ങോട്ടാ പോകുന്നത്?  അവിടെ നിൽക്ക്."  അയാൾ വിളിച്ചുകൂവി.  പക്ഷെ,
+അതിനിടെ ആലീസ് യന്ത്രത്തിനകത്ത് കടന്നുകഴിഞ്ഞിരുന്നു.  ഒരു നിമിഷം.  അവളെ കാണാനില്ല.
+അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു.  എല്ലാവരുടെയും മുന്നിൽവെച്ച്.
+
+അയാളാകെ വിളറി.  സ്റ്റേജിലേക്ക് ഓടി അടുക്കുന്ന എന്നെ കണ്ട് പരിഭ്രമിച്ച് അദ്ദേഹം മൈക്കിൽ
+കൂടെ വിളിച്ചു പറഞ്ഞു.
+
+"കുട്ടിക്കൊന്നും പറ്റില്ല.  മൂന്ന് മിനിട്ട്, അതിനുള്ളിൽ അവൾ തിരിച്ചെത്തും.  യന്ത്രം നൂറ്
+ശതമാനം സുരക്ഷിതമാണ്.  ഒരൊറ്റ പരീക്ഷണത്തിലും തെറ്റ് പറ്റിയിട്ടില്ല.
+പരിഭ്രാമിക്കാതിരിക്കൂ."
+
+അയാൾക്കതൊക്കെ പറയാം.  അയാളുടെ കുട്ടിയാവേണ്ടിയിരുന്നു.  ഞാന പഴയ പൂച്ചക്കുട്ടിയുടെയും
+തുംഗുസ്ക ഉൾക്കയുടെയും കഥ ഓർത്തുപോയി.  പ്രൊഫസർ പറഞ്ഞതിനെ വിശ്വസിക്കാനും അവിശ്വസിക്കാനും
+ഞാൻ നിന്നില്ല.  സമയത്തിൽ നൂറുകൊല്ലം പിന്നോക്കം പോകയാണവൾ.  നിങ്ങളുടെ മകളാണെങ്കിൽ
+എന്തുതോന്നും?  അവൾ യന്ത്രത്തിൽ നിന്ന് ഓടിപ്പോയാലോ?
+
+"എനിക്ക് അവളെ പിന്തുടരാൻ പറ്റുമോ?" ഞാൻ ചോദിച്ചു.
+
+"അസാധ്യം.  ഒരു മിനിട്ട്.  പരിഭ്രമിക്കേണ്ട, അവിടെ അവളെ സ്വീകരിക്കാൻ നമ്മുടെ ആളുണ്ട്."
+
+"എന്ത്?  നിങ്ങൾക്കവിടെ ഒരു സഹായി ഉണ്ടെന്നോ?"
+
+"അങ്ങനെ പറയാൻ പറ്റില്ല.  യാദൃശ്ചികമായി ഒരാളെ കണ്ടുമുട്ടി.  പുള്ളിക്ക് നമ്മുടെ പ്രശ്നങ്ങൾ
+നല്ലപോലെ അറിയാം.  അയാളുടെ ഫ്ലാറ്റിൽ മറ്റൊരു യന്ത്രം സ്ഥിതിചെയ്യുന്നുണ്ട്.  അയാൾ അവിടെ
+താമസിക്കുകയാണ്.  ഇരുപതാം നൂറ്റാണ്ടിൽ.  അദ്ദേഹത്തിന്റെ സവിശേഷമായ തൊഴിൽ കാരണം..."
+
+ആ നിമിഷത്തിൽ ആലീസ് യന്ത്രത്തിനുള്ളിൽ പ്രത്യക്ഷപ്പെട്ടു.  അവൾ പുറത്ത് സ്റ്റേജിൽവന്ന് നിന്നു.
+ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്ത ചാരിതാർഥ്യത്തോടെ.  കയ്യിൽ കനം കൂടിയ ഒരു പഴയ
+പുസ്തകവുമുണ്ടായിരുന്നു.
+
+"അതാ, നോക്കൂ, ഞാൻ പറഞ്ഞില്ലെ..."  പ്രഭാഷകൻ ആരംഭിച്ചു.  ശ്രോതാക്കൾ കയ്യടി
+പാസാക്കി.
+
+"കുഞ്ഞെ, പറയൂ, നീ എന്താണ് കണ്ടത്" പ്രൊഫസർ ചോദിച്ചു.  എന്നെ അടുക്കാൻകൂടി സമ്മതിച്ചില്ല.
+
+"വളരെ രസായിരുന്നു."  അവൾ മറുപടി പറഞ്ഞു.  "ബ് ബാ... ഞാനാ അങ്ങേ മുറിയിൽ ചെന്നപ്പോൾ
+അവിടെ ഡെസ്കിന്റെ അടുത്തിരുന്ന് ഒരാൾ എന്തോ എഴുതുന്നുണ്ടായിരുന്നു.  അദ്ദേഹം എന്നോട് ചോദിച്ചു:
+'കുഞ്ഞെ, നീ 21-ആം നൂറ്റാണ്ടിൽ നിന്ന് വരികയാണോ.'  ഞാൻ പറഞ്ഞു: 'ആയിരിക്കാം.  എനിക്ക്
+കൃത്യമായി അറിയില്ല.  എനിക്കിപ്പോഴും നന്നായി എണ്ണാൻ പറ്റില്ല.  ഞാൻ ജൂനിയർ
+കിൻഡർഗാർട്ടനിലാണ്.'  എന്നെ കണ്ടത്തിൽ സന്തോഷമുണ്ടെന്നദ്ദേഹം പറഞ്ഞു.  ഉടനെതന്നെ നിനക്ക്
+തിരിച്ചുപോകേണ്ടിവരും.  നിന്റെ മുത്തച്ഛൻ ജനിക്കുന്നതിനുമുൻപ് മോസ്കോ എങ്ങനെ ആയിരുന്നു എന്ന്
+കാണണോ?  അദ്ദേഹം ചോദിച്ചു.  'കാണണം.'  ഞാൻ പറഞ്ഞു.  അദ്ദേഹം കാണിച്ചുതന്നു.  എന്തൊരു
+രസമായിരുന്നെന്നോ?  കെട്ടിടങ്ങൾക്ക് വലിയ ഉയരമൊന്നുമില്ല.  അദ്ദേഹം പറഞ്ഞു, താനൊരു
+ശാസ്ത്രകഥാകൃത്താണ് എന്ന്.  ഭാവിയെക്കുറിച്ചുള്ള കഥകളാണത്രെ എഴുതുന്നത്‌.  അദ്ദേഹം സ്വയം
+എല്ലാം കണ്ടുപിടിച്ചതല്ല.  നമ്മുടെ കാലത്തെ ആളുകൾ ഇടക്കിടെ അദ്ദേഹത്തെ കാണാറുണ്ടത്രെ.
+എല്ലാം പറയാറുണ്ടത്രെ.  പക്ഷെ, അദ്ദേഹം ഒന്നും പുറത്തുപറയില്ല.  രഹസ്യമാണത്രെ.  അദ്ദേഹം
+അദ്ദേഹത്തിന്റെ ഒരു പുസ്തകം എനിക്കു തന്നു.  ഞാൻ തിരിച്ചുപോന്നു."
+
+ശ്രോതാക്കൾ ഉൽസാഹതോടെ കയ്യടിച്ചു.  വളരെ ബഹുമാന്യനായ ഒരു അക്കാദമീഷ്യൻ എഴുന്നേറ്റുനിന്ന്
+പറഞ്ഞു. "എന്റെ കുട്ടീ, നിന്റെ കയ്യിലുള്ളത് അപൂർവമായ ഒരു ഗ്രന്ഥമാണ്, 'ചൊവ്വാബിന്ദുക്കൾ'
+എന്ന സയൻസ് ഫിക്ഷൻ നോവലിന്റെ ആദ്യത്തെ പതിപ്പ്.  നീ അതെനിക്കു തരുമോ?  നിനക്കേതായാലും
+വായിക്കാൻ പറ്റില്ലല്ലോ."
+
+"ക്ഷമിക്കണം സർ."  അവൾ പറഞ്ഞു.  "ഇതെനിക്കു വേണം.  താമസിയാതെ ഞാൻ വായിക്കാൻ
+പഠിക്കും.  അപ്പൊ ഇതെനിക്ക് തന്നത്താൻ വായിക്കലൊ."