starting ch03, baba-yaga.
[sajith/opape.git] / 01-onnum-pattatha-penkutti.md
1
2 #ഒന്നും പറ്റാത്ത പെണ്‍കുട്ടി#
3
4 ആലീസിന്റെ അദ്ഭുതലോകം കുട്ടികള്ക്കും വലിയവർക്കും ഏറെ ഇഷപ്പെട്ട ഒരു കഥയാണ്. അതെഴുതിയത്
5 പ്രശസ്ത ഗണിതജ്ഞനായ ലൂയി കരോൾ ആണ്. "സയൻസ് ഫിക്ഷൻ" എന്ന രൂപത്തിലല്ല അതെഴുതിയിട്ടുള്ളത്.
6 ഭാവനക്ക് കടിഞാണ്‍ അഴിച്ചു വിടുകയാണ് അതിൽ ചെയ്തിട്ടുള്ളത്. സോവിയറ്റ് സയൻസ് ഫിക്ഷൻ
7 എഴുത്തുകാരനാണ്‌ കിറീൽ ബുലിച്യേവ്. അദ്ദേഹത്തിന്റെ 'ഒന്നും പറ്റാത്ത പെണ്‍കുട്ടി - അഥവാ
8 ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആലീസിന്റെ സാഹസങ്ങൾ' സയൻസ് ഫിക്ഷന്റെയും ഭാവനയുടെയും
9 കൂട്ടത്തിൽ പെടുത്താം. ആലീസിന്റെ അച്ഛനാണ് കഥ പറയുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ
10 പൗരന്മാരും പൗരകളുമാകാൻ പോകുന്ന, ഇന്നത്തെ ആലീസുമാർക്കും കൂട്ടുകാർക്കും അവരുടെ
11 അച്ഛനമ്മമാർക്കും ഒരുപോലെ താല്പര്യമുളവാക്കുന്ന കഥകളാണിവ....
12