Commit | Line | Data |
---|---|---|
68f83e42 SS |
1 | #വീഡിയോഫോണ്‍ സംഭവം# |
2 | ||
3 | ആലീസ് ഉറങ്ങുന്നില്ല. വല്ലാത്ത പെണ്ണ്. നേരം മണി പത്തായി. എന്നിട്ടും അവൾ ഉറങ്ങുന്ന | |
4 | മട്ട് കാണുന്നില്ല. ഞാൻ പറയുന്നു: "ആലീസ്, ഉടനെ ഉറങ്ങിക്കോ ഇല്ലെങ്ങിൽ ........" | |
5 | ||
6 | "ഇല്ലെങ്ങിൽ? ഇല്ലെങ്ങിലെന്താ അച്ഛാ?" | |
7 | ||
8 | "ഇല്ലെങ്ങിലോ? ഞാൻ വീഡിയോഫോണിൽ [ബാബ-യാഗ][1]യെ വിളിക്കും" | |
9 | ||
10 | "ആരാ അച്ഛാ ഈ ബാബ-യാഗ?" | |
11 | ||
12 | "ഏങ്, എല്ലാ കുട്ടികൾക്കും ബാബ-യാഗയെ അറിയാലോ! ഗ്ലപ്, ഗ്ലപ് -- പറഞ്ഞാകേക്കാത്ത | |
13 | കൊച്ചുകുട്ടികളെ പിടിച്ചു തിന്നുന്ന യക്ഷിയാണ് ബാബ-യാഗ" | |
14 | ||
15 | "എന്തിനാ അവള് കുട്ടികളെ തിന്നണത്?" | |
16 | ||
17 | "അതോ... അതോ... അവള് ചീത്തയാ. പിന്നെ അവൾക്ക് എപ്പോഴും ഭയങ്കര വിശപ്പാണ്." | |
18 | ||
19 | "അവൾക്കെന്തിനാ വിശക്ക്ണത്?" | |
20 | ||
21 | "അതോ... അതോ... അവളുടെ കുടിലിലേക്ക് ഭക്ഷണം എത്തിക്കുന്ന കുഴൽ ഘടിപ്പിച്ചിട്ടില്ല." | |
22 | ||
23 | "എന്തുകൊണ്ട് ഘടിപ്പിച്ചില്ല?" | |
24 | ||
25 | "അതോ... അതോ... അവളുടെ കുടിൽ ഇടിഞ്ഞു പൊളിഞ്ഞ ഒരു ചെറ്റപ്പുരയാണ്, കാടിന്റെ വളരെ | |
26 | ഉള്ളിലുമാണ്." | |
27 | ||
28 | ആലീസിന് താല്പര്യം കൂടിക്കൂടി വരികയാണ്. ഉറക്കം തീരെ പോയി. അവൾ കിടക്കയിൽ | |
29 | എഴുന്നേറ്റിരുന്നു. | |
30 | ||
31 | "ബാബ-യാഗക്ക് വനസംരക്ഷണ വകുപ്പിലാണോ ജോലി?" | |
32 | ||
33 | "ദേ, ആലീസ്, നീ ഉറങ്ങുന്നുണ്ടോ? വേഗം ഉറങ്ങിക്കോ, ഇല്ലെങ്ങിൽ..." | |
34 | ||
35 | "പക്ഷെ, അച്ഛാ, അച്ഛൻ പറഞ്ഞില്ലേ ബാബ-യാഗയെ വിളിക്കാംന്ന്. ഒന്ന് വിളിക്കൂ അച്ഛാ | |
36 | ബാബ-യാഗയെ ഒന്നു വിളിക്കൂ." | |
37 | ||
38 | "ദേ ഞാൻ' പ്പ വിളിക്കും. പിന്നെ നീ പേടിച്ചു കരയും!" | |
39 | ||
40 | ഞാൻ വീഡിയോഫോണിന്റെ അടുത്തേക്ക് നീങ്ങി. ദേഷ്യത്തോടെ കണ്ണിക്കണ്ട ചില ബട്ടണുകൾ | |
41 | അമർത്തി. ഒരു കണക്ഷനും കിട്ടില്ല, എന്ന് എനിക്ക് ഉറപ്പായിരുന്നു. ബാബ-യാഗ വീട്ടിലില്ല | |
42 | എന്ന് പറയാം! | |
43 | ||
44 | പക്ഷെ, എനിക്ക് തെറ്റുപറ്റി. വീഡിയോഫോണ്‍ സ്ക്രീൻ തെളിഞ്ഞു. ഒരു ക്ലിക് ശബ്ദം കേൾക്കായി. | |
45 | ലൈനിന്റെ മറ്റേ അറ്റത്ത് ആരോ സ്വീകരിക്കാനുള്ള ബട്ടണ്‍ അമർത്തിയിരുന്നു. ആളുടെ രൂപം | |
46 | സ്ക്രീനിൽ തെളിയുന്നതിന് മുമ്പുതന്നെ ആരോ ഉറക്കം തൂങ്ങിക്കൊണ്ട് പറഞ്ഞു. "ഇത് ചൊവ്വാ | |
47 | എംബസിയാണ്." | |
48 | ||
49 | ||
50 | ||
51 | [1]: "" "റഷ്യൻ നാടോടിക്കഥകളിലെ ഒരു യക്ഷിയാണ് ബാബ-യാഗ" |