Commit | Line | Data |
---|---|---|
33450afb SS |
1 | #അപ്രത്യക്ഷരായ ബഹിരാകാശ സന്ദർശകർ# |
2 | ||
3 | സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുന്നു. ലാബുല്ലിയന്മാർ ഭൂമിയിൽ ഇറങ്ങാൻ | |
4 | പോവുകയാണ്. ഇത്രയും ദൂരെയുള്ള ഒരു നക്ഷത്രവ്യൂഹത്തിൽ നിന്ന് ഒരാളും നമ്മുടെ സൗരയൂഥം | |
5 | സന്ദർശിച്ചിട്ടില്ല. അവരുടെ വരവിനെക്കുറിച്ചുള്ള ആദ്യത്തെ സിഗ്നലുകൾ പ്ലൂട്ടോയിലാണ് | |
6 | പിടിച്ചെടുത്തത്. മൂന്നുദിവസം കൊണ്ട് ലോന്ദയിലെ റേഡിയോ വാനനിരീക്ഷണാലയവുമായുള്ള ബന്ധം | |
7 | സ്ഥാപിച്ചെടുത്തു. | |
8 | ||
9 | ലാബുല്ലിയന്മാർ ഇപ്പോഴും വളരെ ദൂരെയാണ്. പക്ഷെ ഷെമിത്യവോ കോസ്മോഡ്രോം അവരെ | |
10 | സ്വീകരിക്കാൻ പൂർണമായും തയാറായിക്കഴിഞ്ഞു. റെഡ്റോസ് ഫാക്ടറിയിൽ നിന്നുള്ള പെണ്കുട്ടികൾ | |
11 | പൂമാലകൾ കൊണ്ട് അവിടമൊരു പൂങ്കാവനമാക്കി. കവികളുടെ ബിരുദാനന്തര ഡിപ്പാർട്ടുമെന്റിലെ | |
12 | വിദ്യാർഥികൾ വരവേൽപ്പുഗാനങ്ങൾ രിഹേഴ്സിക്കൊണ്ടിരിക്കയാണ്. എല്ലാ എംബസികൾക്കും സ്വീകരണ | |
13 | പ്ലാറ്റ്ഫോറത്തിൽ അവരുടെ സ്ഥാനങ്ങൾ തിട്ടപ്പെടുത്തിയിട്ടുണ്ട്. കറസ്പോണ്ടർമാര് രാത്രിയും | |
14 | പകലും കോസ്മോഡ്രോം കന്റീനിൽ തന്നെ കഴിച്ചുകൂട്ടി. | |
15 | ||
16 | ആലീസ് അക്കാലത്ത് വ്നൂക്കവൊയിലുള്ള കോട്ടേജിലായിരുന്നു താമസം. ഹെർബേറിയത്തിന് ചെടികൾ | |
17 | സംഭരിക്കുകയായിരുന്നു. വാന്യയുടെക്കാൾ നല്ല ഒരെണ്ണം വേണം അവൾക്ക്. കിന്റർഗാർട്ടനിൽ | |
18 | അവളുടെ ഒരുകൊല്ലം സീനിയറാണ് വാന്യ. അതുകൊണ്ട് ലാബുല്ലിയന്മാരെ സ്വീകരിക്കാനുള്ള | |
19 | തയ്യാറെടുപ്പുകളിലൊന്നും അവൾ പങ്കുകൊണ്ടില്ല. വാസ്തവത്തിൽ അവരുടെ വരവിനെക്കുറിച്ചു പോലും | |
20 | അവൾക്ക് അറിയാമായിരുന്നില്ല. | |
21 | ||
22 | എനിക്കും അതുമായി നേരിട്ട് ബന്ധമൊന്നുമില്ല. അവർ ഇവിടെ എത്തിയതിനുശേഷമേ എനിക്ക് | |
23 | എന്തെങ്കിലും ചെയ്യാനുള്ളു. | |
24 | ||
25 | അതിനിടക്ക് സംഗതികൾ നടന്നത് ഇപ്രകാരമാണ്: മാർച്ച് 8-ന് ലാബുല്ലിയന്മാർ അറിയിച്ചു, തങ്ങൾ | |
26 | വർത്തുള കക്ഷയിൽ പ്രവേശിക്കാൻ പോവുകയാണെന്ന്. ഏതാണ്ട് അതേ സമയത്ത് ആ ദുരന്തം സംഭവിച്ചു. | |
27 | റാഡാർ സ്റ്റേഷൻ ലാബുല്ലിയൻ കപ്പലിനു പകരം ഒരു സ്വീഡിഷ് ഉപഗ്രഹവുമായി ബന്ധപ്പെട്ടു. | |
28 | രണ്ടുകൊല്ലം മുമ്പ് നഷ്ടപ്പെട്ട 'നോബിൾ-29' ആയിരുന്നു അത്. തെറ്റ് കണ്ടുപിടിച്ച് | |
29 | തിരുത്തിയപ്പോഴേക്കും ലാബുല്ലിയന്മാരുമായുള്ള ബന്ധം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ബന്ധം | |
30 | നഷ്ടപ്പെട്ട സമയത്ത് അവർ ഭൂമിയിലിറങ്ങാൻ തയ്യാറെടുത്തുകൊണ്ടിരിക്കയായിരുന്നു. | |
31 | ||
32 | മാർച്ച് 9 കാലത്ത് 6:33ന് ലാബുല്ലിയന്മാർ വിളിച്ചു. തങ്ങൾ ഭൂമിയിൽ ഇറങ്ങിയിരിക്കുന്നു. | |
33 | ഭൂമിയിലെ അക്ഷാംശം 55° 20' വടക്കും രേഖാംശം 37° 40' കിഴക്കുമായ ഒരു സ്ഥാനത്താണ് | |
34 | വന്നുപെട്ടിരിക്കുന്നത്, പരമാവധി 15'ന്റെ പിശകുണ്ടാകാം -- അതായത്, മോസ്കോവിൽ നിന്ന് ഏറെ | |
35 | ദൂരെയല്ലാതെ. | |
36 | ||
37 | വീണ്ടും ബന്ധം അറ്റുപോയി. എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ല. ഭൂമിയിൽനിന്നുള്ള വികിരണം | |
38 | ലാബുല്ലിയൻ ഉപകരണങ്ങളെ വല്ലാതെ കേടുവരുത്തിയെന്നു തോന്നുന്നു. | |
39 | ||
40 | ഒരായിരം കാറുകൾ നാലുപുറത്തേക്കും പായാൻ തുടങ്ങി, വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. | |
41 | ഹെലികോപ്റ്റർ, ഹോവർക്രാഫ്റ്റ്, ഓർണിത്തോപ്ടർ, ചുഴലിമാന്തി, പ്രൊപ്പോവിങ്... എന്നു വേണ്ട, | |
42 | പറക്കുന്ന തരത്തിലുള്ള എന്തെല്ലാം യന്ത്രങ്ങളുണ്ടോ അവയെല്ലാം മാനത്തേക്ക് പൊന്തി. | |
43 | മോസ്കോനഗരത്തിനു മേൽ ഇവ വെട്ടുകിളിപ്പറ്റത്തെപ്പോലെ കാണപ്പെട്ടു. ആകാശം ഇരുണ്ടപോലിരുന്നു. | |
44 | ലാബുല്ലിയന്മാർ ചുറ്റുവട്ടത്ത് എവിടെയായാലും, എന്തിന്, ഭൂമിക്കടിയിലാണെങ്കിൽ പോലും | |
45 | കണ്ടുപിടിക്കപ്പെടേണ്ടതാണ്. | |
46 | ||
47 | പക്ഷെ, അവരുടെ അഡ്രസില്ല. | |
48 | ||
49 | ചുറ്റുവട്ടത്ത് താമസിക്കുന്ന ആരുംതന്നെ സ്പേസ്ഷിപ്പ് താഴത്ത് വരുന്നത് കണ്ടിട്ടില്ല. മോസ്കോവിലും | |
50 | പരിസരത്തുമുള്ള എല്ലാ മനുഷ്യരും, കൊച്ചുകുട്ടികൾ പോലും, അവർ ഇറങ്ങിയെന്നു പറഞ്ഞ സമയത്ത് | |
51 | മാനത്തേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു. | |
52 | ||
53 | എന്തോ അബദ്ധം പിണഞ്ഞിട്ടുണ്ട്, സംശയമില്ല. | |
54 | ||
55 | വൈകുന്നേരം ഓഫീസിൽ നിന്ന് കോട്ടേജിലേക്ക് മടങ്ങി. ഭൂമിയിലെ ദൈനംദിന ജീവിതം ആകെ | |
56 | ക്രമം തെറ്റിയിരിക്കുന്നു. ആർക്കും ഒന്നിനും മൂഡില്ല. സന്ദർശകർക്ക് എന്തെങ്കിലും അബദ്ധം | |
57 | പറ്റിയിരിക്കുമോ -- അതാണ് എല്ലാവരുടെയും പേടി. | |
58 | ||
59 | "ഒരു വേള അവർ ആന്റിമാറ്റർ കൊണ്ടുണ്ടാക്കിയതാവാം. ഭൂമിയിലെ അന്തരീക്ഷത്തിൽ | |
60 | പ്രവേശിച്ചപ്പോൾ അപ്രത്യക്ഷമായിക്കാണും." മോണോറെയിൽ ട്രെയിനിൽ ഒരാൾ തട്ടിവിട്ടു. | |
61 | ||
62 | "എന്ത്, ഒരു സ്ഫോടനവും കൂടാതെയോ? ഒരു തെളിവും അവശേഷിപ്പിക്കാതെയോ? സാധ്യമല്ല!" | |
63 | ||
64 | "പക്ഷെ, ആന്റിമാറ്ററിന്റെ ഗുണധർമങ്ങളെക്കുറിച്ച് നമുക്കെന്തറിയാം." | |
65 | ||
66 | "ഞങ്ങൾ ഭൂമിയിലിറങ്ങിയിരിക്കുന്നു എന്ന റേഡിയോ സന്ദേശം പിന്നെ ആരാ അയച്ചത്." | |
67 | ||
68 | "ആരെങ്കിലും തമാശക്ക് ചെയ്തതായിരിക്കും." | |
69 | ||
70 | "ഇങ്ങനത്തെ തമാശയോ! ഈ സമയത്തോ." | |
71 | ||
72 | "അപ്പോ പ്ലൂട്ടോയുമായി സംസാരിച്ചതും അയാളായിരിക്കുമോ." | |
73 | ||
74 | "ഒരുവേള അവർ അദൃശ്യരായിരിക്കാം." | |
75 | ||
76 | "പക്ഷെ, നമ്മുടെ റേഡിയോ ലൊക്കേറ്റർ കണ്ടുപിടിക്കാതിരിക്കില്ല..." | |
77 | ||
78 | തർക്കം തുടർന്നു. അവർ അദൃശ്യരായിരിക്കുമെന്നുള്ള സിദ്ധാന്തത്തിനാണു ഭൂരിപക്ഷം കിട്ടിയത്. | |
79 |