adding ch08.
authorSajith Sasidharan <sajith@nonzen.in>
Thu, 18 Dec 2014 20:18:03 +0000 (15:18 -0500)
committerSajith Sasidharan <sajith@nonzen.in>
Thu, 18 Dec 2014 20:18:03 +0000 (15:18 -0500)
08-aprathyakshar.md [new file with mode: 0644]

diff --git a/08-aprathyakshar.md b/08-aprathyakshar.md
new file mode 100644 (file)
index 0000000..49e2602
--- /dev/null
@@ -0,0 +1,79 @@
+#അപ്രത്യക്ഷരായ ബഹിരാകാശ സന്ദർശകർ#
+
+സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുന്നു.  ലാബുല്ലിയന്മാർ ഭൂമിയിൽ ഇറങ്ങാൻ
+പോവുകയാണ്.  ഇത്രയും ദൂരെയുള്ള ഒരു നക്ഷത്രവ്യൂഹത്തിൽ നിന്ന് ഒരാളും നമ്മുടെ സൗരയൂഥം
+സന്ദർശിച്ചിട്ടില്ല.  അവരുടെ വരവിനെക്കുറിച്ചുള്ള ആദ്യത്തെ സിഗ്നലുകൾ പ്ലൂട്ടോയിലാണ്
+പിടിച്ചെടുത്തത്.  മൂന്നുദിവസം കൊണ്ട് ലോന്ദയിലെ റേഡിയോ വാനനിരീക്ഷണാലയവുമായുള്ള ബന്ധം
+സ്ഥാപിച്ചെടുത്തു.
+
+ലാബുല്ലിയന്മാർ ഇപ്പോഴും വളരെ ദൂരെയാണ്.  പക്ഷെ ഷെമിത്യവോ കോസ്മോഡ്രോം അവരെ
+സ്വീകരിക്കാൻ പൂർണമായും തയാറായിക്കഴിഞ്ഞു.  റെഡ്റോസ് ഫാക്ടറിയിൽ നിന്നുള്ള പെണ്‍കുട്ടികൾ
+പൂമാലകൾ കൊണ്ട് അവിടമൊരു പൂങ്കാവനമാക്കി.  കവികളുടെ ബിരുദാനന്തര ഡിപ്പാർട്ടുമെന്റിലെ
+വിദ്യാർഥികൾ വരവേൽപ്പുഗാനങ്ങൾ രിഹേഴ്സിക്കൊണ്ടിരിക്കയാണ്.  എല്ലാ എംബസികൾക്കും സ്വീകരണ
+പ്ലാറ്റ്ഫോറത്തിൽ അവരുടെ സ്ഥാനങ്ങൾ തിട്ടപ്പെടുത്തിയിട്ടുണ്ട്.  കറസ്പോണ്ടർമാര് രാത്രിയും
+പകലും കോസ്മോഡ്രോം കന്റീനിൽ തന്നെ കഴിച്ചുകൂട്ടി.
+
+ആലീസ് അക്കാലത്ത് വ്നൂക്കവൊയിലുള്ള കോട്ടേജിലായിരുന്നു താമസം.  ഹെർബേറിയത്തിന് ചെടികൾ
+സംഭരിക്കുകയായിരുന്നു.  വാന്യയുടെക്കാൾ നല്ല ഒരെണ്ണം വേണം അവൾക്ക്.  കിന്റർഗാർട്ടനിൽ
+അവളുടെ ഒരുകൊല്ലം സീനിയറാണ് വാന്യ.  അതുകൊണ്ട് ലാബുല്ലിയന്മാരെ സ്വീകരിക്കാനുള്ള
+തയ്യാറെടുപ്പുകളിലൊന്നും അവൾ പങ്കുകൊണ്ടില്ല.  വാസ്തവത്തിൽ അവരുടെ വരവിനെക്കുറിച്ചു പോലും
+അവൾക്ക് അറിയാമായിരുന്നില്ല.
+
+എനിക്കും അതുമായി നേരിട്ട് ബന്ധമൊന്നുമില്ല.  അവർ ഇവിടെ എത്തിയതിനുശേഷമേ എനിക്ക്
+എന്തെങ്കിലും ചെയ്യാനുള്ളു.
+
+അതിനിടക്ക് സംഗതികൾ നടന്നത് ഇപ്രകാരമാണ്: മാർച്ച് 8-ന് ലാബുല്ലിയന്മാർ അറിയിച്ചു, തങ്ങൾ
+വർത്തുള കക്ഷയിൽ പ്രവേശിക്കാൻ പോവുകയാണെന്ന്.  ഏതാണ്ട് അതേ സമയത്ത് ആ ദുരന്തം സംഭവിച്ചു.
+റാഡാർ സ്റ്റേഷൻ ലാബുല്ലിയൻ കപ്പലിനു പകരം ഒരു സ്വീഡിഷ് ഉപഗ്രഹവുമായി ബന്ധപ്പെട്ടു.
+രണ്ടുകൊല്ലം മുമ്പ് നഷ്ടപ്പെട്ട 'നോബിൾ-29' ആയിരുന്നു അത്.  തെറ്റ് കണ്ടുപിടിച്ച്
+തിരുത്തിയപ്പോഴേക്കും ലാബുല്ലിയന്മാരുമായുള്ള ബന്ധം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.  ബന്ധം
+നഷ്ടപ്പെട്ട സമയത്ത് അവർ ഭൂമിയിലിറങ്ങാൻ തയ്യാറെടുത്തുകൊണ്ടിരിക്കയായിരുന്നു.
+
+മാർച്ച് 9 കാലത്ത് 6:33ന് ലാബുല്ലിയന്മാർ വിളിച്ചു.  തങ്ങൾ ഭൂമിയിൽ ഇറങ്ങിയിരിക്കുന്നു.
+ഭൂമിയിലെ അക്ഷാംശം 55° 20' വടക്കും രേഖാംശം 37° 40' കിഴക്കുമായ ഒരു സ്ഥാനത്താണ്
+വന്നുപെട്ടിരിക്കുന്നത്, പരമാവധി 15'ന്റെ പിശകുണ്ടാകാം -- അതായത്, മോസ്കോവിൽ നിന്ന് ഏറെ
+ദൂരെയല്ലാതെ.
+
+വീണ്ടും ബന്ധം അറ്റുപോയി.  എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ല.  ഭൂമിയിൽനിന്നുള്ള വികിരണം
+ലാബുല്ലിയൻ ഉപകരണങ്ങളെ വല്ലാതെ കേടുവരുത്തിയെന്നു തോന്നുന്നു.
+
+ഒരായിരം കാറുകൾ നാലുപുറത്തേക്കും പായാൻ തുടങ്ങി, വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.
+ഹെലികോപ്റ്റർ, ഹോവർക്രാഫ്റ്റ്, ഓർണിത്തോപ്ടർ, ചുഴലിമാന്തി, പ്രൊപ്പോവിങ്... എന്നു വേണ്ട,
+പറക്കുന്ന തരത്തിലുള്ള എന്തെല്ലാം യന്ത്രങ്ങളുണ്ടോ അവയെല്ലാം മാനത്തേക്ക് പൊന്തി.
+മോസ്കോനഗരത്തിനു മേൽ ഇവ വെട്ടുകിളിപ്പറ്റത്തെപ്പോലെ കാണപ്പെട്ടു.  ആകാശം ഇരുണ്ടപോലിരുന്നു.
+ലാബുല്ലിയന്മാർ ചുറ്റുവട്ടത്ത് എവിടെയായാലും, എന്തിന്, ഭൂമിക്കടിയിലാണെങ്കിൽ പോലും
+കണ്ടുപിടിക്കപ്പെടേണ്ടതാണ്.
+
+പക്ഷെ, അവരുടെ അഡ്രസില്ല.
+
+ചുറ്റുവട്ടത്ത് താമസിക്കുന്ന ആരുംതന്നെ സ്പേസ്ഷിപ്പ് താഴത്ത് വരുന്നത് കണ്ടിട്ടില്ല.  മോസ്കോവിലും
+പരിസരത്തുമുള്ള എല്ലാ മനുഷ്യരും, കൊച്ചുകുട്ടികൾ പോലും, അവർ ഇറങ്ങിയെന്നു പറഞ്ഞ സമയത്ത്
+മാനത്തേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു.
+
+എന്തോ അബദ്ധം പിണഞ്ഞിട്ടുണ്ട്, സംശയമില്ല.
+
+വൈകുന്നേരം ഓഫീസിൽ നിന്ന് കോട്ടേജിലേക്ക് മടങ്ങി.  ഭൂമിയിലെ ദൈനംദിന ജീവിതം ആകെ
+ക്രമം തെറ്റിയിരിക്കുന്നു.  ആർക്കും ഒന്നിനും മൂഡില്ല.  സന്ദർശകർക്ക് എന്തെങ്കിലും അബദ്ധം
+പറ്റിയിരിക്കുമോ -- അതാണ്‌ എല്ലാവരുടെയും പേടി.
+
+"ഒരു വേള അവർ ആന്റിമാറ്റർ കൊണ്ടുണ്ടാക്കിയതാവാം.  ഭൂമിയിലെ അന്തരീക്ഷത്തിൽ
+പ്രവേശിച്ചപ്പോൾ അപ്രത്യക്ഷമായിക്കാണും."  മോണോറെയിൽ ട്രെയിനിൽ ഒരാൾ തട്ടിവിട്ടു.
+
+"എന്ത്, ഒരു സ്ഫോടനവും കൂടാതെയോ?  ഒരു തെളിവും അവശേഷിപ്പിക്കാതെയോ?  സാധ്യമല്ല!"
+
+"പക്ഷെ, ആന്റിമാറ്ററിന്റെ ഗുണധർമങ്ങളെക്കുറിച്ച് നമുക്കെന്തറിയാം."
+
+"ഞങ്ങൾ ഭൂമിയിലിറങ്ങിയിരിക്കുന്നു എന്ന റേഡിയോ സന്ദേശം പിന്നെ ആരാ അയച്ചത്."
+
+"ആരെങ്കിലും തമാശക്ക് ചെയ്തതായിരിക്കും."
+
+"ഇങ്ങനത്തെ തമാശയോ!  ഈ സമയത്തോ."
+
+"അപ്പോ പ്ലൂട്ടോയുമായി സംസാരിച്ചതും അയാളായിരിക്കുമോ."
+
+"ഒരുവേള അവർ അദൃശ്യരായിരിക്കാം."
+
+"പക്ഷെ, നമ്മുടെ റേഡിയോ ലൊക്കേറ്റർ കണ്ടുപിടിക്കാതിരിക്കില്ല..."
+
+തർക്കം തുടർന്നു.  അവർ അദൃശ്യരായിരിക്കുമെന്നുള്ള സിദ്ധാന്തത്തിനാണു ഭൂരിപക്ഷം കിട്ടിയത്.
+