ch08 done!
[sajith/opape.git] / 08-aprathyakshar.md
CommitLineData
33450afb
SS
1#അപ്രത്യക്ഷരായ ബഹിരാകാശ സന്ദർശകർ#
2
3സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുന്നു. ലാബുല്ലിയന്മാർ ഭൂമിയിൽ ഇറങ്ങാൻ
4പോവുകയാണ്. ഇത്രയും ദൂരെയുള്ള ഒരു നക്ഷത്രവ്യൂഹത്തിൽ നിന്ന് ഒരാളും നമ്മുടെ സൗരയൂഥം
5സന്ദർശിച്ചിട്ടില്ല. അവരുടെ വരവിനെക്കുറിച്ചുള്ള ആദ്യത്തെ സിഗ്നലുകൾ പ്ലൂട്ടോയിലാണ്
6പിടിച്ചെടുത്തത്. മൂന്നുദിവസം കൊണ്ട് ലോന്ദയിലെ റേഡിയോ വാനനിരീക്ഷണാലയവുമായുള്ള ബന്ധം
7സ്ഥാപിച്ചെടുത്തു.
8
9ലാബുല്ലിയന്മാർ ഇപ്പോഴും വളരെ ദൂരെയാണ്. പക്ഷെ ഷെമിത്യവോ കോസ്മോഡ്രോം അവരെ
10സ്വീകരിക്കാൻ പൂർണമായും തയാറായിക്കഴിഞ്ഞു. റെഡ്റോസ് ഫാക്ടറിയിൽ നിന്നുള്ള പെണ്‍കുട്ടികൾ
11പൂമാലകൾ കൊണ്ട് അവിടമൊരു പൂങ്കാവനമാക്കി. കവികളുടെ ബിരുദാനന്തര ഡിപ്പാർട്ടുമെന്റിലെ
12വിദ്യാർഥികൾ വരവേൽപ്പുഗാനങ്ങൾ രിഹേഴ്സിക്കൊണ്ടിരിക്കയാണ്. എല്ലാ എംബസികൾക്കും സ്വീകരണ
13പ്ലാറ്റ്ഫോറത്തിൽ അവരുടെ സ്ഥാനങ്ങൾ തിട്ടപ്പെടുത്തിയിട്ടുണ്ട്. കറസ്പോണ്ടർമാര് രാത്രിയും
14പകലും കോസ്മോഡ്രോം കന്റീനിൽ തന്നെ കഴിച്ചുകൂട്ടി.
15
16ആലീസ് അക്കാലത്ത് വ്നൂക്കവൊയിലുള്ള കോട്ടേജിലായിരുന്നു താമസം. ഹെർബേറിയത്തിന് ചെടികൾ
17സംഭരിക്കുകയായിരുന്നു. വാന്യയുടെക്കാൾ നല്ല ഒരെണ്ണം വേണം അവൾക്ക്. കിന്റർഗാർട്ടനിൽ
18അവളുടെ ഒരുകൊല്ലം സീനിയറാണ് വാന്യ. അതുകൊണ്ട് ലാബുല്ലിയന്മാരെ സ്വീകരിക്കാനുള്ള
19തയ്യാറെടുപ്പുകളിലൊന്നും അവൾ പങ്കുകൊണ്ടില്ല. വാസ്തവത്തിൽ അവരുടെ വരവിനെക്കുറിച്ചു പോലും
20അവൾക്ക് അറിയാമായിരുന്നില്ല.
21
22എനിക്കും അതുമായി നേരിട്ട് ബന്ധമൊന്നുമില്ല. അവർ ഇവിടെ എത്തിയതിനുശേഷമേ എനിക്ക്
23എന്തെങ്കിലും ചെയ്യാനുള്ളു.
24
25അതിനിടക്ക് സംഗതികൾ നടന്നത് ഇപ്രകാരമാണ്: മാർച്ച് 8-ന് ലാബുല്ലിയന്മാർ അറിയിച്ചു, തങ്ങൾ
26വർത്തുള കക്ഷയിൽ പ്രവേശിക്കാൻ പോവുകയാണെന്ന്. ഏതാണ്ട് അതേ സമയത്ത് ആ ദുരന്തം സംഭവിച്ചു.
27റാഡാർ സ്റ്റേഷൻ ലാബുല്ലിയൻ കപ്പലിനു പകരം ഒരു സ്വീഡിഷ് ഉപഗ്രഹവുമായി ബന്ധപ്പെട്ടു.
28രണ്ടുകൊല്ലം മുമ്പ് നഷ്ടപ്പെട്ട 'നോബിൾ-29' ആയിരുന്നു അത്. തെറ്റ് കണ്ടുപിടിച്ച്
29തിരുത്തിയപ്പോഴേക്കും ലാബുല്ലിയന്മാരുമായുള്ള ബന്ധം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ബന്ധം
30നഷ്ടപ്പെട്ട സമയത്ത് അവർ ഭൂമിയിലിറങ്ങാൻ തയ്യാറെടുത്തുകൊണ്ടിരിക്കയായിരുന്നു.
31
32മാർച്ച് 9 കാലത്ത് 6:33ന് ലാബുല്ലിയന്മാർ വിളിച്ചു. തങ്ങൾ ഭൂമിയിൽ ഇറങ്ങിയിരിക്കുന്നു.
33ഭൂമിയിലെ അക്ഷാംശം 55° 20' വടക്കും രേഖാംശം 37° 40' കിഴക്കുമായ ഒരു സ്ഥാനത്താണ്
34വന്നുപെട്ടിരിക്കുന്നത്, പരമാവധി 15'ന്റെ പിശകുണ്ടാകാം -- അതായത്, മോസ്കോവിൽ നിന്ന് ഏറെ
35ദൂരെയല്ലാതെ.
36
37വീണ്ടും ബന്ധം അറ്റുപോയി. എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ല. ഭൂമിയിൽനിന്നുള്ള വികിരണം
38ലാബുല്ലിയൻ ഉപകരണങ്ങളെ വല്ലാതെ കേടുവരുത്തിയെന്നു തോന്നുന്നു.
39
40ഒരായിരം കാറുകൾ നാലുപുറത്തേക്കും പായാൻ തുടങ്ങി, വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.
41ഹെലികോപ്റ്റർ, ഹോവർക്രാഫ്റ്റ്, ഓർണിത്തോപ്ടർ, ചുഴലിമാന്തി, പ്രൊപ്പോവിങ്... എന്നു വേണ്ട,
42പറക്കുന്ന തരത്തിലുള്ള എന്തെല്ലാം യന്ത്രങ്ങളുണ്ടോ അവയെല്ലാം മാനത്തേക്ക് പൊന്തി.
43മോസ്കോനഗരത്തിനു മേൽ ഇവ വെട്ടുകിളിപ്പറ്റത്തെപ്പോലെ കാണപ്പെട്ടു. ആകാശം ഇരുണ്ടപോലിരുന്നു.
44ലാബുല്ലിയന്മാർ ചുറ്റുവട്ടത്ത് എവിടെയായാലും, എന്തിന്, ഭൂമിക്കടിയിലാണെങ്കിൽ പോലും
45കണ്ടുപിടിക്കപ്പെടേണ്ടതാണ്.
46
47പക്ഷെ, അവരുടെ അഡ്രസില്ല.
48
49ചുറ്റുവട്ടത്ത് താമസിക്കുന്ന ആരുംതന്നെ സ്പേസ്ഷിപ്പ് താഴത്ത് വരുന്നത് കണ്ടിട്ടില്ല. മോസ്കോവിലും
50പരിസരത്തുമുള്ള എല്ലാ മനുഷ്യരും, കൊച്ചുകുട്ടികൾ പോലും, അവർ ഇറങ്ങിയെന്നു പറഞ്ഞ സമയത്ത്
51മാനത്തേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു.
52
53എന്തോ അബദ്ധം പിണഞ്ഞിട്ടുണ്ട്, സംശയമില്ല.
54
55വൈകുന്നേരം ഓഫീസിൽ നിന്ന് കോട്ടേജിലേക്ക് മടങ്ങി. ഭൂമിയിലെ ദൈനംദിന ജീവിതം ആകെ
56ക്രമം തെറ്റിയിരിക്കുന്നു. ആർക്കും ഒന്നിനും മൂഡില്ല. സന്ദർശകർക്ക് എന്തെങ്കിലും അബദ്ധം
57പറ്റിയിരിക്കുമോ -- അതാണ്‌ എല്ലാവരുടെയും പേടി.
58
59"ഒരു വേള അവർ ആന്റിമാറ്റർ കൊണ്ടുണ്ടാക്കിയതാവാം. ഭൂമിയിലെ അന്തരീക്ഷത്തിൽ
60പ്രവേശിച്ചപ്പോൾ അപ്രത്യക്ഷമായിക്കാണും." മോണോറെയിൽ ട്രെയിനിൽ ഒരാൾ തട്ടിവിട്ടു.
61
62"എന്ത്, ഒരു സ്ഫോടനവും കൂടാതെയോ? ഒരു തെളിവും അവശേഷിപ്പിക്കാതെയോ? സാധ്യമല്ല!"
63
64"പക്ഷെ, ആന്റിമാറ്ററിന്റെ ഗുണധർമങ്ങളെക്കുറിച്ച് നമുക്കെന്തറിയാം."
65
66"ഞങ്ങൾ ഭൂമിയിലിറങ്ങിയിരിക്കുന്നു എന്ന റേഡിയോ സന്ദേശം പിന്നെ ആരാ അയച്ചത്."
67
68"ആരെങ്കിലും തമാശക്ക് ചെയ്തതായിരിക്കും."
69
70"ഇങ്ങനത്തെ തമാശയോ! ഈ സമയത്തോ."
71
72"അപ്പോ പ്ലൂട്ടോയുമായി സംസാരിച്ചതും അയാളായിരിക്കുമോ."
73
74"ഒരുവേള അവർ അദൃശ്യരായിരിക്കാം."
75
76"പക്ഷെ, നമ്മുടെ റേഡിയോ ലൊക്കേറ്റർ കണ്ടുപിടിക്കാതിരിക്കില്ല..."
77
78തർക്കം തുടർന്നു. അവർ അദൃശ്യരായിരിക്കുമെന്നുള്ള സിദ്ധാന്തത്തിനാണു ഭൂരിപക്ഷം കിട്ടിയത്.
79
120b7f50
SS
80ഞാൻ അതേപ്പറ്റി ചിന്തിച്ചുകൊണ്ട് വരാന്തയിലിരുന്നു. അവർ ഇവിടെ തൊട്ടടുത്താണ്
81ഇറങ്ങിയിട്ടുള്ളതെന്ന് വരരുതോ. കഷ്ടം, സാധുക്കൾ. എന്തുകൊണ്ടാണ് ഈ ഭൂമിയിലുള്ളവർ തങ്ങളെ
82അന്വേഷിച്ചു വരാത്തത്, അവരെ അവഗണിക്കുന്നതെന്തുകൊണ്ടാണ് എന്നൊക്കെ അവർ
83അദ്ഭുതപ്പെടുകയായിരിക്കും. ഒരു വേള അവർ പരിഭവിച്ച് തിരിച്ച് പറക്കാൻ
84തുടങ്ങുകയായിരിക്കും... ഞാൻ പുറത്തിറങ്ങി പാടത്തേക്ക് പുറപ്പെടാൻ തുടങ്ങുകയായിരുന്നു.
85അപ്പോഴാണ്‌ കാട്ടിൽ നിന്ന് ഒരു സെറ്റ് ആളുകൾ പുറത്തുവരുന്നത്‌ കണ്ടത്. അവർ തപ്പിതപ്പിക്കൊണ്ട്
86നടക്കുകയാണ്. കാണാൻ പറ്റാത്തവരെ തൊടാനെങ്കിലും പറ്റിയെങ്കിലോ
87എന്നാശിച്ചുകൊണ്ടായിരിക്കണം!
88
89അതാ, പെട്ടെന്ന് ലോകത്തുള്ള എല്ലാ റേഡിയോ നിലയങ്ങളും കൂടി ആയിരം നാക്കുകളോടെ
90സംസാരിക്കാൻ തുടങ്ങി. വടക്കൻ ആസ്ത്രേലിയയിലെ ഒരു അമേച്വർ റേഡിയോസ്റ്റേഷൻ
91പിടിച്ചെടുത്ത് ടേപ്പു ചെയ്ത ഒരു കമ്മ്യൂണിക്കെ ആയിരുന്നു അത്. ലാബുല്ലിയന്മാരുടെ കമ്മ്യൂണിക്കെ.
92നേരത്തെ പറഞ്ഞ അക്ഷാംശവും രേഖാംശവും വീണ്ടും ആവർത്തിച്ചു. കമ്മ്യൂണിക്കെ തുടർന്നു: 'ഞങ്ങൾ
93കാട്ടിലാണ്. നിങ്ങളെ അന്വേഷിക്കാനായി ആദ്യത്തെ പാർട്ടിയെ അയച്ചിട്ടുണ്ട്. ഞങ്ങൾ
94നിങ്ങളുടെ പ്രക്ഷേപണത്തിന് ട്യൂണ്‍ ചെയ്തിരിക്കയാണ്. പക്ഷെ, അദ്ഭുതമെന്നു പറയട്ടെ, ബന്ധം
95കിട്ടുന്നില്ല...' ഇവിടെ കമ്മ്യൂണിക്കെ മുറിയുന്നു.
96
97അവർ അദൃശ്യജീവികളാണ് എന്ന പക്ഷക്കാരുടെ കൂട്ടത്തിൽ കുറെക്കൂടി ലക്ഷം ആളുകൾ കൂടി.
98
99ലാബുല്ലിയന്മാരെ അന്വേഷിച്ചിറങ്ങിയ കൂട്ടർ കാട്ടിലേക്ക് വെച്ചടിച്ചു. ആ സമയത്താണ് ആലീസ്
100വാതിൽക്കൽ പ്രത്യക്ഷപ്പെട്ടത്. അവളുടെ കയ്യിൽ ഒരു കുട്ടനിറയെ കാട്ടു സ്റ്റ്രാബറിപഴങ്ങളുണ്ട്.
101
102"അവരൊക്കെ എന്തിനാ അങ്ങട്ടും ഇങ്ങട്ടും ഓടുന്നേ? ഹല്ലോ പറയാനുംകൂടി നില്ക്കാതെ?" അവൾ
103ചോദിച്ചു.
104
105"ആരാണ് ഈ 'അവർ'. നീയാണ് 'ഹല്ലോ' പറയാത്തത്. നിന്റെ അച്ഛനെ, ഒരേ ഒരച്ഛനെ കാലത്ത്
106മുതൽ ഇതേവരെ നീ കണ്ടില്ലല്ലോ."
107
108"ഇന്നലെ രാത്രിക്കുശേഷം! അച്ഛൻ കാലത്തു പോകുമ്പോഴും ഞാൻ ഉറങ്ങുകയായിരുന്നല്ലോ. പക്ഷെ,
109എന്തിനാ ആളുകൾ കിടന്നോടുന്നത്?"
110
111"ലാബുല്ലിയന്മാരെ കാണാനില്ല" ഞാൻ മറുപടി പറഞ്ഞു.
112
113"എനിക്കവരെ അറിയില്ല."
114
115"ഇതുവരെ ആർക്കും അവരെ അറിയില്ല..."
116
117"എങ്കിൽപിന്നെ അവരെ കാണാണ്ടായതെങ്ങനെ?"
118
119"അവർ ഭൂമിയിലേക്ക് പറന്നുവരികയായിരുന്നു. ഭൂമിയിലിറങ്ങുകയും ചെയ്തു. അതിനുശേഷം
120അഡ്രസില്ല."
121
122ഞാൻ എന്തൊക്കെയോ വിഡ്ഢിത്തം പുലമ്പുകയാണെന്നു തോന്നി. പക്ഷെ, സത്യം അതാണല്ലൊ.
123
124ആലീസ് സംശയത്തോടെ എന്നെ നോക്കി.
125
126"ഇങ്ങനെയൊക്കെ സംഭവിക്കുമോ?"
127
128"ഇല്ല, സാധാരണനിലയിൽ ഇല്ല."
129
130"പക്ഷെ, അവർക്ക് കോസ്മോഡ്രോം കാണാൻ പറ്റില്ലേ."
131
132"പറ്റിയിട്ടില്ലായിരിക്കണം."
133
134"എവിടെയാണ് അവരെ കാണാതായത്."
135
136"മോസ്കോവിനടുത്ത് എവിടെയോ? ഒരുവേള നമ്മുടെ ഈ കൊട്ടേജിൽനിന്ന് ഏറെ ദൂരെ ആയിരിക്കില്ല."
137
138"ഹെലികോപ്ടറിലും കാൽനടയായിട്ടും ഒക്കെ ആളുകൾ അവരെ തിരക്കുകയാണ് അല്ലേ?"
139
140"അതെ."
141
142"എന്താ, അവർക്ക് നേരിട്ട് നമ്മുടെ അടുത്തേക്ക് വന്നുകൂടെ?"
143
144"ഒരു വേള നമ്മൾ അങ്ങോട്ട് ചെല്ലുന്നതും കാത്തിരിക്കുകയായിരിക്കും. അവർ ആദ്യമായല്ലേ
145ഭൂമിയിൽ വരുന്നത്. സ്പേസ്ഷിപ്‌ വിട്ടിറങ്ങാൻ ഭയമായിരിക്കും."
146
147ആലീസ് നിശ്ശബ്ദയായി. എന്റെ ഉത്തരംകൊണ്ട് തൃപ്തിപ്പെട്ടെന്നവണ്ണം അവൾ എന്തോ മനോരാജ്യം
148വിചാരിച്ചുകൊണ്ട് വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും രണ്ടുചാൽ നടന്നു. കയ്യിലുള്ള
149സ്റ്റ്രാബറിക്കുട്ട നിലത്തുവെക്കാതെ. പെട്ടെന്നവൾ ചോദിച്ചു.
150
151"അവർ കാട്ടിലാണോ, പാടത്താണോ?"
152
153"കാട്ടിൽ."
154
155"എങ്ങനെ അറിയാം?"
156
157"അവർതന്നെ പറഞ്ഞു. റേഡിയോവിൽകൂടെ."
158
159"നല്ലത്."
160
161"എന്തു നല്ലത്?"
162
163"അവർ പാടത്തല്ല എന്നത്."
164
165"അതിലെന്താ ഇത്ര നല്ലതുള്ളത്?"
166
167"ഞാനവരെ കണ്ടോ എന്ന് സംശയിച്ചുപോയി."
168
169"അതെങ്ങനെയാ?"
170
171"ഏയ്‌ ഒന്നുമില്ല. ഞാൻ വെറുതെ പറയായിരുന്നു." ഞാൻ പെട്ടെന്ന് ചാടി എണീറ്റു.
172എനിക്കെന്റെ ആലീസിനെ അറിയാം.
173
174"ഇല്ല, അച്ഛാ, സത്യമാണ്. ഞാൻ കാട്ടിലേക്ക് പോയിട്ടേ ഇല്ല. സത്യം. സത്യം. ഞാൻ
175പാടത്ത് പോയതാ. ഞാനവരെ കണ്ടില്ല. സത്യം."
176
177"ആലീസ് സത്യം പറ. നീ കണ്ടതൊക്കെ പറ. നിന്റെ വക പൊടിപ്പും തൊങ്ങലും ഒന്നും ചേർക്കണ്ട.
178കാട്ടിൽ അസാധാരണമായി നീ എന്തെങ്ങിലും കണ്ടോ?"
179
180"ഞാൻ സത്യമാ പറയുന്നതച്ഛാ. ഞാൻ കാട്ടിലേക്ക് പോയിട്ടില്ല."
181
182"ശരി എങ്കിൽ പാടത്ത്."
183
184"ഞാനൊരു തെറ്റും ചെയ്തിട്ടില്ല. അവരെ കണ്ടാൽ അസാധാരണമായി ഒന്നും തോന്നേം ഇല്ല."
185
186ഞാനാകെ ഉദ്വിഗ്നനായി.
187
188"ആലീസ്, സത്യം പറ. വളച്ചുകെട്ടാതെ. എവിടെ വെച്ചായിരുന്നു? എന്താ നീ കണ്ടത്? എന്നെ
189വിഷമിപ്പിക്കാതെ. മാനവസമൂഹത്തെയാകെ പീഡിപ്പിക്കാതെ."
190
191"അച്ഛനാണോ മാനവസമൂഹം?"
192
193"നോക്ക് ആലീസ്..."
194
195"ശരി, ശരി. അവരിവിടെത്തന്നെയുണ്ട്. ഇതാ, അവരെന്റെ കൂടെവന്നു."
196
197ഞാൻ തിരിഞ്ഞുനോക്കി. വരാന്തയിൽ ആരുമില്ലായിരുന്നു.
198
199"അച്ഛാ, അവിടെയല്ലച്ഛാ." ആലീസ് നെടുവീർപ്പിട്ടുകൊണ്ട് എന്റെ അടുത്തുവന്നു. "ഞാൻ അവരെ
200എന്റെകൂടെ നിർത്താമെന്ന് വിചാരിച്ചു. മാനവസമൂഹം മുഴുവൻ അവരെ
201തിരക്കിക്കൊണ്ടിരിക്കയാണെന്ന് ഞാനറിഞ്ഞില്ല അച്ഛാ."
202
203അവൾ സ്റ്റ്രാബറി നിറച്ച ആ കുട്ടാ എന്റെ കയ്യിൽ തന്നു. ങേ! ഇതെന്താണ്? അവിശ്വസനീയം.
204അതിനകത്തതാ രണ്ടു കൊച്ചുജീവികൾ സ്പേസ് സൂട്ടും അണിഞ്ഞുകൊണ്ട്. അവരുടെ മേലെല്ലാം
205സ്ട്രാബറിച്ചാറ് പുരണ്ടിരിക്കുന്നു.
206
207"ഞാൻ അവരെ ഒന്നും ചെയ്തിട്ടില്ല." ആലീസ് തെല്ല് കുറ്റബോധത്തോടെ പറഞ്ഞു. "ഞാൻ
208വിചാരിച്ചു അവ കൊച്ചു കുട്ടിച്ചാത്തൻമാരാണ് എന്ന്."
209
210ഞാൻ അവൾ പറയുന്നതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. കുട്ട കയ്യിലെടുത്തുകൊണ്ട് ഞാൻ
211വീഡിയോഫോണിന്റെ സമീപത്തേക്ക് ഓടി. ഇവർക്ക് പുൽക്കൊടികൾ വൻ വൃക്ഷങ്ങളായി തോന്നിയതിൽ
212അദ്ഭുതപ്പെടാനില്ല.
213
214അങ്ങനെയാണ് ലാബുല്ലിയന്മാരുമായുള്ള ആദ്യ ബന്ധം സ്ഥാപിച്ചത്.
215
216