Commit | Line | Data |
---|---|---|
53a04d64 | 1 | |
57a5496a | 2 | #മുഖവുരക്കു പകരം# |
53a04d64 SS |
3 | |
4 | ആലീസ് നാളെ മുതൽ സ്കൂളിൽ പോകയാണ്. ഇന്ന് വെളുപ്പിനെ മുതൽ അവളുടെ കൂട്ടുകാരും പരിചയക്കാരും | |
5 | വീഡിയൊ ഫോണിൽ അവളെ വിളിച്ച് 'നല്ല തുടക്കം' ആശീർവദിക്കുകയാണ്. എന്തിന് കഴിഞ്ഞ മൂന്നു | |
6 | മാസമായി ആലീസിനും ഒറ്റ വർത്തമാനമേ ഉണ്ടായിരുന്നുള്ളു: സ്കൂളിൽ പോകുന്ന കാര്യം. | |
7 | ||
8 | ചൊവ്വയിൽ നിന്നുള്ള സ്നേഹിതൻ ബ്രൂസ് അവൾക്ക് വല്ലാത്തൊരു പെൻസിൽപെട്ടി സമ്മാനമായി | |
9 | അയച്ചിട്ടുണ്ട്. അത് തുറക്കാൻ ഇതേവരെ ആർക്കും പറ്റിയിട്ടില്ല. എനിക്കും പറ്റിയിട്ടില്ല, | |
10 | എന്റെ കൂട്ടുകാർക്കും പറ്റിയിട്ടില്ല. അതിൽ രണ്ടു പേർ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് | |
11 | ബിരുദമ്മുള്ളവരാണ്. ഒരാൾ മൃഗശാലയിലെ ചീഫ് എഞ്ചിനീയറുമാണ്! | |
12 | ||
13 | ഷൂഷ പറയുന്നു, താനും ആലീസിന്റെ കൂടെ സ്കൂളിൽ പോകുമെന്ന്. ടീച്ചർക്ക് ആലീസിനെ പഠിപ്പിക്കാൻ | |
14 | വേണ്ട യോഗ്യതയുണ്ടോ എന്ന് നോക്കാനാണത്രെ. | |
15 | ||
16 | ഒരാവശ്യവുമില്ലാത്ത ബഹളം. ഞാനും കുട്ടിക്കാലത്ത് സ്കൂളിൽ പോയിട്ടുണ്ട്. അന്നാരും ഇത്ര | |
17 | ഒച്ചപ്പാടൊന്നും ഉണ്ടാക്കിയിട്ടില്ല. | |
18 | ||
19 | ആലീസ് ബ്രോണ്ടിയോട് യാത്ര പറയാൻ പോയിരിക്കയാണ്. ബഹളം തല്ക്കാലത്തേക്കൊന്ന് | |
20 | ശമിച്ചിരിക്കയാണ്. | |
21 | ||
22 | ഇപ്പൊ വീട്ടിൽ എല്ലാം ശാന്തമാണ്. ഇതാണ് പറ്റിയ സമയം. ആലീസിനെയും അവളുടെ | |
23 | കൂട്ടുകാരെയും പറ്റി കുറെ കഥകളുണ്ട്. അവ ടേപ്പ് റെക്കോർഡ് ചെയ്തേക്കാം. എന്നിട്ട് | |
24 | ആലീസിന്റെ ടീച്ചർക്ക് കൊടുക്കാം. എങ്ങനത്തെ ഒരു കുട്ടിയെയാണ് കയ്യിൽ | |
25 | കിട്ടിയിരിക്കുന്നതെന്ന് മനസ്സിലാക്കാൻ അവർക്ക് സഹായകമായിരിക്കും. എന്റെ മോളെ കൂടുതൽ | |
26 | നന്നായി പഠിപ്പിക്കാൻ ഇത് ടീച്ചറെ സഹായിച്ചെന്ന് വരാം. | |
27 | ||
28 | തുടക്കത്തിൽ ആലീസ് മറ്റെല്ലാ കുട്ടികളെയും പോലെ ആയിരുന്നു. മൂന്നു വയസാകുന്നതുവരെ. ഞാൻ | |
29 | ആദ്യം പറയാൻ പോകുന്ന കഥ ഇത് തെളിയിക്കും. പക്ഷെ, ഒരു കൊല്ലം കഴിഞ്ഞപ്പോൾ, അവൾ | |
30 | ബ്രോണ്ടിയെ കണ്ടകാലം മുതൽക്ക് എല്ലാം തലകീഴാകാൻ തുടങ്ങി. ചെയ്യരുതാത്തതെന്തോ അതൊക്കെ | |
31 | ചെയ്യുക എന്നൊരു ദുശ്ശീലം അവളിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. തീരെ അപ്രതീക്ഷിതവും | |
32 | അനുചിതവുമായ സ്ഥലങ്ങളിലും സന്ദർഭങ്ങളിലും അവൾ അപ്രത്യക്ഷമാകും, അങ്ങനെതന്നെ | |
33 | പ്രത്യക്ഷമാവുകയും ചെയ്യും. തികച്ചും യാദൃശ്ചികമായി, ഇന്നത്തെ ഏറ്റവും വലിയ | |
34 | ശാസ്ത്രജ്ഞർക്കുപോലും പറ്റാത്ത കണ്ടുപിടുത്തങ്ങൾ അവൾ നടത്തും. തന്റെ സ്നേഹിതരെ | |
35 | 'വളയ്ക്കു'ന്നതിൽ അവൾക്ക് അസാധാരണമായൊരു കഴിവുണ്ട്. പക്ഷെ, അവൾക്ക് ഒട്ടേറെ യഥാർത്ഥ | |
36 | സുഹൃത്തുക്കളുണ്ട്, കെട്ടോ. വിഷമം ഞങ്ങൾക്കാണ് - അവളുടെ അച്ഛനും അമ്മക്കും. നോക്കൂ, ഞങ്ങൾക്ക് | |
37 | എല്ലാ സമയവും വീട്ടിനകത്ത് കുത്തിയിരിക്കാൻ പറ്റ്വോ? എനിക്ക് ജോലി മൃഗശാലയിലാണ്. | |
38 | അവളുടെ അമ്മ ഗൃഹനിർമ്മാണക്കാരിയാണ് - പലപ്പോഴും മറ്റു ഗ്രഹങ്ങളിലായിരിക്കും. | |
39 | ||
40 | ||
41 | ആലീസിന്റെ ടീച്ചർക്ക് മുന്നറിയിപ്പു കൊടുക്കുന്നത് ആവശ്യമാണ്. അവർക്കും സംഗതി | |
42 | എളുപ്പമായിരിക്കില്ല. എന്താ, വിശ്വാസമാകുന്നില്ലേ? എന്നാൽ യഥാർഥത്തിൽ നടന്ന ചില | |
43 | സംഭവങ്ങൾ പറയാം. കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ ഭൂമിയിലും മറ്റു ഗോളങ്ങളിലുമായി നടന്ന | |
44 | സംഭവങ്ങൾ. | |
45 |