Commit | Line | Data |
---|---|---|
adae631b SS |
1 | #ഭൂതം# |
2 | ||
3 | വേനൽകാലത്ത് ഞങ്ങൾ വ്നൂക്കവൊയിലുള്ള കോട്ടേജിലാണ് താമസിക്കാറ്. അവിടെ നല്ല സൌകര്യമാണ്. | |
4 | മോണോറെയിൽ സ്റ്റോപ്പ് തൊട്ടടുത്താണ്. അഞ്ചുമിനിട്ടേ നടക്കേണ്ടു. റോഡ് മുറിച്ച് കടന്നാൽ | |
5 | കാടായി. കാട്ടിൽ നിറയെ കൂണുകൾ. പല തരത്തിലും പല നിറത്തിലുമുള്ള നല്ല സ്വാദുള്ള കൂണുകൾ. | |
6 | പക്ഷെ, കൂണ് പറിക്കാൻ വരുന്ന പതിനായിരങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടത്രയൊന്നുമില്ല. | |
7 | ||
3363e407 SS |
8 | ഞാൻ മൃഗശാലയിൽ നിന്ന് നേരിട്ട് കോട്ടേജിലേക്ക് പോവുകയാണ് പതിവ്. പക്ഷെ, അവിടെ |
9 | ചെന്നാലും വിശ്രമം കിട്ടാറില്ല. ആ സുഖവാസകേന്ദ്രത്തിലെ 'ബഹള'ത്തിൽ പെട്ടുപോകും. | |
10 | ഞങ്ങളുടെ അയൽവാസിയുടെ മോനുണ്ട് കോല്യ. അവനാണ് 'ബഹള'ത്തിന്റെ കേന്ദ്രം. മറ്റു കുട്ടികളുടെ | |
11 | കളിപ്പാട്ടങ്ങൾ തട്ടിപ്പറിക്കുകയെന്ന അവന്റെ ദുശ്ശീലം വ്നൂക്കവൊയിലാകെ പ്രസിദ്ധമാണ്. അവനെ | |
12 | പരിശോധിക്കാനായി ലെനിൻഗ്രാദിൽ നിന്ന് ഒരു മനശ്ശാസ്ത്രജ്ഞൻ വരികപോലും ചെയ്തു. അത് | |
13 | അയാൾക്ക് തന്റെ പി എച്ച് ഡി തീസിസ് എഴുതാൻ ഉപകരിച്ചു. മനശ്ശാസ്ത്രജ്ഞനാകട്ടെ, | |
14 | മണ്ണാങ്കട്ടയാകട്ടെ കോല്യക്കൊന്നുമില്ല. അവൻ പകൽ മുഴുവൻ ജാം തിന്നുകൊണ്ടിരിക്കും. | |
15 | എപ്പോഴും മോങ്ങിക്കൊണ്ടിരിക്കും. ഞാനവന് മൂന്ന് ചക്രമുള്ള ഒരു ഫോട്ടോണ്‍ റോക്കറ്റ് | |
16 | വങ്ങിക്കൊണ്ടുവന്നുകൊടുത്തു. അവന്റെ മോങ്ങൽ ഒന്നു കുറഞ്ഞെങ്കിലോ എന്നാശിച്ചുകൊണ്ട്. | |
17 |