Commit | Line | Data |
---|---|---|
b7fa405c SS |
1 | #ബ്രോണ്ടി# |
2 | ||
b6fcbdfa SS |
3 | ഞങ്ങളുടെ മോസ്കോ മൃഗശാലയിലേക്ക് ഒരു ബ്രോണ്ടോസാറസ് മുട്ട എത്തി. ചിലിയൻ |
4 | വിനോദസഞ്ചാരികളുടെ ഒരു ഗ്രൂപ്പാണത് കണ്ടത്. യെസിനി നദീതീരത്തെ ഒരു പാറക്കെട്ടിൽ. | |
5 | ഏതാണ്ട് ഒത്ത ഒരു ഗോളം. നിത്യശീതത്താൽ കേടുവരാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. | |
6 | വിദഗ്ദ്ധന്മാർ മുട്ട പരിശോധനക്ക് വിധേയമാക്കി. അദ്ഭുതം! ഒരു കേടും വന്നിട്ടില്ല. | |
7 | ഉള്ളിൽ ജീവനുണ്ട്. വിരിയിക്കാൻ ഒന്നു ശ്രമിച്ചു നോക്കിയാലോ. മൃഗശാലയിലെ ഇൻകുബേറ്ററിൽ | |
8 | അത് കൊണ്ടു വെക്കാൻ തീരുമാനിച്ചു. | |
9 | ||
10 | അത് വിരിയുമെന്ന് അധികമാരും വിശ്വസിച്ചില്ല. പക്ഷെ ഒരാഴ്ച കഴിഞ്ഞ് എക്സ്-റേ എടുത്തു | |
11 | നോക്കിയപ്പോൾ, അദ്ഭുതം -- ബ്രോണ്ടോസോറസിന്റെ ഭ്രൂണം വളരാൻ തുടങ്ങിയിരിക്കുന്നു. | |
12 | ഇന്റർവിഷൻ വഴി ഈ വാർത്ത പുറത്തുവിടേണ്ട താമസം, മോസ്കോവിലേക്കുള്ള പ്രവാഹം തുടങ്ങി. | |
13 | ശാസ്ത്രജ്ഞർ, പത്രറിപ്പോർട്ടർമാർ, വെറും ജിജ്ഞാസുക്കൾ... നിലക്കാത്ത പ്രവാഹം. | |
14 | ഗോർക്കിത്തെരുവിലെ 80 നിലയുള്ള വീനസ് ഹോട്ടലിലെ എല്ലാ മുറികളും നിറഞ്ഞു. തുർക്കിയിൽ | |
15 | നിന്നുള്ള എട്ടു പാലിയന്റോളജിസ്റ്റുകൾ എന്റെ ഡൈനിങ്ങ്റൂമിൽ അന്തിയുറങ്ങി. ഞാനും ഇക്വദോറിൽ | |
16 | നിന്നുള്ള ഒരു പത്ര റിപ്പോർട്ടറും കൂടി അടുക്കളയിൽ ഒതുങ്ങി. അന്റാർട്ടിക്കൻ വനിത എന്ന | |
17 | മാസികയിൽ നിന്നുള്ള രണ്ടു വനിതാറിപ്പോർട്ടർമാർ ആലീസിന്റെ കിടപ്പുമുറിയിൽ | |
18 | സ്ഥാനമുറപ്പിച്ചു. | |
5a24f1e9 SS |
19 | |
20 | രാത്രി ഭാര്യ നൂക്കസിൽ നിന്ന് വീഡിയോഫോണിൽ വിളിച്ചു. അവിടെ അവളൊരു സ്റ്റേഡിയം | |
21 | കെട്ടുകയാണ്. വീട്ടിലെ അവസ്ഥ കണ്ടപ്പോൾ നമ്പർ തെറ്റിയോ എന്നുപോലും അവൾക്ക് തോന്നി. | |
22 | ||
23 | ഭൂമിക്കു ചുറ്റും പോകുന്ന എല്ലാ ടെലിപ്രക്ഷേപണസാറ്റലൈറ്റുകളും മുട്ടയുടെ ഫോട്ടോഗ്രാഫ് | |
24 | അയച്ചുകൊണ്ടിരുന്നു. മുൻകാഴ്ച, പിൻകാഴ്ച, ബ്രോണ്ടോസാറസിന്റെ അസ്ഥികൂടം, | |
25 | മുട്ട... പ്രപഞ്ചഭാഷാശാസ്ത്രജ്ഞരുടെ ഒരു കൂട്ടം തന്നെ മൃഗശാല കാണാനായി അവിടെ എത്തി. | |
26 | പക്ഷെ, അപ്പോഴേക്കും ഇൻകുബേറ്റർമുറിയിലേക്കുള്ള പ്രവേശനം ഞങ്ങൾ നിരോധിച്ചു കഴിഞ്ഞിരുന്നു. | |
27 | ധ്രുവക്കരടികളെയും ചൊവ്വക്കാരനായ പച്ചത്തുള്ളനെയും കണ്ടു തൃപ്തിപ്പെടേണ്ടി വന്നു അവർക്ക്. | |
28 | ||
43d61bb3 SS |
29 | നാല്പ്പത്തിയാറാമത്തെ ദിവസം മുട്ടയിൽ എന്തോ ചിലത് സംഭവിക്കാൻ തുടങ്ങി. ആ സമയത്ത് ഞാനും |
30 | എന്റെ സുഹൃത്ത് പ്രൊഫസർ യാക്കാത്തയും മുട്ട വെച്ച ഇൻകുബേറ്ററിനത്തുള്ള ഗ്ലാസ്മുറിയിൽ ചായ | |
31 | കുടിച്ചുകൊണ്ടിരിക്കയായിരുന്നു. മുട്ട വിരിഞ്ഞ് എന്തെങ്കിലും പുറത്തുവരുമെന്നുള്ള വിശ്വാസം | |
32 | അതിനകം മിക്കവാറും നഷ്ടപ്പെട്ടിരുന്നു. എക്സ്-റേ എടുത്ത് നോക്കാനും ധൈര്യമില്ല. 'കുഞ്ഞിന്' | |
33 | എന്തെങ്കിലും തകരാറ് സംഭവിച്ചാലോ? മുൻകാല അനുഭവത്തെ ആശ്രയിക്കാനും നിവൃത്തിയില്ല. | |
34 | കാരണം ഇതിനു മുമ്പെ ആരും ബ്രോണ്ടോസാറസിന്റെ മുട്ട വിരിയിക്കാൻ ശ്രമിച്ചിട്ടില്ല. | |
35 | ||
97d08aef SS |
36 | അതാ, ആ മുട്ട അനങ്ങുന്നു. പൊട്ടുന്നു. വിള്ളലിലൂടെ അതാ പാമ്പിന്റെ തലപോലെ ഒന്ന് പുറത്തേക്ക് |
37 | വരുന്നു. എല്ലാ സ്വയം പ്രവർത്തക സിനിമാക്യാമറകളും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ | |
38 | ശബ്ദം കേൾക്കായി. ഇൻകുബേറ്ററിന്റെ വാതിലിനു മുമ്പുള്ള ചെമന്ന വെളിച്ചം പ്രകാശിച്ചു. | |
39 | മൃഗശാലയിലാകെ ആകാംക്ഷയുടെയും ആശങ്കയുടെയുമായ ഒരന്തരീക്ഷം പരന്നു. | |
40 | ||
41 | അഞ്ച് മിനിറ്റിനുള്ളിൽ, ആ സമയത്ത് അവിടെ ഉണ്ടായിരിക്കേണ്ട എല്ലാവരും ഞങ്ങൾക്ക് ചുറ്റും | |
42 | തടിച്ചുകൂടി. ഒരു ജോലിയുമില്ലാതെ വെറുതെ 'കാണാൻ' വന്നവരും ഉണ്ടായിരുന്നു. എന്തൊരു | |
43 | തിരക്ക്. വല്ലാത്ത ഉഷ്ണം. | |
05ce18a7 SS |
44 | |
45 | അവസാനം കൊച്ചു ബ്രോണ്ടോസാറസ് മുട്ടക്ക് വെളിയിൽ വന്നു. | |
46 | ||
47 | "അതിന്റെ പേരെന്താ അച്ഛാ?" പെട്ടെന്ന് പരിചിതമായ ഒരു ശബ്ദം. | |
48 | ||
49 | "ആലീസ്" അദ്ഭുതത്തോടെ ഞാൻ അലറി. "നീയ്യെങ്ങനെ ഇവിടെ വന്നു?" | |
50 | ||
51 | "ഞാൻ റിപ്പോർട്ടർമാരുടെ കൂടെ വന്നു." | |
52 | ||
db9931d6 | 53 | "പക്ഷെ കുട്ടികൾക്ക് ഇവിടെ പ്രവേശനമില്ലല്ലോ." |
05ce18a7 | 54 | |
fb3d8300 SS |
55 | "പക്ഷെ എനിക്കുണ്ട്. ഞാൻ എല്ലാവരോടും പറഞ്ഞു -- ആരാണ് എന്റെ അച്ഛൻ എന്ന്. അവരെന്നെ |
56 | കടത്തിവിട്ടു." | |
57 | ||
58 | "സ്വന്തം താല്പര്യത്തിനു വേണ്ടി മറ്റുള്ളവരുടെ പേര് ഉപയോഗിക്കുന്നത് മര്യാദയല്ല, | |
59 | മനസ്സിലായോ?" | |
60 | ||
61 | "പക്ഷെ, അച്ഛാ കളിക്കാൻ ഒരു കുട്ടീം ഇല്ലെങ്ങിൽ കൊച്ചു ബ്രോണ്ടിക്ക് മുഷിയില്ലേ? അതോണ്ടാ | |
62 | ഞാൻ വന്നേ." | |
63 | ||
64 | എന്തു പറയേണ്ടു എന്നറിയാതെ ഞാൻ കുഴങ്ങി. എത്രയും വേഗത്തിൽ അവളെ അവിടെ നിന്ന് | |
65 | പറഞ്ഞയക്കണം. പക്ഷേ, അവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആരും തയാറല്ല. ആ നിമിഷം | |
66 | നഷ്ടപ്പെടാൻ ആരും ഇഷ്ടപ്പെട്ടില്ല. | |
67 | ||
68 | "നീ അവിടെത്തന്നെ നിൽക്ക്. അങ്ങട്ടും ഇങ്ങട്ടും എങ്ങും നീങ്ങരുത്." ഞാൻ അവളോട് പറഞ്ഞു. | |
69 | എന്നിട്ട് പിറന്നുവീണ ബ്രോണ്ടോകുഞ്ഞുള്ള ഗ്ലാസ് ഹൗസിന്റെ അടുത്തേക്കോടി. | |
70 | ||
71 | അന്ന് മുഴുവൻ ഞാനും ആലീസും തമ്മിൽ മിണ്ടാട്ടമുണ്ടായില്ല. പരസ്പരം കെറുവിച്ചിരുന്നു. ഞാൻ | |
72 | അവളോടു പറഞ്ഞു ഇൻകുബേറ്ററിൽ പോകരുതെന്ന്. പോകാതെ പറ്റില്ലെന്നവൾ. പോയില്ലെങ്ങിൽ | |
73 | ബ്രോണ്ടിക്ക് കരച്ചിൽ വരുമത്രെ! അടുത്ത ദിവസവും അവൾ അകത്ത് കടന്നുകൂടി. സ്പേസ്ഷിപ്പ് | |
74 | ജൂപ്പിറ്റർ 8 ൽ നിന്നുള്ള അസ്ത്രോനാട്ടുകളുടെ കൂടെയാണവൾ വന്നത്. അവർ ഭൂലോകധീരരല്ലെ. | |
75 | അവർക്ക് അനുവാദം നിഷേധിക്കാൻ പറ്റുമായിരുന്നില്ല. | |
76 | ||
77 | "നമസ്കാരം, ബ്രോണ്ടി" അവൾ ഷെൽട്ടറിന്റെ അടുത്തേക്ക് നീങ്ങി പറഞ്ഞു. | |
78 | ||
79 | ബ്രോണ്ടോസാറസ് തിരിഞ്ഞ് അവളെ നോക്കി. | |
80 | ||
81 | "ഇതാരുടെ കുട്ടിയാണ്?" പ്രൊഫസർ യാക്കാത്ത ഗൗരവത്തോടെ ചോദിച്ചു. | |
82 | ||
83 | അപമാനം കൊണ്ട് എന്റെ തല താണുപോയി. ഭൂമി പിളർന്ന് എന്നെ വിഴുങ്ങണമേ എന്ന് ഞാനാഗ്രഹിച്ചു. പക്ഷെ, ആലീസിന് എന്താ പറയേണ്ടതെന്ന് സംശയമുണ്ടായില്ല. | |
84 | ||
85 | "എന്താ എന്നെ ഇഷ്ടമായില്ലേ?" അവൾ ചോദിച്ചു. | |
86 | ||
87 | "എന്തൊരു ചോദ്യം. അതല്ല... കൂട്ടം തെറ്റി ഇവിടെ എത്തിവന്നതാണോ എന്ന് കരുതി..." | |
88 | കുട്ടികളോട് എങ്ങനെ സംസാരിക്കണമെന്ന് പ്രൊഫസർക്ക് അറിയാമായിരുന്നില്ല. | |
89 | ||
90 | "ശരി, ശരി" ആലീസ് പറഞ്ഞു. "ബ്രോണ്ടീ, ഞാൻ നാളെ വരാം ട്ടോ, നീ ഒറ്റക്കാണ് ന്ന് വെച്ച് | |
91 | സങ്കടപ്പെടേണ്ട." | |
92 | ||
93 | ആലീസ് അടുത്ത ദിവസവും വന്നു. അതിനടുത്ത ദിവസവും വന്നു. ഏതാണ്ട് നിത്യസന്ദർശകയായി. | |
94 | എല്ലാവർക്കും അവളെ പരിചയമായി. ആരും തടയാൻ നിന്നില്ല. ഞാൻ അതിൽ ഉത്തരവാദിയല്ലെന്ന് | |
95 | പറഞ്ഞു. ഞങ്ങടെ വീട് മൃഗശാലക്ക് തൊട്ടടുത്താണ്. റോഡ് മുറിച്ച് കടക്കുക കൂടി വേണ്ട. എപ്പോഴും | |
96 | ആരെങ്കിലും ഉണ്ടാകും, അവൾക്ക് കൂടെപ്പോരാൻ. | |
97 | ||
98 | ബ്രോണ്ടോസാറസ് അതിവേഗം വളർന്നു. ഒരു മാസത്തിനുള്ളിൽ അതിന്റെ നീളം രണ്ടര മീറ്ററായി. | |
99 | പ്രത്യേകം നിർമ്മിച്ച ഒരു പവലിയണിലേക്ക് അതിനെ മാറ്റി. കമ്പിവേലി കെട്ടിയ | |
100 | മതിൽക്കെട്ടിനുള്ളിൽ അത് അലഞ്ഞു നടന്നു. മുളങ്കൂമ്പുകളും വാഴക്കൂമ്പുകളും തിന്നുകൊണ്ട്. മുള | |
101 | ഇന്ത്യയിൽ നിന്നും കൊണ്ടുവന്നതാണ്. പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ. വാഴയാകട്ടെ, | |
102 | സർക്കാർ വഴി 'അഗ്രോടെക്നോളജി' തോട്ടത്തിൽ നിന്നും. പവിലിയന്റെ നടുവിൽ ഇളം ചൂടുള്ള | |
103 | ഉപ്പുവെള്ളം നിറച്ച ഒരു കുളവുമുണ്ട്. ബ്രോണ്ടോസാറസിന് സന്തോഷമാവട്ടെ. | |
104 | ||
105 | പെട്ടെന്ന് ഒരു ദിവസം അത് ഒന്നും തിന്നാതായി. രുചിയില്ലാത്തപോലെ. മൂന്ന് ദിവസത്തേക്ക് അത് | |
106 | മുളങ്കൂമ്പും വാഴത്തലപ്പും തൊട്ടേയില്ല. നിരാഹാരത്തിന്റെ നാലാമത്തെ ദിവസം. | |
107 | ബ്രോണ്ടോസാറസ് കുളത്തിൽ കിടക്കുകയാണ്. കറുത്ത കൊച്ചുതലമാത്രം പുറത്തുകാണാം. അത് ചാവാൻ | |
108 | പോകയാണ്. സംശയമില്ല. അത് പറ്റില്ല. ബ്രോണ്ടി ചത്താൽ പറ്റില്ല. ലോകത്ത് നമുക്കാകെയുള്ള | |
109 | ഒറ്റ ബ്രോണ്ടോസാറസാണത്. ലോകത്തെല്ലായിറ്റത്തുനിന്നുമുള്ള മൃഗവൈദ്യന്മാരെ വരുത്തി. പക്ഷെ, | |
110 | ഒരു ഫലവുമുണ്ടായില്ല. ബ്രോണ്ടി ഒന്നും തൊടുന്നതേയില്ല. പുല്ല്, വിറ്റാമിൻ, മധുരനാരങ്ങ, | |
111 | പാല്... ഒന്നും വേണ്ട അതിന്. | |
112 | ||
113 | ഈ ദുരന്തത്തെപ്പറ്റി ആലീസ് അറിഞ്ഞിരുന്നില്ല. അവൾ മുത്തശ്ശിയുടെ വീട്ടില്ലായിരുന്നു. | |
114 | നാലാമത്തെ ദിവസം. അവൾ ടെലിവിഷൻ കാണുകയായിരുന്നു. അപ്പോഴാണ് ബ്രോണ്ടോസാറസിന്റെ | |
115 | രോഗത്തെപ്പറ്റി അവൾ മനസ്സിലാക്കുന്നത്. എങ്ങനെയാണവൾ അതൊപ്പിച്ചത്? മുത്തശ്ശിയോട് | |
116 | എന്താണവൾ പറഞ്ഞത്? എനിക്കറിഞ്ഞുകൂട. ഉച്ചക്കുമുമ്പേ അവൾ പവിലിയനിലെത്തി. | |
117 | ||
118 | "അച്ഛാ" അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു. | |
119 | ||
120 | "എന്നെ എന്താ അറിയിക്കാഞ്ഞ്, എന്താ അറിയിക്കാഞ്ഞ്..." | |
121 | ||
122 | "ആലീസ്, പിന്നെപ്പറയാം, പിന്നെ. ഇപ്പോൾ ഞങ്ങളൊരു ചർച്ചയിലാണ്." ഞാൻ പറഞ്ഞു. അങ്ങനെ | |
123 | ഞങ്ങൾ ചര്ച്ചിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി ചർച്ച നടക്കുകയാണ്. | |
124 | ||
125 | ആലീസ് ഒന്നും മിണ്ടാതെ പോയി. "അയ്യോ" എന്റെ അടുത്തിരുന്ന ഒരാൾ നിലവിളിച്ചു. ഞാൻ | |
126 | തിരിഞ്ഞുനോക്കി. "അയ്യോ" ഞാനും വിളിച്ചുപോയി. അതാ ആലീസ് കമ്പിവേലി ചാടി | |
127 | പവിലിയന്റെ അകത്ത് കടന്നിരിക്കുന്നു. അവൾ ബ്രോണ്ടോസാറസിന്റെ അടുത്തേക്ക് ഓടുകയാണ്. കയ്യിൽ | |
128 | ഒരു ബണ് ഉണ്ട്. | |
129 | ||
130 | "ഇത് തിന്ന് ബ്രോണ്ടി" അവൾ പറഞ്ഞു. "ഇല്ലെങ്ങിൽ നീ ഇവിടെ കിടന്ന് വിശന്നു മരിക്കും. | |
131 | ഇവർക്കാർക്കും ഒരു സങ്കടോം ഇല്ല! നിന്റെ സ്ഥാനത്ത് എനിക്കും മടുക്കുമായിരുന്നു എന്നും | |
132 | മുളങ്കൂമ്പും വാഴയും!" | |
133 | ||
134 | ഞാൻ ഓടി. പക്ഷെ, ഞാൻ കമ്പിവേലിയുടെ അടുത്തെത്തിയില്ല. അതിനുമുമ്പ് അത് സംഭവിച്ചു. | |
135 | പിന്നീട് ആലീസിനെ പ്രശസ്തയാക്കിയതും ജീവശാസ്തജ്ഞ്ജൻമാരായ ഞങ്ങളെ നാണിപ്പിച്ചതുമായ | |
136 | സംഭവം. | |
137 | ||
138 | ബ്രോണ്ടോസാറസിന്റെ തല ഉയർന്നു. ആലീസിനെ നോക്കി. സാവധാനത്തിൽ അവളുടെ കയ്യിൽനിന്ന് | |
139 | ബണ് വാങ്ങി തിന്നാൻ തുടങ്ങി. ഞാൻ വേലി ചാടാൻ തുടങ്ങുന്നതുകണ്ടപ്പോൾ, "ശബ്ദമുണ്ടാക്കരുത് | |
140 | അച്ഛാ" ആലീസ് വിരൽ ചൂണ്ടി ആംഗ്യം കാണിച്ചു. "ബ്രോണ്ടിക്ക് അച്ഛനെ പേടിയാണ്." | |
141 | ||
142 | "അവൻ ആ കുഞ്ഞിനെ ഉപദ്രവിക്കില്ല." പ്രൊഫസർ യാക്കാത്ത പറഞ്ഞു. അതെനിക്കും | |
143 | കാണാമായിരുന്നു. പക്ഷെ, അവളുടെ മുത്തശ്ശി ടെലിവിഷനിൽ ഈ കാഴ്ച കാണുകയാണെങ്കിലത്തെ കഥ | |
144 | എന്തായിരിക്കും? | |
145 | ||
146 | പിന്നീട് ശാസ്ത്രഞ്ജർ ഇതിനെപ്പറ്റി വളരെക്കാലം തർക്കിച്ചുകൊണ്ടിരുന്നു. ഇന്നും ആ തർക്കം | |
147 | തീർന്നിട്ടില്ല. ബ്രോണ്ടിയുറ്റെ ഭക്ഷണത്തിൽ മാറ്റം വരുത്തേണ്ടതായിരുന്നു എന്നാണ് ചിലരുടെ | |
148 | വാദം. മറ്റു ചിലർ പറയുന്നത്, ബ്രോണ്ടോസാറസിന് നമ്മളെക്കാളധികം ആലീസിനെ വിശ്വാസമാണ് | |
149 | എന്നാണ്. ഏതായാലും തൽക്കാലത്തെ പ്രതിസന്ധിയിൽനിന്ന് രക്ഷപെട്ടു. | |
150 | ||
151 | ഇപ്പോൾ ബ്രോണ്ടി തികച്ചും ഇണങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിന് മുപ്പതു മീറ്റർ നീളമുണ്ട്! | |
152 | പക്ഷെ, ആലീസിനെ പുറത്തേറ്റി നടക്കുന്നതിൽപരം ഒരു സന്തോഷം അതിനില്ല. അവൾക്ക് അവന്റെ | |
153 | മുകളിൽ കയറാനായി ആരോ ഒരു പ്രത്യേക കോണിയുണ്ടാക്കി. ആലീസ് പവിലിയണിൽ എത്തിയാൽ അവൻ | |
154 | കഴുത്ത് നീട്ടി ത്രികോണാകൃതിയിലുള്ള പല്ലുകൊണ്ട് ആ കോണി കടിച്ചെടുത്ത് കറുത്തു തിളങ്ങുന്ന തന്റെ | |
155 | മേൽ ചാരിവെക്കും. അവൾ കയറി അവന്റെ പുരത്തിരുപ്പുറപ്പിക്കും. പവിലിയണിൽകൂടെ ഒരു | |
156 | സവാരി. ചിലപ്പോൾ കുളത്തിലാകും. ആ കളി അവനും അവൾക്കും വലിയ ഇഷ്ടമാണ്. | |
157 |