അഞ്ച് മിനിറ്റിനുള്ളിൽ, ആ സമയത്ത് അവിടെ ഉണ്ടായിരിക്കേണ്ട എല്ലാവരും ഞങ്ങൾക്ക് ചുറ്റും
തടിച്ചുകൂടി. ഒരു ജോലിയുമില്ലാതെ വെറുതെ 'കാണാൻ' വന്നവരും ഉണ്ടായിരുന്നു. എന്തൊരു
തിരക്ക്. വല്ലാത്ത ഉഷ്ണം.
+
+അവസാനം കൊച്ചു ബ്രോണ്ടോസാറസ് മുട്ടക്ക് വെളിയിൽ വന്നു.
+
+"അതിന്റെ പേരെന്താ അച്ഛാ?" പെട്ടെന്ന് പരിചിതമായ ഒരു ശബ്ദം.
+
+"ആലീസ്" അദ്ഭുതത്തോടെ ഞാൻ അലറി. "നീയ്യെങ്ങനെ ഇവിടെ വന്നു?"
+
+"ഞാൻ റിപ്പോർട്ടർമാരുടെ കൂടെ വന്നു."
+
+"പക്ഷെ കുട്ടികൾക്ക് ഇവിടെ പ്രവെഷനമില്ലല്ലോ."
+