bronte para 3&4
[sajith/opape.git] / 04-bronte.md
1 #ബ്രോണ്ടി#
2
3 ഞങ്ങളുടെ മോസ്കോ മൃഗശാലയിലേക്ക് ഒരു ബ്രോണ്ടോസാറസ് മുട്ട എത്തി. ചിലിയൻ
4 വിനോദസഞ്ചാരികളുടെ ഒരു ഗ്രൂപ്പാണത് കണ്ടത്. യെസിനി നദീതീരത്തെ ഒരു പാറക്കെട്ടിൽ.
5 ഏതാണ്ട് ഒത്ത ഒരു ഗോളം. നിത്യശീതത്താൽ കേടുവരാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
6 വിദഗ്ദ്ധന്മാർ മുട്ട പരിശോധനക്ക് വിധേയമാക്കി. അദ്ഭുതം! ഒരു കേടും വന്നിട്ടില്ല.
7 ഉള്ളിൽ ജീവനുണ്ട്. വിരിയിക്കാൻ ഒന്നു ശ്രമിച്ചു നോക്കിയാലോ. മൃഗശാലയിലെ ഇൻകുബേറ്ററിൽ
8 അത് കൊണ്ടു വെക്കാൻ തീരുമാനിച്ചു.
9
10 അത് വിരിയുമെന്ന് അധികമാരും വിശ്വസിച്ചില്ല. പക്ഷെ ഒരാഴ്ച കഴിഞ്ഞ് എക്സ്-റേ എടുത്തു
11 നോക്കിയപ്പോൾ, അദ്ഭുതം -- ബ്രോണ്ടോസോറസിന്റെ ഭ്രൂണം വളരാൻ തുടങ്ങിയിരിക്കുന്നു.
12 ഇന്റർവിഷൻ വഴി ഈ വാർത്ത പുറത്തുവിടേണ്ട താമസം, മോസ്കോവിലേക്കുള്ള പ്രവാഹം തുടങ്ങി.
13 ശാസ്ത്രജ്ഞർ, പത്രറിപ്പോർട്ടർമാർ, വെറും ജിജ്ഞാസുക്കൾ... നിലക്കാത്ത പ്രവാഹം.
14 ഗോർക്കിത്തെരുവിലെ 80 നിലയുള്ള വീനസ് ഹോട്ടലിലെ എല്ലാ മുറികളും നിറഞ്ഞു. തുർക്കിയിൽ
15 നിന്നുള്ള എട്ടു പാലിയന്റോളജിസ്റ്റുകൾ എന്റെ ഡൈനിങ്ങ്റൂമിൽ അന്തിയുറങ്ങി. ഞാനും ഇക്വദോറിൽ
16 നിന്നുള്ള ഒരു പത്ര റിപ്പോർട്ടറും കൂടി അടുക്കളയിൽ ഒതുങ്ങി. അന്റാർട്ടിക്കൻ വനിത എന്ന
17 മാസികയിൽ നിന്നുള്ള രണ്ടു വനിതാറിപ്പോർട്ടർമാർ ആലീസിന്റെ കിടപ്പുമുറിയിൽ
18 സ്ഥാനമുറപ്പിച്ചു.
19
20 രാത്രി ഭാര്യ നൂക്കസിൽ നിന്ന് വീഡിയോഫോണിൽ വിളിച്ചു. അവിടെ അവളൊരു സ്റ്റേഡിയം
21 കെട്ടുകയാണ്. വീട്ടിലെ അവസ്ഥ കണ്ടപ്പോൾ നമ്പർ തെറ്റിയോ എന്നുപോലും അവൾക്ക് തോന്നി.
22
23 ഭൂമിക്കു ചുറ്റും പോകുന്ന എല്ലാ ടെലിപ്രക്ഷേപണസാറ്റലൈറ്റുകളും മുട്ടയുടെ ഫോട്ടോഗ്രാഫ്
24 അയച്ചുകൊണ്ടിരുന്നു. മുൻകാഴ്ച, പിൻകാഴ്ച, ബ്രോണ്ടോസാറസിന്റെ അസ്ഥികൂടം,
25 മുട്ട... പ്രപഞ്ചഭാഷാശാസ്ത്രജ്ഞരുടെ ഒരു കൂട്ടം തന്നെ മൃഗശാല കാണാനായി അവിടെ എത്തി.
26 പക്ഷെ, അപ്പോഴേക്കും ഇൻകുബേറ്റർമുറിയിലേക്കുള്ള പ്രവേശനം ഞങ്ങൾ നിരോധിച്ചു കഴിഞ്ഞിരുന്നു.
27 ധ്രുവക്കരടികളെയും ചൊവ്വക്കാരനായ പച്ചത്തുള്ളനെയും കണ്ടു തൃപ്തിപ്പെടേണ്ടി വന്നു അവർക്ക്.
28