From e21bee1a02770a020220507db338448b320974cc Mon Sep 17 00:00:00 2001 From: Sajith Sasidharan Date: Wed, 17 Dec 2014 17:42:34 -0500 Subject: [PATCH] para++ --- 06-naanam-kunungi.md | 34 ++++++++++++++++++++++++++++++++++ 1 file changed, 34 insertions(+) diff --git a/06-naanam-kunungi.md b/06-naanam-kunungi.md index 4e48137..538c376 100644 --- a/06-naanam-kunungi.md +++ b/06-naanam-kunungi.md @@ -113,3 +113,37 @@ മാറി. പറഷ്കോവിന്റെ ഷൂഷ, അങ്ങനെ അവസാനം ആലീസിന്റെ കയ്യിലെത്തി. എന്ത് സൂത്രം പറഞ്ഞാണാവോ അവൾ പറഷ്കോവിന്റെ കയ്യിൽനിന്ന് അതിനെ കൈക്കലാക്കിയത്. അത്ര എളുപ്പത്തിലൊന്നും വലയുന്ന കൂട്ടത്തിലല്ല പറഷ്കോവ്. + +ആലീസിന്റെ കിടക്കക്ക് സമീപമുള്ള ഒരു വലിയ കുട്ടയാണ് ഷൂഷയുടെ വീട്. അത് തനി സസ്യഭുക്കാണ്. +ഇറച്ചി തൊടില്ല. രാത്രി നന്നായി ഉറങ്ങും. പൂച്ചക്കുട്ടികളുമായി കളിക്കും. പച്ചത്തുള്ളനെ +അതിന് പേടിയാണ്, ആലീസ് അവനെ തലോടുകയോ അതിനോട് ഓരോന്ന് പറയുകയോ ചെയ്യുമ്പോൾ പതുക്കെ +മുരളും. + +അവനെ ഞങ്ങൾ ഷൂഷ എന്നുതന്നെയാണ് വിളിക്കുന്നത്. അവൻ അതിവേഗം വളർന്നു. രണ്ടുമാസത്തിനുള്ളിൽ +അവന്റെ ഉയരം ആലീസിനൊപ്പമായി. രണ്ടു പേരുംകൂടി ഞങ്ങളുടെ വീടിനെതിരെയുള്ള പാർക്കിൽ +നടക്കാൻ പോകും. ആലീസ് ഒരിക്കലും അതിനെ ചങ്ങലക്കിട്ടിരുന്നില്ല. + +"അവൻ ആളുകളെ പേടിപ്പെടുത്തില്ലേ?" ഞാൻ ചോദിച്ചു. + +"ഏയ്‌ ഇല്ല, ഒരിക്കലുമില്ല. മാത്രമല്ല, ചങ്ങലക്കിടുകയാണെങ്കിൽ അതിന് സങ്കടമാവേം ചെയ്യും. +എളുപ്പത്തിൽ മനസ് നോവുന്ന പ്രകൃതമാണതിന്റെ." + +ഒരുദിവസം ആലീസിന് തീരെ ഉറക്കം വന്നില്ല. ഉറക്കം വരാഞ്ഞാൽ അവൾക്ക് വല്ലാത്ത വാശിയാണ്. +ഞാൻ കഥ വായിച്ചു കൊടുക്കണം. പ്രൊഫസർ അനങ്ങാംപാറയുടെ കഥ. + +"എനിക്കിപ്പൊ സമയമില്ല, കുഞ്ഞേ. കുറെ പണി ചെയ്തുതീർക്കാനുണ്ട്. പോരാത്തതിന്, ഇതിപ്പൊ +നിയ്യ് തന്നത്താൻ വായിക്കണ്ട സമയമൊക്കെ ആയിരിക്കുന്നു." + +"അതിന് അത് പുസ്തകമല്ല, മൈക്രോഫിലിമാണ്‌. എനിക്ക് വായിക്കാൻ പറ്റില്ല. അത്ര ചെറിയ +അക്ഷരമാണ്." + +"എങ്കിൽ അതിന്റെ ടേപ്പ് ഉണ്ടല്ലോ അത് ഓണാക്കിക്കോ." + +"അതിന്, ഞാനിവിടെ കിടക്കയിൽ കിടക്കാണ്. കരിമ്പടം മാറ്റി എഴുന്നേറ്റാൽ വല്ലാണ്ടെ +തണുക്കും." + +"എങ്കിൽ കുറച്ചുനേരം ക്ഷമിക്ക്. ഞാൻ എഴുതിക്കൊണ്ടിരിക്കുന്നതൊന്ന് തീർക്കട്ടെ. എന്നിട്ട് +വന്ന് ഓണാക്കിത്തരാം." + +"ഓ, അച്ഛനെന്നെ ഇഷ്ടല്ല! ഞാൻ ഷൂഷയോട് പറയും അതോണാക്കാൻ. അവനെന്നെ ഇഷ്ടാണ്." + -- 2.20.1