From 53a04d649d10ca7f8fc81512c89b288e0796eb39 Mon Sep 17 00:00:00 2001 From: Sajith Sasidharan Date: Tue, 16 Dec 2014 15:18:21 -0500 Subject: [PATCH 1/1] intro. --- 02-mukhavuraykku-pakaram.md | 45 +++++++++++++++++++++++++++++++++++++ 1 file changed, 45 insertions(+) create mode 100644 02-mukhavuraykku-pakaram.md diff --git a/02-mukhavuraykku-pakaram.md b/02-mukhavuraykku-pakaram.md new file mode 100644 index 0000000..24bbe94 --- /dev/null +++ b/02-mukhavuraykku-pakaram.md @@ -0,0 +1,45 @@ + +#മുഖവുരക്കു പകരം# + +ആലീസ് നാളെ മുതൽ സ്കൂളിൽ പോകയാണ്. ഇന്ന് വെളുപ്പിനെ മുതൽ അവളുടെ കൂട്ടുകാരും പരിചയക്കാരും +വീഡിയൊ ഫോണിൽ അവളെ വിളിച്ച് 'നല്ല തുടക്കം' ആശീർവദിക്കുകയാണ്. എന്തിന് കഴിഞ്ഞ മൂന്നു +മാസമായി ആലീസിനും ഒറ്റ വർത്തമാനമേ ഉണ്ടായിരുന്നുള്ളു: സ്കൂളിൽ പോകുന്ന കാര്യം. + +ചൊവ്വയിൽ നിന്നുള്ള സ്നേഹിതൻ ബ്രൂസ് അവൾക്ക് വല്ലാത്തൊരു പെൻസിൽപെട്ടി സമ്മാനമായി +അയച്ചിട്ടുണ്ട്. അത് തുറക്കാൻ ഇതേവരെ ആർക്കും പറ്റിയിട്ടില്ല. എനിക്കും പറ്റിയിട്ടില്ല, +എന്റെ കൂട്ടുകാർക്കും പറ്റിയിട്ടില്ല. അതിൽ രണ്ടു പേർ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് +ബിരുദമ്മുള്ളവരാണ്. ഒരാൾ മൃഗശാലയിലെ ചീഫ് എഞ്ചിനീയറുമാണ്! + +ഷൂഷ പറയുന്നു, താനും ആലീസിന്റെ കൂടെ സ്കൂളിൽ പോകുമെന്ന്. ടീച്ചർക്ക് ആലീസിനെ പഠിപ്പിക്കാൻ +വേണ്ട യോഗ്യതയുണ്ടോ എന്ന് നോക്കാനാണത്രെ. + +ഒരാവശ്യവുമില്ലാത്ത ബഹളം. ഞാനും കുട്ടിക്കാലത്ത് സ്കൂളിൽ പോയിട്ടുണ്ട്. അന്നാരും ഇത്ര +ഒച്ചപ്പാടൊന്നും ഉണ്ടാക്കിയിട്ടില്ല. + +ആലീസ് ബ്രോണ്ടിയോട് യാത്ര പറയാൻ പോയിരിക്കയാണ്‌. ബഹളം തല്ക്കാലത്തേക്കൊന്ന് +ശമിച്ചിരിക്കയാണ്. + +ഇപ്പൊ വീട്ടിൽ എല്ലാം ശാന്തമാണ്. ഇതാണ് പറ്റിയ സമയം. ആലീസിനെയും അവളുടെ +കൂട്ടുകാരെയും പറ്റി കുറെ കഥകളുണ്ട്. അവ ടേപ്പ് റെക്കോർഡ് ചെയ്തേക്കാം. എന്നിട്ട് +ആലീസിന്റെ ടീച്ചർക്ക് കൊടുക്കാം. എങ്ങനത്തെ ഒരു കുട്ടിയെയാണ് കയ്യിൽ +കിട്ടിയിരിക്കുന്നതെന്ന് മനസ്സിലാക്കാൻ അവർക്ക് സഹായകമായിരിക്കും. എന്റെ മോളെ കൂടുതൽ +നന്നായി പഠിപ്പിക്കാൻ ഇത് ടീച്ചറെ സഹായിച്ചെന്ന് വരാം. + +തുടക്കത്തിൽ ആലീസ് മറ്റെല്ലാ കുട്ടികളെയും പോലെ ആയിരുന്നു. മൂന്നു വയസാകുന്നതുവരെ. ഞാൻ +ആദ്യം പറയാൻ പോകുന്ന കഥ ഇത് തെളിയിക്കും. പക്ഷെ, ഒരു കൊല്ലം കഴിഞ്ഞപ്പോൾ, അവൾ +ബ്രോണ്ടിയെ കണ്ടകാലം മുതൽക്ക് എല്ലാം തലകീഴാകാൻ തുടങ്ങി. ചെയ്യരുതാത്തതെന്തോ അതൊക്കെ +ചെയ്യുക എന്നൊരു ദുശ്ശീലം അവളിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. തീരെ അപ്രതീക്ഷിതവും +അനുചിതവുമായ സ്ഥലങ്ങളിലും സന്ദർഭങ്ങളിലും അവൾ അപ്രത്യക്ഷമാകും, അങ്ങനെതന്നെ +പ്രത്യക്ഷമാവുകയും ചെയ്യും. തികച്ചും യാദൃശ്ചികമായി, ഇന്നത്തെ ഏറ്റവും വലിയ +ശാസ്ത്രജ്ഞർക്കുപോലും പറ്റാത്ത കണ്ടുപിടുത്തങ്ങൾ അവൾ നടത്തും. തന്റെ സ്നേഹിതരെ +'വളയ്ക്കു'ന്നതിൽ അവൾക്ക് അസാധാരണമായൊരു കഴിവുണ്ട്. പക്ഷെ, അവൾക്ക് ഒട്ടേറെ യഥാർത്ഥ +സുഹൃത്തുക്കളുണ്ട്, കെട്ടോ. വിഷമം ഞങ്ങൾക്കാണ് - അവളുടെ അച്ഛനും അമ്മക്കും. നോക്കൂ, ഞങ്ങൾക്ക് +എല്ലാ സമയവും വീട്ടിനകത്ത് കുത്തിയിരിക്കാൻ പറ്റ്വോ? എനിക്ക് ജോലി മൃഗശാലയിലാണ്. +അവളുടെ അമ്മ ഗൃഹനിർമ്മാണക്കാരിയാണ് - പലപ്പോഴും മറ്റു ഗ്രഹങ്ങളിലായിരിക്കും. + + +ആലീസിന്റെ ടീച്ചർക്ക് മുന്നറിയിപ്പു കൊടുക്കുന്നത് ആവശ്യമാണ്‌. അവർക്കും സംഗതി +എളുപ്പമായിരിക്കില്ല. എന്താ, വിശ്വാസമാകുന്നില്ലേ? എന്നാൽ യഥാർഥത്തിൽ നടന്ന ചില +സംഭവങ്ങൾ പറയാം. കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ ഭൂമിയിലും മറ്റു ഗോളങ്ങളിലുമായി നടന്ന +സംഭവങ്ങൾ. + -- 2.20.1