intro.
authorSajith Sasidharan <sajith@nonzen.in>
Tue, 16 Dec 2014 20:18:21 +0000 (15:18 -0500)
committerSajith Sasidharan <sajith@nonzen.in>
Tue, 16 Dec 2014 20:18:21 +0000 (15:18 -0500)
02-mukhavuraykku-pakaram.md [new file with mode: 0644]

diff --git a/02-mukhavuraykku-pakaram.md b/02-mukhavuraykku-pakaram.md
new file mode 100644 (file)
index 0000000..24bbe94
--- /dev/null
@@ -0,0 +1,45 @@
+
+#മുഖവുരക്കു പകരം# 
+
+ആലീസ് നാളെ മുതൽ സ്കൂളിൽ പോകയാണ്.  ഇന്ന് വെളുപ്പിനെ മുതൽ അവളുടെ കൂട്ടുകാരും പരിചയക്കാരും
+വീഡിയൊ ഫോണിൽ അവളെ വിളിച്ച് 'നല്ല തുടക്കം' ആശീർവദിക്കുകയാണ്.  എന്തിന് കഴിഞ്ഞ മൂന്നു
+മാസമായി ആലീസിനും ഒറ്റ വർത്തമാനമേ ഉണ്ടായിരുന്നുള്ളു: സ്കൂളിൽ പോകുന്ന കാര്യം.
+
+ചൊവ്വയിൽ നിന്നുള്ള സ്നേഹിതൻ ബ്രൂസ് അവൾക്ക് വല്ലാത്തൊരു പെൻസിൽപെട്ടി സമ്മാനമായി
+അയച്ചിട്ടുണ്ട്.  അത് തുറക്കാൻ ഇതേവരെ ആർക്കും പറ്റിയിട്ടില്ല.  എനിക്കും പറ്റിയിട്ടില്ല,
+എന്റെ കൂട്ടുകാർക്കും പറ്റിയിട്ടില്ല.  അതിൽ രണ്ടു പേർ ശാസ്ത്രത്തിൽ ഡോക്ടറേറ്റ്
+ബിരുദമ്മുള്ളവരാണ്.  ഒരാൾ മൃഗശാലയിലെ ചീഫ് എഞ്ചിനീയറുമാണ്!
+
+ഷൂഷ പറയുന്നു, താനും ആലീസിന്റെ കൂടെ സ്കൂളിൽ പോകുമെന്ന്.  ടീച്ചർക്ക് ആലീസിനെ പഠിപ്പിക്കാൻ
+വേണ്ട യോഗ്യതയുണ്ടോ എന്ന് നോക്കാനാണത്രെ.
+
+ഒരാവശ്യവുമില്ലാത്ത ബഹളം.  ഞാനും കുട്ടിക്കാലത്ത് സ്കൂളിൽ പോയിട്ടുണ്ട്.  അന്നാരും ഇത്ര
+ഒച്ചപ്പാടൊന്നും ഉണ്ടാക്കിയിട്ടില്ല.
+
+ആലീസ് ബ്രോണ്ടിയോട് യാത്ര പറയാൻ പോയിരിക്കയാണ്‌.  ബഹളം തല്ക്കാലത്തേക്കൊന്ന്
+ശമിച്ചിരിക്കയാണ്.
+
+ഇപ്പൊ വീട്ടിൽ എല്ലാം ശാന്തമാണ്.  ഇതാണ് പറ്റിയ സമയം.  ആലീസിനെയും അവളുടെ
+കൂട്ടുകാരെയും പറ്റി കുറെ കഥകളുണ്ട്.  അവ ടേപ്പ് റെക്കോർഡ് ചെയ്തേക്കാം.  എന്നിട്ട്
+ആലീസിന്റെ ടീച്ചർക്ക് കൊടുക്കാം.  എങ്ങനത്തെ ഒരു കുട്ടിയെയാണ് കയ്യിൽ
+കിട്ടിയിരിക്കുന്നതെന്ന് മനസ്സിലാക്കാൻ അവർക്ക് സഹായകമായിരിക്കും.  എന്റെ മോളെ കൂടുതൽ
+നന്നായി പഠിപ്പിക്കാൻ ഇത് ടീച്ചറെ സഹായിച്ചെന്ന് വരാം.
+
+തുടക്കത്തിൽ ആലീസ് മറ്റെല്ലാ കുട്ടികളെയും പോലെ ആയിരുന്നു. മൂന്നു വയസാകുന്നതുവരെ.  ഞാൻ
+ആദ്യം പറയാൻ പോകുന്ന കഥ ഇത് തെളിയിക്കും.  പക്ഷെ, ഒരു കൊല്ലം കഴിഞ്ഞപ്പോൾ, അവൾ
+ബ്രോണ്ടിയെ കണ്ടകാലം മുതൽക്ക് എല്ലാം തലകീഴാകാൻ തുടങ്ങി.  ചെയ്യരുതാത്തതെന്തോ അതൊക്കെ
+ചെയ്യുക എന്നൊരു ദുശ്ശീലം അവളിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു.  തീരെ അപ്രതീക്ഷിതവും
+അനുചിതവുമായ സ്ഥലങ്ങളിലും സന്ദർഭങ്ങളിലും അവൾ അപ്രത്യക്ഷമാകും, അങ്ങനെതന്നെ
+പ്രത്യക്ഷമാവുകയും ചെയ്യും.  തികച്ചും യാദൃശ്ചികമായി, ഇന്നത്തെ ഏറ്റവും വലിയ
+ശാസ്ത്രജ്ഞർക്കുപോലും പറ്റാത്ത കണ്ടുപിടുത്തങ്ങൾ അവൾ നടത്തും.  തന്റെ സ്നേഹിതരെ
+'വളയ്ക്കു'ന്നതിൽ അവൾക്ക് അസാധാരണമായൊരു കഴിവുണ്ട്.  പക്ഷെ, അവൾക്ക് ഒട്ടേറെ യഥാർത്ഥ
+സുഹൃത്തുക്കളുണ്ട്, കെട്ടോ.  വിഷമം ഞങ്ങൾക്കാണ് - അവളുടെ അച്ഛനും അമ്മക്കും.  നോക്കൂ, ഞങ്ങൾക്ക്
+എല്ലാ സമയവും വീട്ടിനകത്ത് കുത്തിയിരിക്കാൻ പറ്റ്വോ?  എനിക്ക് ജോലി മൃഗശാലയിലാണ്.
+അവളുടെ അമ്മ ഗൃഹനിർമ്മാണക്കാരിയാണ് - പലപ്പോഴും മറ്റു ഗ്രഹങ്ങളിലായിരിക്കും.
+
+
+ആലീസിന്റെ ടീച്ചർക്ക് മുന്നറിയിപ്പു കൊടുക്കുന്നത് ആവശ്യമാണ്‌.  അവർക്കും സംഗതി
+എളുപ്പമായിരിക്കില്ല.  എന്താ, വിശ്വാസമാകുന്നില്ലേ?  എന്നാൽ യഥാർഥത്തിൽ നടന്ന ചില
+സംഭവങ്ങൾ പറയാം.  കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ ഭൂമിയിലും മറ്റു ഗോളങ്ങളിലുമായി നടന്ന
+സംഭവങ്ങൾ.
+