From f4cafda6617063f035ccf943b4dbd90a908d518e Mon Sep 17 00:00:00 2001 From: Sajith Sasidharan Date: Wed, 17 Dec 2014 16:45:28 -0500 Subject: [PATCH] chapter 6 - "shy shoosha baby" --- 06-naanam-kunungi.md | 47 ++++++++++++++++++++++++++++++++++++++++++++ 1 file changed, 47 insertions(+) create mode 100644 06-naanam-kunungi.md diff --git a/06-naanam-kunungi.md b/06-naanam-kunungi.md new file mode 100644 index 0000000..45cc2d7 --- /dev/null +++ b/06-naanam-kunungi.md @@ -0,0 +1,47 @@ +#നാണംകുണുങ്ങിയായ ഷൂഷക്കുഞ്ഞ്# + +ആലീസിന് ഒട്ടേറെ കൂട്ടുകാരുണ്ട്. രണ്ട് പൂച്ചക്കുട്ടികൾ; ചൊവ്വയിൽനിന്ന് കൊണ്ടുവന്ന ഒരു +പച്ചത്തുള്ളൻ -- അതിന്റെ താമസം അവളുടെ കിടക്കയുടെ അടിയിലാണ്; പിന്നൊരു മുള്ളൻപന്നിയും -- +കുറച്ചുകാലം ഞങ്ങളുടെകൂടെ കഴിഞ്ഞതിനുശേഷം അത് കാട്ടിലേക്ക് തിരിച്ചുപോയി -- ബ്രോണ്ടോസാറസ് +-- ബ്രോണ്ടി, അവൻ വീട്ടിലല്ല മൃഗശാലയിലാണ്, ആലീസ് ഇടക്കൊക്കെ അവനെ കാണാൻ പോകാറുണ്ട്; +പിന്നെ അടുത്ത വീട്ടിലെ നായ -- റെക്സ്. അതൊരു കളിപ്പാട്ടമാണ് -- ദാഷ്ഷുണ്ട് ജനുസ്സിൽ +പെട്ടതാണെന്നു പറയുന്നു, എന്തോ. + +അവൾക്ക് ഒരു കൂട്ടുകാരനെകൂടി കിട്ടി. സിരിയസിൽനിന്നുള്ള പര്യവേക്ഷകസംഘം മടങ്ങി +വന്നപ്പോഴായിരുന്നു അത്. + +മേയ് 1-ന്റെ ആഘോഷത്തിനിടയിൽ അവൾ പറഷ്കോവിനെ കണ്ടു. എങ്ങനെയാണവൾ വഹിച്ചെടുത്തത് +എന്നറിയില്ല. അവൾക്ക് എന്നെക്കാൾ കൂടുതൽ ആളുകളെ അറിയാം. എങ്ങനെയായാലും വേണ്ടില്ല, +അസ്ത്രോനാട്ടുകൾക്ക് ബൊക്കെകൊടുക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ അവളും ചേർന്നു. ടെലിവിഷനിൽ +ആലീസിനെ കണ്ടപ്പോൾ എനിക്കുണ്ടായ അദ്ഭുതം പറയാവതല്ല. തന്നെക്കാൾ വലിയ ഒരു നീല റോസ് +ബൊക്കെയും കൊണ്ട് അവൾ അങ്കണത്തിനു കുറുകെ ഓടുകയാണ്. അവളത് പറഷ്കോവിനു കൊടുക്കുന്നു. പറഷ്കോവ് +അവളെ വാരിയെടുക്കുന്നു. രണ്ടുപേരും ഒരുമിച്ചിരുന്നാണ് പരേഡ് കണ്ടത്. രണ്ടുപേരും ഒരുമിച്ചാണ് +റെഡ് സ്ക്വയറിൽ നിന്ന് പോയത്. വൈകുന്നേരത്തോടുകൂടി മാത്രമെ ആലീസ് വീട്ടില് തിരിച്ചുവന്നുള്ളൂ. +അവളുടെ കയ്യിൽ വലിയ ഒരു ചെമപ്പുപെട്ടിയുമുണ്ടായിരുന്നു. + +"നീ ഇതേവരെ എവിടെയായിരുന്നു?" + +"മിക്കസമയവും കിന്റർ ഗാർട്ടനിൽ" അവൾ മറുപടി പറഞ്ഞു. + +"ബാക്കിസമയം?" + +"അവിടന്ന് ഞങ്ങൾ റെഡ്സ്ക്വയറിൽ പോയി." + +"എന്നിട്ട്?" + +അപ്പോഴാണ്‌ ടെലിവിഷനിൽ ഞാനവളെ കണ്ടിരിക്കും എന്ന് അവൾക്ക് ഓർമ വന്നത്. + +"പിന്നെ, ആസ്ത്രോനാട്ടുകൾക്ക് സ്വാഗതം പറയാൻ പറഞ്ഞു എന്നോട്." + +"ആരെ നിന്നോട് പറഞ്ഞത്?" + +"എന്റെ ഒരു സ്നേഹിതൻ -- അച്ഛനയാളെ അറിയില്ല." + +"ആലീസ്! 'ദണ്ഡശിക്ഷ' എന്നൊരു വാക്ക് നിയ്യെവിടെയെങ്കിലും കേട്ടിട്ടുണ്ടോ?" + +"ഉവ്വ്. എന്തെങ്ങിലും തെറ്റുചെയ്‌താൽ ചന്തീമ്മൽ അടിക്കണേനല്ലെ അത് പറയുക? ഞാൻ +വിചാരിച്ചത് അത് യക്ഷിക്കഥകളിൽ മാത്രമേ ഉള്ളു എന്നാണ്." + +"യക്ഷിക്കഥ യഥാർഥമാക്കേണ്ടിവരും എന്നാണ് തോന്നണത്. എന്തിനാ നിയ്യ് എപ്പോഴും പോകാൻ +പാടില്ലാത്ത സ്ഥലങ്ങളിൽ തന്നെ ചെന്നുപറ്റണത്?" + -- 2.20.1