From 3d484eea69d8b680a6cc8e4998d68c0714677815 Mon Sep 17 00:00:00 2001 From: Sajith Sasidharan Date: Wed, 17 Dec 2014 11:11:18 -0500 Subject: [PATCH] para++ --- 05-tutyeksi.md | 17 +++++++++++++++++ 1 file changed, 17 insertions(+) diff --git a/05-tutyeksi.md b/05-tutyeksi.md index 51ffa2c..e275696 100644 --- a/05-tutyeksi.md +++ b/05-tutyeksi.md @@ -43,3 +43,20 @@ മേധാവി നസര്യാൻ, സ്പേസ് സൂട്ടണിഞ്ഞ പത്തു ചൊവ്വക്കാർ (ഭൂനഗരത്തിൽ അവർക്ക് സ്പേസ് സൂട്ട് അണിയണം, അവിടെ മർദ്ദം വളരെ കൂടുതലാണ്)... എല്ലാവരും അവിടെ ഉണ്ടായിരുന്നു. +കഴിഞ്ഞ ഒരു മണിക്കൂറായി നഗരത്തിലെ ടെലിവിഷൻ കേന്ദ്രം മുമ്മൂന്നു മിനിറ്റു കൂടുമ്പോൾ ഈ +വാർത്ത പ്രക്ഷേപിച്ചുകൊണ്ടിരിക്കയായിരുന്നത്രേ: ഭൂമിയിൽ നിന്ന് വന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ +കാണാതായിരിക്കുന്നു. ചൊവ്വയിലുള്ള എല്ലാ വീഡിയോ ഫോണുകളും അലാറം സിഗ്നലുകളയക്കാൻ +തുടങ്ങി. എല്ലാ സ്കൂളുകളിലും ക്ലാസുകൾ നിർത്തിവെച്ചു. കുട്ടികളും അധ്യാപകരും എല്ലാം +ചുറ്റുവട്ടത്തും നഗരപ്രാന്തങ്ങലിലുമുള്ള തെരച്ചിലിൽ ഏർപെട്ടു. + +ആലീസും കൂട്ടുകാരും കൂടി നടക്കാൻ ഇറങ്ങിയതായിരുന്നു. കൂട്ടുകാർ മടങ്ങിയെത്തിയപ്പോൾ +മാത്രമാണ് ആലീസിനെ കാണാനില്ലെന്നറിഞ്ഞത്. അത് കഴിഞ്ഞ് രണ്ടു മണിക്കൂറിലധികമായി. +അവളുടെ സ്പേസ് സൂട്ടിലെ ഓക്സിജൻ കഷ്ടിച്ച് മൂന്നുമണിക്കൂർ നേരത്തേക്കേ മതിയാകൂ. + +സ്കൂളിന്റെ ആളൊഴിഞ്ഞ മൂലകളിൽ നോക്കിയോ എന്നു ചോദിച്ചു. അവളുടെ സ്വഭാവമതാണ്. വല്ല +പച്ചത്തുള്ളനെയോ മറ്റോ കണ്ട് അതിനെയും നോക്കി ഇരിക്കുന്നുണ്ടാകും. + +പട്ടണത്തിൽ നിലവറകളൊന്നുമില്ല. എല്ലാ മുക്കും മൂലയും തെരഞ്ഞു നോക്കി. എവിടെയും +കാണാനില്ല, അവർ പറഞ്ഞു. ചൊവ്വാസർവകലാശാലയിലെ കുട്ടികൾക്ക് അത്തരം സ്ഥലങ്ങളെല്ലാം +ഉള്ളംകയ്യിലെ വരകൾ പോലെ തിട്ടമാണ്. + -- 2.20.1