From 2fcbbbb1633b762d1e74a429c58ad31f1c0621e5 Mon Sep 17 00:00:00 2001 From: Sajith Sasidharan Date: Thu, 18 Dec 2014 14:26:07 -0500 Subject: [PATCH] ch07 done! --- 07-bhootham.md | 55 ++++++++++++++++++++++++++++++++++++++++++++++++++ 1 file changed, 55 insertions(+) diff --git a/07-bhootham.md b/07-bhootham.md index 2448100..8ff7710 100644 --- a/07-bhootham.md +++ b/07-bhootham.md @@ -174,3 +174,58 @@ മറുപുറത്ത് ഇംഗ്ലീഷിൽ എന്തോ എഴുതിയിരിക്കുന്നു. അപരിചിതമായ കയ്യക്ഷരം . +പ്രിയപ്പെട്ട പ്രൊഫസർ, + +"ഒരപേക്ഷയുമായി ഞാൻ നിങ്ങളെ സമീപിക്കുകയാണ്. ഞാൻ വല്ലാത്ത ഒരേടാകൂടത്തിൽ +വന്നുപെട്ടിരിക്കുന്നു. പുറമെനിന്ന് സഹായം കിട്ടാതെ എനിക്കാതിൽ നിന്ന് രക്ഷപ്പെടാൻ +സാധിക്കില്ല. എനിക്കാകട്ടെ, ഈ മരത്തിൽനിന്ന് ഒരു മീറ്റർ ചുറ്റുവട്ടത്തിലധികം ദൂരെ +പോകാനും പറ്റില്ല. ഇരുട്ടത്ത് മാത്രമേ എന്റെ ഈ ദയനീയാവസ്ഥ കാണാൻ കഴിയൂ. + +നിങ്ങളുടെ മകൾ. അവളുടെ മനസ് എത്ര പരിശുദ്ധമാണ്! അവളുടെ സഹായത്തോടെ മാത്രമാണ് +ബാഹ്യലോകവുമായി ബന്ധപ്പെടാൻ കഴിഞ്ഞത്. + +"ഞാൻ പ്രൊഫസർ കുറാക്കി ആണ്. പരാജയപ്പെട്ട ഒരു പരീക്ഷണത്തിന്റെ ഫലം. ജീവനുള്ള +വസ്തുക്കളെ ഊർജ്ജമാക്കി രൂപാന്തരപ്പെടുത്തി വിദൂരപ്രദേശങ്ങളിലേക്ക് പ്രക്ഷേപണം ചെയ്യുന്ന ഒരു +പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഞാൻ. രണ്ട് കോഴികളെയും ഒരു പൂച്ചയെയും +ഊർജ്ജമാക്കി മാറ്റി ടോക്കിയോവിൽ നിന്ന് പാരീസിലേക്ക് പ്രക്ഷേപണം ചെയ്യുകയും അവിടത്തെ +എന്റെ സഹപ്രവർത്തകർ അവയെ തിരിച്ച് ജീവനുള്ള കോഴികളും പൂച്ചയുമാക്കി രൂപാന്തരപ്പെടുത്തുകയും +ചെയ്തു. ആ പരീക്ഷണം വൻ വിജയമായിരുന്നു. ഞാൻ സ്വയം ഒന്ന് പരീക്ഷിക്കാൻ തീർച്ചയാക്കി. +നിർഭാഗ്യമെന്ന് പറയട്ടെ, പരീക്ഷണത്തിനിടയിൽ എന്റെ ലാബറട്ടറിയിലെ ഫ്യൂസ് എരിഞ്ഞുപോയി. +പരീക്ഷണം പൂർത്തിയാക്കാനുള്ള ഊര്ജ്ജം ഉണ്ടായിരുന്നില്ല. ഞാനങ്ങനെ അന്തരീക്ഷത്തിൽ +അലിഞ്ഞുപോയി. എന്റെ ശരീരത്തിൽ കൂടുതൽ കേന്ദ്രീകൃതഭാഗം ഇവിടെ, നിങ്ങളുടെ +കോട്ടേജിനടുത്തായി തിരിച്ച് ദ്രവ്യമാക്കപ്പെട്ടു. ഞാനീ അവസ്ഥയിലായിട്ട് രണ്ടാഴ്ചയായി. +എന്റെ കൂട്ടുകാരെല്ലാം ഞാൻ മരിച്ചു എന്നാണ് വിശ്വസിക്കുന്നത്. + +ഈ കത്ത് കിട്ടിയ ഉടനെ ദയവായി ഒരു കാര്യം ചെയ്യണം. ടോക്കിയോവിലേക്ക് ഒരു ടെലഗ്രാം +നല്കണം. അവർ എന്റെ ലാബറട്ടറിയിലെ ഫ്യൂസ് ഒന്ന് കെട്ടട്ടെ. അത് ചെയ്‌താൽ ഞാൻ പൂർണമായും +പൂർവരൂപം പ്രാപിക്കും. + +മുൻകൂട്ടിത്തന്നെ നന്ദി രേഖപ്പെടുത്തട്ടെ. + +കുറാക്കി." + +എത്രനേരം എന്നറിയില്ല, ഞാൻ ആ ആപ്പിൾമരത്തിന്റെ ചോട്ടിൽ ഇരുട്ടിലേക്ക് തുറിച്ച് +നോക്കിക്കൊണ്ടിരുന്നു. ഞാൻ വരാന്തയിൽ നിന്നെഴുന്നേറ്റ് വളരെ പതുക്കെ ആപ്പിൾ മരത്തെ +സമീപിച്ചു. തടിയുടെ തൊട്ടടുത്ത് നീലാഭമായ ഒരു നിഴൽ. വളരെ സൂക്ഷിച്ചുനോക്കിയാലെ കാണാൻ +പറ്റൂ. ഒരു മനുഷ്യന്റെ ബാഹ്യാകാരം കഷ്ടിച്ച് തിരിച്ചറിയാം. എന്ത്! ആ 'ഭൂതം' കയ്യ് രണ്ടും +മേലോട്ട് പോക്കുന്നു -- എന്തോ അപേക്ഷിക്കുന്നപോലെ. + +ഞാൻപിന്നെ ഒരു നിമിഷം അമാന്തിച്ചില്ല. മോണോറെയിൽ സ്റ്റേഷനിലേക്കോടി. അവിടെനിന്ന് +ടോക്കിയോവിലേക്ക് വീഡിയോഫോണ്‍ ചെയ്തു. ഇതിനെല്ലാം കൂടി പത്ത് മിനിറ്റെടുത്ത് +തിരിച്ചുവരുമ്പോഴാണ് ഞാനോർത്തത്, ആലീസിനെ ഉറക്കാൻ കിടത്തിയില്ലെന്ന്. ഞാൻ വേഗം നടന്നു. + +വരാന്തയിലെ വിളക്ക് കത്തുന്നുണ്ടായിരുന്നു. ഉയരം കുറഞ്ഞ് ശോഷിച്ച ഒരു ജപ്പാൻകാരന് തന്റെ +പൂമ്പാറ്റകളുടെ സംഭരവും ഹെർബേറിയവും കാണിച്ചു കൊടുക്കുകയായിരുന്നു ആലീസ്. അയാൾ കയ്യിൽ ഒരു +പാത്രം പിടിച്ചിട്ടുണ്ട്. ഞങ്ങൾ കഴിച്ചതിനുശേഷം മിച്ചമുണ്ടായിരുന്ന ഭക്ഷണം ആർത്തിയോടെ +കഴിക്കുകയാണ്. പക്ഷേ ആലീസ് കാണിച്ചുകൊടുക്കുന്നത് സശ്രദ്ധം നോക്കുന്നുണ്ടായിരുന്നു. + +എന്നെ കണ്ടപ്പോൾ അദ്ദേഹം എഴുന്നേറ്റ് നിന്ന് കുനിഞ്ഞ് അഭിവാദ്യം ചെയ്തു. + +"ഞാൻ പ്രൊഫസർ കുറാക്കിയാണ്. താങ്കളുടെ ശാശ്വത സേവകൻ. താങ്കളും താങ്കളുടെ ഓമനമകളും +കൂടി എന്റെ ജീവൻ രക്ഷിച്ചു." + +"അതെ അച്ഛാ, ഇതാണ് എന്റെ ഭൂതം." ആലീസ് പറഞ്ഞു. "ഇപ്പൊ അച്ഛന് വിശ്വാസായോ." + +"ഉവ്വ് മോളെ" ഞാൻ മറുപടി പറഞ്ഞു. "താങ്കളുമായി പരിചയപ്പെടാനിടയായത്തിൽ അതീവ +സന്തോഷമുണ്ട്." + -- 2.20.1