From: Sajith Sasidharan Date: Tue, 16 Dec 2014 23:04:57 +0000 (-0500) Subject: end bronte chapter. X-Git-Url: http://git.hcoop.net/sajith/opape.git/commitdiff_plain/fb3d8300db01715bd0a8a687819a63111186735c end bronte chapter. --- diff --git a/04-bronte.md b/04-bronte.md index f305cf0..9c6c65b 100644 --- a/04-bronte.md +++ b/04-bronte.md @@ -52,3 +52,106 @@ "പക്ഷെ കുട്ടികൾക്ക് ഇവിടെ പ്രവേശനമില്ലല്ലോ." +"പക്ഷെ എനിക്കുണ്ട്. ഞാൻ എല്ലാവരോടും പറഞ്ഞു -- ആരാണ് എന്റെ അച്ഛൻ എന്ന്. അവരെന്നെ +കടത്തിവിട്ടു." + +"സ്വന്തം താല്പര്യത്തിനു വേണ്ടി മറ്റുള്ളവരുടെ പേര് ഉപയോഗിക്കുന്നത് മര്യാദയല്ല, +മനസ്സിലായോ?" + +"പക്ഷെ, അച്ഛാ കളിക്കാൻ ഒരു കുട്ടീം ഇല്ലെങ്ങിൽ കൊച്ചു ബ്രോണ്ടിക്ക് മുഷിയില്ലേ? അതോണ്ടാ +ഞാൻ വന്നേ." + +എന്തു പറയേണ്ടു എന്നറിയാതെ ഞാൻ കുഴങ്ങി. എത്രയും വേഗത്തിൽ അവളെ അവിടെ നിന്ന് +പറഞ്ഞയക്കണം. പക്ഷേ, അവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആരും തയാറല്ല. ആ നിമിഷം +നഷ്ടപ്പെടാൻ ആരും ഇഷ്ടപ്പെട്ടില്ല. + +"നീ അവിടെത്തന്നെ നിൽക്ക്. അങ്ങട്ടും ഇങ്ങട്ടും എങ്ങും നീങ്ങരുത്." ഞാൻ അവളോട് പറഞ്ഞു. +എന്നിട്ട് പിറന്നുവീണ ബ്രോണ്ടോകുഞ്ഞുള്ള ഗ്ലാസ് ഹൗസിന്റെ അടുത്തേക്കോടി. + +അന്ന് മുഴുവൻ ഞാനും ആലീസും തമ്മിൽ മിണ്ടാട്ടമുണ്ടായില്ല. പരസ്പരം കെറുവിച്ചിരുന്നു. ഞാൻ +അവളോടു പറഞ്ഞു ഇൻകുബേറ്ററിൽ പോകരുതെന്ന്. പോകാതെ പറ്റില്ലെന്നവൾ. പോയില്ലെങ്ങിൽ +ബ്രോണ്ടിക്ക് കരച്ചിൽ വരുമത്രെ! അടുത്ത ദിവസവും അവൾ അകത്ത് കടന്നുകൂടി. സ്പേസ്ഷിപ്പ് +ജൂപ്പിറ്റർ 8 ൽ നിന്നുള്ള അസ്ത്രോനാട്ടുകളുടെ കൂടെയാണവൾ വന്നത്. അവർ ഭൂലോകധീരരല്ലെ. +അവർക്ക് അനുവാദം നിഷേധിക്കാൻ പറ്റുമായിരുന്നില്ല. + +"നമസ്കാരം, ബ്രോണ്ടി" അവൾ ഷെൽട്ടറിന്റെ അടുത്തേക്ക് നീങ്ങി പറഞ്ഞു. + +ബ്രോണ്ടോസാറസ് തിരിഞ്ഞ് അവളെ നോക്കി. + +"ഇതാരുടെ കുട്ടിയാണ്?" പ്രൊഫസർ യാക്കാത്ത ഗൗരവത്തോടെ ചോദിച്ചു. + +അപമാനം കൊണ്ട് എന്റെ തല താണുപോയി. ഭൂമി പിളർന്ന് എന്നെ വിഴുങ്ങണമേ എന്ന് ഞാനാഗ്രഹിച്ചു. പക്ഷെ, ആലീസിന് എന്താ പറയേണ്ടതെന്ന് സംശയമുണ്ടായില്ല. + +"എന്താ എന്നെ ഇഷ്ടമായില്ലേ?" അവൾ ചോദിച്ചു. + +"എന്തൊരു ചോദ്യം. അതല്ല... കൂട്ടം തെറ്റി ഇവിടെ എത്തിവന്നതാണോ എന്ന് കരുതി..." +കുട്ടികളോട് എങ്ങനെ സംസാരിക്കണമെന്ന് പ്രൊഫസർക്ക് അറിയാമായിരുന്നില്ല. + +"ശരി, ശരി" ആലീസ് പറഞ്ഞു. "ബ്രോണ്ടീ, ഞാൻ നാളെ വരാം ട്ടോ, നീ ഒറ്റക്കാണ് ന്ന് വെച്ച് +സങ്കടപ്പെടേണ്ട." + +ആലീസ് അടുത്ത ദിവസവും വന്നു. അതിനടുത്ത ദിവസവും വന്നു. ഏതാണ്ട് നിത്യസന്ദർശകയായി. +എല്ലാവർക്കും അവളെ പരിചയമായി. ആരും തടയാൻ നിന്നില്ല. ഞാൻ അതിൽ ഉത്തരവാദിയല്ലെന്ന് +പറഞ്ഞു. ഞങ്ങടെ വീട് മൃഗശാലക്ക് തൊട്ടടുത്താണ്. റോഡ്‌ മുറിച്ച് കടക്കുക കൂടി വേണ്ട. എപ്പോഴും +ആരെങ്കിലും ഉണ്ടാകും, അവൾക്ക് കൂടെപ്പോരാൻ. + +ബ്രോണ്ടോസാറസ് അതിവേഗം വളർന്നു. ഒരു മാസത്തിനുള്ളിൽ അതിന്റെ നീളം രണ്ടര മീറ്ററായി. +പ്രത്യേകം നിർമ്മിച്ച ഒരു പവലിയണിലേക്ക് അതിനെ മാറ്റി. കമ്പിവേലി കെട്ടിയ +മതിൽക്കെട്ടിനുള്ളിൽ അത് അലഞ്ഞു നടന്നു. മുളങ്കൂമ്പുകളും വാഴക്കൂമ്പുകളും തിന്നുകൊണ്ട്‌. മുള +ഇന്ത്യയിൽ നിന്നും കൊണ്ടുവന്നതാണ്. പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ. വാഴയാകട്ടെ, +സർക്കാർ വഴി 'അഗ്രോടെക്നോളജി' തോട്ടത്തിൽ നിന്നും. പവിലിയന്റെ നടുവിൽ ഇളം ചൂടുള്ള +ഉപ്പുവെള്ളം നിറച്ച ഒരു കുളവുമുണ്ട്. ബ്രോണ്ടോസാറസിന് സന്തോഷമാവട്ടെ. + +പെട്ടെന്ന് ഒരു ദിവസം അത് ഒന്നും തിന്നാതായി. രുചിയില്ലാത്തപോലെ. മൂന്ന് ദിവസത്തേക്ക് അത് +മുളങ്കൂമ്പും വാഴത്തലപ്പും തൊട്ടേയില്ല. നിരാഹാരത്തിന്റെ നാലാമത്തെ ദിവസം. +ബ്രോണ്ടോസാറസ് കുളത്തിൽ കിടക്കുകയാണ്. കറുത്ത കൊച്ചുതലമാത്രം പുറത്തുകാണാം. അത് ചാവാൻ +പോകയാണ്. സംശയമില്ല. അത് പറ്റില്ല. ബ്രോണ്ടി ചത്താൽ പറ്റില്ല. ലോകത്ത് നമുക്കാകെയുള്ള +ഒറ്റ ബ്രോണ്ടോസാറസാണത്. ലോകത്തെല്ലായിറ്റത്തുനിന്നുമുള്ള മൃഗവൈദ്യന്മാരെ വരുത്തി. പക്ഷെ, +ഒരു ഫലവുമുണ്ടായില്ല. ബ്രോണ്ടി ഒന്നും തൊടുന്നതേയില്ല. പുല്ല്, വിറ്റാമിൻ, മധുരനാരങ്ങ, +പാല്... ഒന്നും വേണ്ട അതിന്. + +ഈ ദുരന്തത്തെപ്പറ്റി ആലീസ് അറിഞ്ഞിരുന്നില്ല. അവൾ മുത്തശ്ശിയുടെ വീട്ടില്ലായിരുന്നു. +നാലാമത്തെ ദിവസം. അവൾ ടെലിവിഷൻ കാണുകയായിരുന്നു. അപ്പോഴാണ്‌ ബ്രോണ്ടോസാറസിന്റെ +രോഗത്തെപ്പറ്റി അവൾ മനസ്സിലാക്കുന്നത്. എങ്ങനെയാണവൾ അതൊപ്പിച്ചത്? മുത്തശ്ശിയോട് +എന്താണവൾ പറഞ്ഞത്? എനിക്കറിഞ്ഞുകൂട. ഉച്ചക്കുമുമ്പേ അവൾ പവിലിയനിലെത്തി. + +"അച്ഛാ" അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു. + +"എന്നെ എന്താ അറിയിക്കാഞ്ഞ്, എന്താ അറിയിക്കാഞ്ഞ്..." + +"ആലീസ്, പിന്നെപ്പറയാം, പിന്നെ. ഇപ്പോൾ ഞങ്ങളൊരു ചർച്ചയിലാണ്." ഞാൻ പറഞ്ഞു. അങ്ങനെ +ഞങ്ങൾ ചര്ച്ചിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി ചർച്ച നടക്കുകയാണ്. + +ആലീസ് ഒന്നും മിണ്ടാതെ പോയി. "അയ്യോ" എന്റെ അടുത്തിരുന്ന ഒരാൾ നിലവിളിച്ചു. ഞാൻ +തിരിഞ്ഞുനോക്കി. "അയ്യോ" ഞാനും വിളിച്ചുപോയി. അതാ ആലീസ് കമ്പിവേലി ചാടി +പവിലിയന്റെ അകത്ത് കടന്നിരിക്കുന്നു. അവൾ ബ്രോണ്ടോസാറസിന്റെ അടുത്തേക്ക് ഓടുകയാണ്. കയ്യിൽ +ഒരു ബണ്‍ ഉണ്ട്. + +"ഇത് തിന്ന് ബ്രോണ്ടി" അവൾ പറഞ്ഞു. "ഇല്ലെങ്ങിൽ നീ ഇവിടെ കിടന്ന് വിശന്നു മരിക്കും. +ഇവർക്കാർക്കും ഒരു സങ്കടോം ഇല്ല! നിന്റെ സ്ഥാനത്ത് എനിക്കും മടുക്കുമായിരുന്നു എന്നും +മുളങ്കൂമ്പും വാഴയും!" + +ഞാൻ ഓടി. പക്ഷെ, ഞാൻ കമ്പിവേലിയുടെ അടുത്തെത്തിയില്ല. അതിനുമുമ്പ് അത് സംഭവിച്ചു. +പിന്നീട് ആലീസിനെ പ്രശസ്തയാക്കിയതും ജീവശാസ്തജ്ഞ്ജൻമാരായ ഞങ്ങളെ നാണിപ്പിച്ചതുമായ +സംഭവം. + +ബ്രോണ്ടോസാറസിന്റെ തല ഉയർന്നു. ആലീസിനെ നോക്കി. സാവധാനത്തിൽ അവളുടെ കയ്യിൽനിന്ന് +ബണ്‍ വാങ്ങി തിന്നാൻ തുടങ്ങി. ഞാൻ വേലി ചാടാൻ തുടങ്ങുന്നതുകണ്ടപ്പോൾ, "ശബ്ദമുണ്ടാക്കരുത് +അച്ഛാ" ആലീസ് വിരൽ ചൂണ്ടി ആംഗ്യം കാണിച്ചു. "ബ്രോണ്ടിക്ക് അച്ഛനെ പേടിയാണ്." + +"അവൻ ആ കുഞ്ഞിനെ ഉപദ്രവിക്കില്ല." പ്രൊഫസർ യാക്കാത്ത പറഞ്ഞു. അതെനിക്കും +കാണാമായിരുന്നു. പക്ഷെ, അവളുടെ മുത്തശ്ശി ടെലിവിഷനിൽ ഈ കാഴ്ച കാണുകയാണെങ്കിലത്തെ കഥ +എന്തായിരിക്കും? + +പിന്നീട് ശാസ്ത്രഞ്ജർ ഇതിനെപ്പറ്റി വളരെക്കാലം തർക്കിച്ചുകൊണ്ടിരുന്നു. ഇന്നും ആ തർക്കം +തീർന്നിട്ടില്ല. ബ്രോണ്ടിയുറ്റെ ഭക്ഷണത്തിൽ മാറ്റം വരുത്തേണ്ടതായിരുന്നു എന്നാണ് ചിലരുടെ +വാദം. മറ്റു ചിലർ പറയുന്നത്, ബ്രോണ്ടോസാറസിന് നമ്മളെക്കാളധികം ആലീസിനെ വിശ്വാസമാണ് +എന്നാണ്. ഏതായാലും തൽക്കാലത്തെ പ്രതിസന്ധിയിൽനിന്ന് രക്ഷപെട്ടു. + +ഇപ്പോൾ ബ്രോണ്ടി തികച്ചും ഇണങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിന് മുപ്പതു മീറ്റർ നീളമുണ്ട്! +പക്ഷെ, ആലീസിനെ പുറത്തേറ്റി നടക്കുന്നതിൽപരം ഒരു സന്തോഷം അതിനില്ല. അവൾക്ക് അവന്റെ +മുകളിൽ കയറാനായി ആരോ ഒരു പ്രത്യേക കോണിയുണ്ടാക്കി. ആലീസ് പവിലിയണിൽ എത്തിയാൽ അവൻ +കഴുത്ത് നീട്ടി ത്രികോണാകൃതിയിലുള്ള പല്ലുകൊണ്ട് ആ കോണി കടിച്ചെടുത്ത് കറുത്തു തിളങ്ങുന്ന തന്റെ +മേൽ ചാരിവെക്കും. അവൾ കയറി അവന്റെ പുരത്തിരുപ്പുറപ്പിക്കും. പവിലിയണിൽകൂടെ ഒരു +സവാരി. ചിലപ്പോൾ കുളത്തിലാകും. ആ കളി അവനും അവൾക്കും വലിയ ഇഷ്ടമാണ്. +