From: Sajith Sasidharan Date: Tue, 16 Dec 2014 21:18:53 +0000 (-0500) Subject: bronte para 1&2 X-Git-Url: http://git.hcoop.net/sajith/opape.git/commitdiff_plain/b6fcbdfac355f430e778168981bf2bfeaef48c6f bronte para 1&2 --- diff --git a/04-bronte.md b/04-bronte.md index d1bc959..b8e5fd9 100644 --- a/04-bronte.md +++ b/04-bronte.md @@ -1,2 +1,18 @@ #ബ്രോണ്ടി# +ഞങ്ങളുടെ മോസ്കോ മൃഗശാലയിലേക്ക് ഒരു ബ്രോണ്ടോസാറസ് മുട്ട എത്തി. ചിലിയൻ +വിനോദസഞ്ചാരികളുടെ ഒരു ഗ്രൂപ്പാണത് കണ്ടത്. യെസിനി നദീതീരത്തെ ഒരു പാറക്കെട്ടിൽ. +ഏതാണ്ട് ഒത്ത ഒരു ഗോളം. നിത്യശീതത്താൽ കേടുവരാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. +വിദഗ്ദ്ധന്മാർ മുട്ട പരിശോധനക്ക് വിധേയമാക്കി. അദ്ഭുതം! ഒരു കേടും വന്നിട്ടില്ല. +ഉള്ളിൽ ജീവനുണ്ട്. വിരിയിക്കാൻ ഒന്നു ശ്രമിച്ചു നോക്കിയാലോ. മൃഗശാലയിലെ ഇൻകുബേറ്ററിൽ +അത് കൊണ്ടു വെക്കാൻ തീരുമാനിച്ചു. + +അത് വിരിയുമെന്ന് അധികമാരും വിശ്വസിച്ചില്ല. പക്ഷെ ഒരാഴ്ച കഴിഞ്ഞ് എക്സ്-റേ എടുത്തു +നോക്കിയപ്പോൾ, അദ്ഭുതം -- ബ്രോണ്ടോസോറസിന്റെ ഭ്രൂണം വളരാൻ തുടങ്ങിയിരിക്കുന്നു. +ഇന്റർവിഷൻ വഴി ഈ വാർത്ത പുറത്തുവിടേണ്ട താമസം, മോസ്കോവിലേക്കുള്ള പ്രവാഹം തുടങ്ങി. +ശാസ്ത്രജ്ഞർ, പത്രറിപ്പോർട്ടർമാർ, വെറും ജിജ്ഞാസുക്കൾ... നിലക്കാത്ത പ്രവാഹം. +ഗോർക്കിത്തെരുവിലെ 80 നിലയുള്ള വീനസ് ഹോട്ടലിലെ എല്ലാ മുറികളും നിറഞ്ഞു. തുർക്കിയിൽ +നിന്നുള്ള എട്ടു പാലിയന്റോളജിസ്റ്റുകൾ എന്റെ ഡൈനിങ്ങ്റൂമിൽ അന്തിയുറങ്ങി. ഞാനും ഇക്വദോറിൽ +നിന്നുള്ള ഒരു പത്ര റിപ്പോർട്ടറും കൂടി അടുക്കളയിൽ ഒതുങ്ങി. അന്റാർട്ടിക്കൻ വനിത എന്ന +മാസികയിൽ നിന്നുള്ള രണ്ടു വനിതാറിപ്പോർട്ടർമാർ ആലീസിന്റെ കിടപ്പുമുറിയിൽ +സ്ഥാനമുറപ്പിച്ചു.