From: Sajith Sasidharan Date: Wed, 17 Dec 2014 23:07:31 +0000 (-0500) Subject: ch6 done! X-Git-Url: http://git.hcoop.net/sajith/opape.git/commitdiff_plain/7251374b42823eac02e7ca993d236a82cb2e40e1?ds=sidebyside ch6 done! --- diff --git a/06-naanam-kunungi.md b/06-naanam-kunungi.md index 538c376..02ac17e 100644 --- a/06-naanam-kunungi.md +++ b/06-naanam-kunungi.md @@ -147,3 +147,66 @@ "ഓ, അച്ഛനെന്നെ ഇഷ്ടല്ല! ഞാൻ ഷൂഷയോട് പറയും അതോണാക്കാൻ. അവനെന്നെ ഇഷ്ടാണ്." +"ശരി, ന്നാൽ അവനോടന്നെ പറ." ഞാൻ മനസാ ചിരിച്ചു. + +ഒരു മിനിറ്റു കഴിഞ്ഞപ്പോൾ അടുത്ത മുറിയിൽനിന്ന് മൈക്രോഫിലിം ടേപ്പിന്റെ മൃദുവായ ശബ്ദം +കേൾക്കായി... പ്രൊഫസർ അനങ്ങാംപാറക്ക് ഒരു നായക്കുട്ടീം ഉണ്ടായിരുന്നു. അമ്മു എന്നാണതിന്റെ +പേര്. + +അപ്പോൾ ആലീസ് കിടക്കേന്ന് എണീറ്റ് അത് ഓണാക്കിയോ? "പോയി കിടക്ക്." ഞാൻ വിളിച്ചു +പറഞ്ഞു. "ഇല്ലെങ്ങിൽ നീരിളക്കം പിടിക്കും." + +"അതിന്, ഞാൻ കിടക്കാണല്ലോ അച്ഛാ." + +"നീ കളവു പറയരുത്. അത് ചീത്തയാണ്‌. ആരാ മൈക്രോഫിലിം റെക്കോർഡർ ഓണാക്കിയത്?" + +"ഷൂഷ." + +അത് പറ്റില്ല. എന്റെ മോള് കളവു പറഞ്ഞ് ശീലിച്ചു വളർന്നാൽ പറ്റില്ല. കുറച്ച് +ഗൗരവമായിത്തന്നെ അവളോട് സംസാരിക്കണം. ഞാൻ എഴുത്ത് നിർത്തി അപ്പുറത്തെ മുറിയിലേക്ക് +പോയി. + +സ്ക്രീൻ ചുമരിൽ തൂക്കിയിട്ടിട്ടുണ്ട്. ഷൂഷയാണ് മൈക്രോഫിലിം പ്രോജക്ടർ ഓടിക്കുന്നത്. പ്രൊ: +അനങ്ങാമ്പാറയുടെ വീട്ടുവാതിൽ സ്ക്രീനിൽ കാണുന്നു. അവിടെ അതാ, ഒട്ടേറെ +നിർഭാഗ്യവാന്മാരായ ജന്തുക്കൾ... + +എനിക്ക് യഥാർത്ഥത്തിൽ എന്താ പറയേണ്ടതെന്ന് നിശ്ചയമില്ലാതായി. ഞാൻ ആലീസിനോട്‌ ചോദിച്ചു: +"നീ എങ്ങനെയാ അവനെ ഇതൊക്കെ പരിശീലിപ്പിച്ചത്?" + +"അവനെ പരിശീലിപ്പിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ. അവന് തന്നത്താൻ എല്ലാം ചെയ്യാൻ +പറ്റുമല്ലോ." അവൾ മറുപടി പറഞ്ഞു. ഷൂഷ നാണത്തോടെ മുൻകാലുകൾ രണ്ടും മാറത്തടുക്കിപ്പിടിച്ചു. +കുറച്ചു നേരം അസുഖകരമായ നിശബ്ദത. + +"എന്നാലും..." ഞാൻ വീണ്ടും തുടങ്ങി. + +"ക്ഷമിക്കണം സാർ" നേരത്തു ചിലമ്പിച്ച സ്ത്രൈണമായ ഒരു ശബ്ദം കേൾക്കായി. ഷൂഷയുടെ +ശബ്ദമായിരുന്നു അത്. "അതേന്ന്. ഞാൻ തന്നത്താൻ പഠിച്ചതാണത്. ഇതത്ര +വിഷമമുള്ളതൊന്ന്വല്ലല്ലൊ." + +കുറച്ചു നേരത്തേക്ക് എന്റെ നാവിറങ്ങിപ്പോയി. കുറച്ചുകഴിഞ്ഞ് ഞാൻ വീണ്ടും ചോദിച്ചു: "ഒരു +കാര്യം പറയാമോ. എങ്ങനെയാണ്..." + +"ഓ, അതത്ര വിഷമമുള്ളതല്ല." ഷൂഷ ഇടക്ക് കയറിപ്പറഞ്ഞു. "മിനിയാന്ന് നിങ്ങൾ പച്ചത്തുള്ളൻ +രാജാവിന്റെ കഥ ആലീസിന് കാണിച്ചു കൊടുത്തില്ലേ. അത് ഞാൻ നോക്കി പഠിച്ചതാണ്." + +"ഞാനതല്ല ചോദിച്ചത്. നീ സംസാരിക്കാൻ പഠിച്ചത് എങ്ങനെയാണ് എന്നാ ചോദിച്ചത്." + +"ഞങ്ങൾ ഒരുമിച്ച് പ്രാക്ടിസ് ചെയ്തു." ആലീസ് പറഞ്ഞു. + +"ഇല്ല. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഡസൻകണക്കിൽ ജീവശാസ്ത്രജ്ഞൻമാർ ഷൂഷകളുടെ +ജീവിതരീതികളെപ്പറ്റി പഠിച്ചുകൊണ്ടിരിക്കയാണ്. ഇതേവരെ ഒരു ഷൂഷയും ഒരൊറ്റവാക്കും +ഉച്ചരിച്ചിട്ടില്ല!" + +"പക്ഷെ, നമ്മുടെ ഷൂഷക്ക് സംസാരിക്കാൻ മാത്രമല്ല, വായിക്കാനും പറ്റും, ഇല്ലേ?" + +"കുറച്ചൊക്കെ." + +"ഇവൻ എന്നോട് എന്തെല്ലാം തമാശകളാണ് പറയുന്നതെന്നോ." + +"പ്രൊഫസർ, നിങ്ങളുടെ മകളും ഞാനും നല്ല ചങ്ങാതിമാരാണ്." + +"പക്ഷെ, ഇത്രയും കാലം നീ എന്തേ ഒന്നും മിണ്ടാതിരുന്നേ?" + +"ഓ, അവന് വലിയ നാണമാ." ഷൂഷക്കുവേണ്ടി മറുപടി പറഞ്ഞത് ആലീസായിരുന്നു. ഷൂഷ അവന്റെ +കണ്ണുകൾ താഴ്ത്തി. +