chapter 6 - "shy shoosha baby"
authorSajith Sasidharan <sajith@nonzen.in>
Wed, 17 Dec 2014 21:45:28 +0000 (16:45 -0500)
committerSajith Sasidharan <sajith@nonzen.in>
Wed, 17 Dec 2014 21:45:28 +0000 (16:45 -0500)
06-naanam-kunungi.md [new file with mode: 0644]

diff --git a/06-naanam-kunungi.md b/06-naanam-kunungi.md
new file mode 100644 (file)
index 0000000..45cc2d7
--- /dev/null
@@ -0,0 +1,47 @@
+#നാണംകുണുങ്ങിയായ ഷൂഷക്കുഞ്ഞ്#
+
+ആലീസിന് ഒട്ടേറെ കൂട്ടുകാരുണ്ട്.  രണ്ട് പൂച്ചക്കുട്ടികൾ; ചൊവ്വയിൽനിന്ന് കൊണ്ടുവന്ന ഒരു
+പച്ചത്തുള്ളൻ -- അതിന്റെ താമസം അവളുടെ കിടക്കയുടെ അടിയിലാണ്; പിന്നൊരു മുള്ളൻപന്നിയും --
+കുറച്ചുകാലം ഞങ്ങളുടെകൂടെ കഴിഞ്ഞതിനുശേഷം അത് കാട്ടിലേക്ക് തിരിച്ചുപോയി -- ബ്രോണ്ടോസാറസ്
+-- ബ്രോണ്ടി, അവൻ വീട്ടിലല്ല മൃഗശാലയിലാണ്, ആലീസ് ഇടക്കൊക്കെ അവനെ കാണാൻ പോകാറുണ്ട്;
+പിന്നെ അടുത്ത വീട്ടിലെ നായ -- റെക്സ്.  അതൊരു കളിപ്പാട്ടമാണ് -- ദാഷ്ഷുണ്ട് ജനുസ്സിൽ
+പെട്ടതാണെന്നു പറയുന്നു, എന്തോ.
+
+അവൾക്ക് ഒരു കൂട്ടുകാരനെകൂടി കിട്ടി.  സിരിയസിൽനിന്നുള്ള പര്യവേക്ഷകസംഘം മടങ്ങി
+വന്നപ്പോഴായിരുന്നു അത്.
+
+മേയ് 1-ന്റെ ആഘോഷത്തിനിടയിൽ അവൾ പറഷ്കോവിനെ കണ്ടു.  എങ്ങനെയാണവൾ വഹിച്ചെടുത്തത്
+എന്നറിയില്ല.  അവൾക്ക് എന്നെക്കാൾ കൂടുതൽ ആളുകളെ അറിയാം.  എങ്ങനെയായാലും വേണ്ടില്ല,
+അസ്ത്രോനാട്ടുകൾക്ക് ബൊക്കെകൊടുക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ അവളും ചേർന്നു.  ടെലിവിഷനിൽ
+ആലീസിനെ കണ്ടപ്പോൾ എനിക്കുണ്ടായ അദ്ഭുതം പറയാവതല്ല.  തന്നെക്കാൾ വലിയ ഒരു നീല റോസ്
+ബൊക്കെയും കൊണ്ട് അവൾ അങ്കണത്തിനു കുറുകെ ഓടുകയാണ്.  അവളത് പറഷ്കോവിനു കൊടുക്കുന്നു.  പറഷ്കോവ്
+അവളെ വാരിയെടുക്കുന്നു.  രണ്ടുപേരും ഒരുമിച്ചിരുന്നാണ് പരേഡ് കണ്ടത്.  രണ്ടുപേരും ഒരുമിച്ചാണ്
+റെഡ് സ്ക്വയറിൽ നിന്ന് പോയത്.  വൈകുന്നേരത്തോടുകൂടി മാത്രമെ ആലീസ് വീട്ടില് തിരിച്ചുവന്നുള്ളൂ.
+അവളുടെ കയ്യിൽ വലിയ ഒരു ചെമപ്പുപെട്ടിയുമുണ്ടായിരുന്നു.
+
+"നീ ഇതേവരെ എവിടെയായിരുന്നു?"
+
+"മിക്കസമയവും കിന്റർ ഗാർട്ടനിൽ"  അവൾ മറുപടി പറഞ്ഞു.
+
+"ബാക്കിസമയം?"
+
+"അവിടന്ന് ഞങ്ങൾ റെഡ്സ്ക്വയറിൽ പോയി."
+
+"എന്നിട്ട്?"
+
+അപ്പോഴാണ്‌ ടെലിവിഷനിൽ ഞാനവളെ കണ്ടിരിക്കും എന്ന് അവൾക്ക് ഓർമ വന്നത്.
+
+"പിന്നെ, ആസ്ത്രോനാട്ടുകൾക്ക് സ്വാഗതം പറയാൻ പറഞ്ഞു എന്നോട്."
+
+"ആരെ നിന്നോട് പറഞ്ഞത്?"
+
+"എന്റെ ഒരു സ്നേഹിതൻ -- അച്ഛനയാളെ അറിയില്ല."
+
+"ആലീസ്!  'ദണ്ഡശിക്ഷ' എന്നൊരു വാക്ക് നിയ്യെവിടെയെങ്കിലും കേട്ടിട്ടുണ്ടോ?"
+
+"ഉവ്വ്.  എന്തെങ്ങിലും തെറ്റുചെയ്‌താൽ ചന്തീമ്മൽ അടിക്കണേനല്ലെ അത് പറയുക?  ഞാൻ
+വിചാരിച്ചത് അത് യക്ഷിക്കഥകളിൽ മാത്രമേ ഉള്ളു എന്നാണ്."
+
+"യക്ഷിക്കഥ യഥാർഥമാക്കേണ്ടിവരും എന്നാണ് തോന്നണത്.  എന്തിനാ നിയ്യ് എപ്പോഴും പോകാൻ
+പാടില്ലാത്ത സ്ഥലങ്ങളിൽ തന്നെ ചെന്നുപറ്റണത്?"
+