ch07++
authorSajith Sasidharan <sajith@nonzen.in>
Thu, 18 Dec 2014 17:54:20 +0000 (12:54 -0500)
committerSajith Sasidharan <sajith@nonzen.in>
Thu, 18 Dec 2014 17:54:20 +0000 (12:54 -0500)
07-bhootham.md

index 5d8a9b9..a26565b 100644 (file)
 എപ്പോഴും മോങ്ങിക്കൊണ്ടിരിക്കും.  ഞാനവന് മൂന്ന് ചക്രമുള്ള ഒരു ഫോട്ടോണ്‍ റോക്കറ്റ്
 വങ്ങിക്കൊണ്ടുവന്നുകൊടുത്തു.  അവന്റെ മോങ്ങൽ ഒന്നു കുറഞ്ഞെങ്കിലോ എന്നാശിച്ചുകൊണ്ട്.
 
+കോല്യക്കു പുറമെ അവന്റെ മുത്തശ്ശിയുമുണ്ടായിരുന്നു.  അവരുടെ കമ്പം ജനിതകമാണ്.
+മെൻഡലിനെപ്പറ്റി ഒരു നോവൽ എഴുതണമെന്ന് വലിയ മോഹം.  കൂടാതെ, ആലീസിന്റെ മുത്തശ്ശി, യൂറി
+എന്നൊരു പയ്യനും അവന്റെ അമ്മ കാർമയും, പിന്നെ, അടുത്ത തെരുവിൽ താമസിക്കുന്ന മൂന്ന് കുട്ടികൾ
+-- എന്റെ ജനാലക്ക്‌ താഴെവന്ന് ഒരുമിച്ച് പാടുകയെന്നതാണ് അവരുടെ ഹോബി.  ഇത്രയും പേരാണ് ആ
+പ്രദേശത്തെ ജനാവലി.  ആ പിന്നെ, ഒരാൾ കൂടി: മിസ്റ്റർ ഭൂതം!
+
+തോട്ടത്തിലെ ആപ്പിൾമരത്തിൻമേലോ തോട്ടടുത്തെവിടെയോ ആണ് മി. ഭൂതം താമസിക്കുന്നത്.
+ഈയിടെയാണ് അയാൾ വന്നുചേർന്നത്.  ആലീസിനും കൊല്യയുടെ മുത്തശ്ശിക്കും മാത്രമെ അങ്ങനെ
+ഒരാളുണ്ടെന്ന വിശ്വാസമുള്ളു.  മറ്റാർക്കുമില്ല.
+
+ആലീസും ഞാനും വരാന്തയിൽ ഇരിക്കുകയാണ്.  ഭക്ഷണം പാകം ചെയ്യാൻ പുതിയ റോബോട്ടിനെ
+ഏൽപിച്ചിരിക്കയാണ്.  ഷ്യേൾക്കവോ ഫാക്ടറിയുടെ ഉൽപന്നമാണത്.  രണ്ടു തവണ ഷോർട്ട്
+സർക്യൂടായി.  ഞങ്ങൾ രണ്ടുപേരും ഫാക്ടറിയെ ശപിച്ചു.  പക്ഷെ, സ്വയം ഭക്ഷണം പാകം ചെയ്യാൻ
+ഞങ്ങൾക്കിഷ്ടമില്ല.
+
+മുത്തശ്ശി തീയറ്ററിൽ പോയിരിക്കുകയാണ്.
+
+"അദ്ദേഹം ഇന്നുവരും."  ആലീസ് പറഞ്ഞു.
+
+"ആര്?"
+
+"എന്റെ പൂതം."
+
+"പൂതമല്ല, ഭൂതം."  ഞാൻ അറിയാതെ തിരുത്തിപ്പോയി.  റോബോട്ടിൽ കണ്ണുനട്ടിരിക്കുകയാണ്.
+
+"ശരി, ഭൂതമെങ്കിൽ ഭൂതം."  ആലീസ് തർക്കിക്കാൻ നിന്നില്ല.
+
+"അപ്പോൾ അത് എന്റെ ഭൂതമാണ്‌.  അങ്ങേലെ കുട്ടികളുടെ കയ്യിലനിന്ന് കോല്യ അണ്ടിപ്പരിപ്പ്
+തട്ടിപ്പറിച്ചു. വല്ലാത്തൊരു കുട്ടിതന്നെ!"
+
+"വല്ലാത്ത കുട്ടിതന്നെ.  നീയെന്താ ഭൂതതെപ്പറ്റി പറഞ്ഞത്."
+
+"അദ്ദേഹം വളരെ നല്ല കൂട്ടത്തിലാ."
+
+"നിനക്കെല്ലാവരും നല്ലതാണ്."
+
+"കൊല്യയൊഴികെ."
+
+"ശരി.  കൊല്യയൊഴികെ.  മൃഗശാലയിൽ ഒരു പുതിയ പാമ്പ് വന്നിട്ടുണ്ട്.  തീ തുപ്പുന്ന പാമ്പ്.
+ഞാനതിനെ വീട്ടിലേക്ക് കൊണ്ടുവന്നെന്ന് വെക്കുക.  നിയ്യ് അതിന്റെ ഒപ്പം കളിക്കാൻപോകും
+ഇല്ലേ?"
+
+"കളിക്കും.  എന്താ അത് നല്ല കൂട്ടത്തിലല്ലേ?"
+
+"എന്തോ.  അക്കാര്യം ആർക്കും ഇതേവരെ അറിഞ്ഞുകൂട.  ചൊവ്വയിലാണ് അതിന്റെ വീട്.  തിളക്കുന്ന
+വിഷമാണത് തുപ്പുന്നത്."
+
+"അതിന്റെ മനസ്സ് നൊന്തിട്ടായിരിക്കും.  എന്തിനേ അതിനെ ചൊവ്വയിൽനിന്ന് പിടിച്ചുകൊണ്ടു
+പോന്നെ?"
+
+ആ ചോദ്യത്തിന് ഒരുത്തരവും കൊടുക്കാൻ എനിക്കുണ്ടായിരുന്നില്ല എന്നതായിരുന്നു നഗ്നമായ പരമാർഥം.
+ചൊവ്വയിൽനിന്ന് അതിനെ പിടിച്ച് ഭൂമിയിലേക്ക് കൊണ്ടുവന്നപ്പോൾ ആരും അതിന്റെ മനസ്സമ്മതം
+ചോദിക്കുകയുണ്ടായില്ല.  വരുന്നവഴിക്ക് സ്പേസ്ഷിപ്പിലെ എല്ലാവർക്കും പ്രിയപ്പെട്ട നായയെ അത്
+സാപ്പിട്ടു.  അന്നുമുതൽക്ക് എല്ലാ അസ്ത്രനാട്ടുകൾക്കും അതിനോട് ദേഷ്യമാണ്.
+
+"ആട്ടെ, എന്താണ് ഈ ഭൂതത്തിന്റെ ഏർപ്പാട്.  അതിനെ കണ്ടാൽ എങ്ങനെയിരിക്കും?"  വിഷയം
+മാറ്റിക്കൊണ്ട് ഞാൻ ചോദിച്ചു.
+
+"നേരം ഇരുട്ടിയത്തിനുശേഷമേ അത് പുറത്തുവരൂ."
+
+ "തികച്ചും സ്വാഭാവികം.  ലോകാരംഭം മുതലേ ഭൂതങ്ങൾ അങ്ങനെയാണ് പതിവ്.  കോല്യയുടെ
+ മുത്തശ്ശി പറഞ്ഞ കള്ളക്കഥകൾ കേൾക്കയായിരുന്നു നിയ്യ് അല്ലേ."
+