ch07++
authorSajith Sasidharan <sajith@nonzen.in>
Thu, 18 Dec 2014 19:00:23 +0000 (14:00 -0500)
committerSajith Sasidharan <sajith@nonzen.in>
Thu, 18 Dec 2014 19:00:23 +0000 (14:00 -0500)
07-bhootham.md

index a26565b..2448100 100644 (file)
  "തികച്ചും സ്വാഭാവികം.  ലോകാരംഭം മുതലേ ഭൂതങ്ങൾ അങ്ങനെയാണ് പതിവ്.  കോല്യയുടെ
  മുത്തശ്ശി പറഞ്ഞ കള്ളക്കഥകൾ കേൾക്കയായിരുന്നു നിയ്യ് അല്ലേ."
 
+"അവന്റെ മുത്തശ്ശിക്ക് ജനിതകത്തിന്റെ ചരിത്രത്തെപ്പറ്റിയും മെൻഡലിനെ
+ദ്രോഹിച്ചതിനെപ്പറ്റിയും അല്ലാതെ ഒന്നും പറയാനില്ല."
+
+"ശരി, ശരി.  അതിനിടക്ക് ഒന്നു ചോദിക്കട്ടെ.  പൂവൻകോഴി കൂവുമ്പോൾ നിന്റെ ഭൂതം എന്താ
+ചെയ്യാറ്?
+
+
+"ഒന്നും ചെയ്യാറില്ല.  എന്തിന് എന്തെങ്കിലും ചെയ്യണം?"
+
+"നിനക്കറിയില്ലെ.  മാന്യരായ ഭൂതങ്ങളെല്ലാം കോഴി കൂകുമ്പോൾ അതിനെ ശപിച്ചുകൊണ്ട്
+അപ്രത്യക്ഷമാകും, അതാണ് പതിവ്."
+
+"അതെപ്പറ്റി ഇന്ന് വൈകുന്നേരം ഞാനദ്ദേഹത്തോട് ചോദിക്കാം."
+
+"ചോദിക്കണം, ട്ടോ."
+
+"ഇന്ന് രാത്രി ഞാൻ കുറച്ചു വൈകീട്ടെ കിടക്കുന്നുള്ളു, ട്ടോ.  എനിക്കാ ഭൂതത്തോട്
+സംസാരിക്കാനുണ്ട്."
+
+"സംസാരിച്ചോ.  ശരി ശരി.  പുളൂസ് അടിച്ചിരുന്ന് അരി വെന്തു മലച്ചത് നോക്കീല.  ഇതെന്തു
+റോബോട്ടാണ്.  ഇതുംകൂടി നോക്കാൻ പറ്റില്ലെങ്കിൽ."
+
+ആലീസ് ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.  ഗയാന മൃഗശാലയിൽനിന്ന് വന്ന ഒന്നു രണ്ട്
+റിപ്പോർട്ടുകളുണ്ടായിരുന്നു.  ഞാനവ വായിച്ചുകൊണ്ടിരുന്നു.  അതിൽ സ്റ്റിഗ്നൈറ്റുകളെക്കുറിച്ച്
+വളരെ രസാവഹമായ ഒരു ലേഖനമുണ്ട്.  ജന്തുശാസ്ത്രത്തിൽ ഒരു വിപ്ലവം തന്നെയാണത്.  മൃഗശാലയിലെ
+കൂടുകൾക്കുള്ളിൽ അവയുടെ പ്രജനനം സാധിച്ചിരിക്കുന്നു.  ജന്മസമയത്ത് കുഞ്ഞിന്റെ നിറം
+കടുംപച്ചയായിരുന്നു.  എന്നാൽ അച്ഛന്റെയും അമ്മയുടെയും പുറംതോടുകൾ നീലയായിരുന്നു.
+
+നേരം വേഗം ഇരുട്ടാൻ തുടങ്ങി.
+
+"ഞാൻ പുവ്വാണ്."
+
+"എങ്ങോട്ട്."
+
+"ഭൂതത്തെ കാണാൻ.  നേരത്തെ തന്നെ അച്ഛൻ സമ്മതിച്ചിട്ടുള്ളതാണ്."
+
+"നമ്മള് തമാശ പറയായിരുന്നില്ലേ.  ഏതായാലും തോട്ടത്തിൽ പോകണമെന്നുണ്ടെങ്കിൽ നിയ്യ്
+അകത്തുപോയി ഒരു സ്വെറ്ററെടുത്തിട്.  തണുപ്പ് തുടങ്ങി.  പിന്നെ, അപ്പിൾമരം വിട്ട് ഏറെ ദൂരം
+പോകരുത്."
+
+"പോയിട്ടാവശ്യല്ലല്ലോ.  അതിന്റെ താഴത്താണല്ലോ ഭൂതം എന്നെ കാത്ത് നില്ക്കുന്നത്."
+
+ആലീസ് തോട്ടത്തിലേക്കോടിപ്പോയി.  ഞാൻ ഒളികണ്ണിട്ടൊന്ന് നോക്കി.  അവളുടെ മായാലോകം
+തകർക്കാൻ ഞാനാഗ്രഹിച്ചില്ല.  ഭൂതങ്ങളും സന്യാസിമാരും ഒക്കെകൂടി അവൾ കളിച്ചോട്ടെ.
+പഴങ്കഥകളിലെ അന്യഗോളത്തിൽനിന്നു വരുന്ന രാക്ഷസന്മാരും രാജകുമാരന്മാരും ഒക്കെ ഒത്തുചേർന്ന്
+അവൾ കളിച്ചോട്ടെ, യഥാസമയത്ത് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്‌താൽ മതി.
+
+ഞാൻ വരാന്തയിലെ വിളക്ക് കെടുത്തി.  ഇപ്പോ എനിക്ക് ആലീസിനെ കാണാം.  അവൾക്കെന്നെ
+കാണാൻ പറ്റില്ല.  അതാ അവൾ ആപ്പിൾമരത്തിന്റെ അടുത്തേക്ക് നീങ്ങുന്നു.  ഇപ്പോൾ അവൾ
+അതിനുതാഴെ നില്ക്കുകയാണ്.
+
+ങേ!...  എന്താ ആ കാണുന്നത്?  മരത്തിന്റെ തടിയിൽനിന്ന് നീലനിറത്തിലുള്ള ഒരു നിഴല അതാ
+നീങ്ങുന്നു, ആലീസിന്റെ അടുത്തേക്ക്.  നിലം തൊടാതെ വായുവിലൂടെ ഒഴുകുകയാണ്.
+
+അടുത്ത നിമിഷം, കയ്യിൽ കിട്ടിയ ഒരു കല്ലുമെടുത്ത് പടികൾ രണ്ടും മൂന്നും ചാടിയിറങ്ങിക്കൊണ്ട്
+ഞാൻ അങ്ങോട്ട് ഓടി.  ഇതിൽ പന്തിയില്ലാത്ത എന്തോ ഒന്നുണ്ട്.  ഒരുവേള എന്തെങ്കിലും
+തമാശയായിരിക്കും.  അല്ലെങ്കിൽ... അത് ആലോച്ചിക്കാൻകൂടി ഞാനിഷ്ടപ്പെട്ടില്ല.
+
+"അച്ഛാ, അച്ഛാ, പതുക്കെ പതുക്കെ..."  എന്റെ കാലൊച്ച കേട്ടപ്പോൾ ആലീസ് ഉച്ചത്തിൽ
+മന്ത്രിച്ചു.  "അച്ഛൻ അതിനെ പേടിപ്പിക്കും."
+
+ഞാൻ ആലീസിന്റെ കൈ കടന്നു പിടിച്ചു.  എന്റെ കണ്മുന്നിൽ വെച്ച് ആ നീലാകാരം അന്തരീക്ഷത്തിൽ
+അലിഞ്ഞുപോയി.
+
+"അച്ഛാ അച്ഛനെന്തേ ചെയ്തത്!  ഞാൻ അതിനെ മിക്കവാറും രക്ഷപ്പെടുത്തിയതായിരുന്നു."
+
+ഞാൻ അവളെ കോരിയെടുത്ത് വരാന്തയിലേക്ക് കൊണ്ടുപോന്നു.  അവൾ കയ്യിൽ കിടന്നുകൊണ്ട്
+അലറുകയായിരുന്നു.  എന്താ ഞാൻ ആ ആപ്പിൾമരത്തിനു താഴെ കണ്ടത്?  വിഭ്രാന്തിയായിരിക്കുമോ?
+
+"അച്ഛാ, അച്ഛനെന്തിനേ അത് ചെയ്തത്?... എനിക്ക് ഉറപ്പ് തന്നതായിരുന്നല്ലോ..."
+
+"ഞാനൊന്നും ചെയ്തിട്ടില്ല.  അവിടൊന്നും ഒരു ഭൂതോം ഇല്ല, പ്രേതോം ഇല്ല."
+
+"അച്ഛൻ നേരിട്ട് കണ്ടതല്ലേ, എന്തിനാ എന്നോട് കളവ് പറയുന്നത്?  അദ്ദേഹത്തിന് വായുവിന്റെ
+ഏറ്റവും ചെറിയ ചലനം കൂടി താങ്ങാനാകില്ല.  വളരെ പതുക്കെ, കാറ്റടിച്ച് കെടുത്താത്തത്ര
+പതുക്കെ മാത്രമേ അദ്ദേഹത്തെ സമീപിക്കാവൂ.  ഇതുകൂടി അച്ഛനറിഞ്ഞുകൂടെ?"
+
+എന്താ മറുപടി പറയാ?  എനിക്കറിഞ്ഞുകൂട.  ഒരു കാര്യം ഞാൻ തീർച്ചയാക്കി.  ആലീസ് ഉറങ്ങിയ
+ഉടനെ ഒരു ടോർച്ചുമെടുത്ത് അവിടമെല്ലാം ഒന്നുകൂടി പരിശോധിക്കണം.
+
+"അദ്ദേഹം അച്ഛന് ഒരു കത്ത് തന്നിട്ടുണ്ട്.  പക്ഷെ, ഞാനിപ്പൊ തരില്ല."
+
+"എന്ത് കത്ത്?"
+
+"ഞാനിപ്പൊ തരില്ല."
+
+അപ്പോഴാ ഞാനവളുടെ കയ്യിൽ കണ്ടത്, ചുരുട്ടിക്കൂട്ടിയ ഒരു കടലാസ്.  ആലീസ് എന്നെ
+തുറിച്ചുനോക്കി.  ഞാനവളെയും.  ഏതായാലും, അവസാനം അവൾ അതെന്റെ കയ്യിൽ തന്നു.  അതിൽ
+എന്റെ കയ്യക്ഷരത്തിൽ ചെമന്ന ക്രൂഞ്ചിക്കു തീറ്റ കൊടുക്കുന്നതിനുള്ള ടൈം ടേബിളുണ്ടായിരുന്നു.
+കഴിഞ്ഞ മൂന്ന് ദിവസമായി ഞാനത് തിരയുകയായിരുന്നു.
+
+"ആലീസ്!  ഈ ടൈം ടേബിൾ നിനക്കെവിടെനിന്ന് കിട്ടി?"  "അതല്ല, അതിന്റെ മറുപുറത്താണ്
+അച്ഛാ.  ഭൂതത്തിന്റെ കയ്യിൽ കടലാസില്ലായിരുന്നു.  അതോണ്ട് ഞാനിതെടുത്ത് കൊടുത്തതാ."
+
+മറുപുറത്ത് ഇംഗ്ലീഷിൽ എന്തോ എഴുതിയിരിക്കുന്നു.  അപരിചിതമായ കയ്യക്ഷരം .
+