starting ch03, baba-yaga.
authorSajith Sasidharan <sajith@nonzen.in>
Tue, 16 Dec 2014 20:42:34 +0000 (15:42 -0500)
committerSajith Sasidharan <sajith@nonzen.in>
Tue, 16 Dec 2014 20:42:34 +0000 (15:42 -0500)
03-videophone-sambhavam.md [new file with mode: 0644]

diff --git a/03-videophone-sambhavam.md b/03-videophone-sambhavam.md
new file mode 100644 (file)
index 0000000..b68ea2e
--- /dev/null
@@ -0,0 +1,51 @@
+#വീഡിയോഫോണ്‍ സംഭവം#
+
+ആലീസ് ഉറങ്ങുന്നില്ല.  വല്ലാത്ത പെണ്ണ്.  നേരം മണി പത്തായി.  എന്നിട്ടും അവൾ ഉറങ്ങുന്ന
+മട്ട് കാണുന്നില്ല.  ഞാൻ പറയുന്നു: "ആലീസ്, ഉടനെ ഉറങ്ങിക്കോ ഇല്ലെങ്ങിൽ ........"
+
+"ഇല്ലെങ്ങിൽ?  ഇല്ലെങ്ങിലെന്താ അച്ഛാ?"
+
+"ഇല്ലെങ്ങിലോ? ഞാൻ വീഡിയോഫോണിൽ [ബാബ-യാഗ][1]യെ വിളിക്കും"
+
+"ആരാ അച്ഛാ ഈ ബാബ-യാഗ?"
+
+"ഏങ്, എല്ലാ കുട്ടികൾക്കും ബാബ-യാഗയെ അറിയാലോ!  ഗ്ലപ്, ഗ്ലപ് -- പറഞ്ഞാകേക്കാത്ത
+കൊച്ചുകുട്ടികളെ പിടിച്ചു തിന്നുന്ന യക്ഷിയാണ് ബാബ-യാഗ"
+
+"എന്തിനാ അവള് കുട്ടികളെ തിന്നണത്?"
+
+"അതോ... അതോ... അവള് ചീത്തയാ.  പിന്നെ അവൾക്ക് എപ്പോഴും ഭയങ്കര വിശപ്പാണ്."
+
+"അവൾക്കെന്തിനാ വിശക്ക്ണത്?"
+
+"അതോ... അതോ... അവളുടെ കുടിലിലേക്ക് ഭക്ഷണം എത്തിക്കുന്ന കുഴൽ ഘടിപ്പിച്ചിട്ടില്ല."
+
+"എന്തുകൊണ്ട് ഘടിപ്പിച്ചില്ല?"
+
+"അതോ... അതോ... അവളുടെ കുടിൽ ഇടിഞ്ഞു പൊളിഞ്ഞ ഒരു ചെറ്റപ്പുരയാണ്, കാടിന്റെ വളരെ
+ഉള്ളിലുമാണ്."
+
+ആലീസിന് താല്പര്യം കൂടിക്കൂടി വരികയാണ്.  ഉറക്കം തീരെ പോയി.  അവൾ കിടക്കയിൽ
+എഴുന്നേറ്റിരുന്നു.
+
+"ബാബ-യാഗക്ക് വനസംരക്ഷണ വകുപ്പിലാണോ ജോലി?"
+
+"ദേ, ആലീസ്, നീ ഉറങ്ങുന്നുണ്ടോ?  വേഗം ഉറങ്ങിക്കോ, ഇല്ലെങ്ങിൽ..."
+
+"പക്ഷെ, അച്ഛാ, അച്ഛൻ പറഞ്ഞില്ലേ ബാബ-യാഗയെ വിളിക്കാംന്ന്.  ഒന്ന് വിളിക്കൂ അച്ഛാ
+ബാബ-യാഗയെ ഒന്നു വിളിക്കൂ."
+
+"ദേ ഞാൻ' പ്പ വിളിക്കും. പിന്നെ നീ പേടിച്ചു കരയും!"
+
+ഞാൻ വീഡിയോഫോണിന്റെ അടുത്തേക്ക് നീങ്ങി.  ദേഷ്യത്തോടെ കണ്ണിക്കണ്ട ചില ബട്ടണുകൾ
+അമർത്തി.  ഒരു കണക്ഷനും കിട്ടില്ല, എന്ന് എനിക്ക് ഉറപ്പായിരുന്നു.  ബാബ-യാഗ വീട്ടിലില്ല
+എന്ന് പറയാം!
+
+പക്ഷെ, എനിക്ക് തെറ്റുപറ്റി.  വീഡിയോഫോണ്‍ സ്ക്രീൻ തെളിഞ്ഞു.  ഒരു ക്ലിക് ശബ്ദം കേൾക്കായി.
+ലൈനിന്റെ മറ്റേ അറ്റത്ത് ആരോ സ്വീകരിക്കാനുള്ള ബട്ടണ്‍ അമർത്തിയിരുന്നു.  ആളുടെ രൂപം
+സ്ക്രീനിൽ തെളിയുന്നതിന് മുമ്പുതന്നെ ആരോ ഉറക്കം തൂങ്ങിക്കൊണ്ട് പറഞ്ഞു. "ഇത് ചൊവ്വാ
+എംബസിയാണ്."
+
+
+
+[1]: "" "റഷ്യൻ നാടോടിക്കഥകളിലെ ഒരു യക്ഷിയാണ് ബാബ-യാഗ"