para++
authorSajith Sasidharan <sajith@nonzen.in>
Wed, 17 Dec 2014 22:28:50 +0000 (17:28 -0500)
committerSajith Sasidharan <sajith@nonzen.in>
Wed, 17 Dec 2014 22:28:50 +0000 (17:28 -0500)
06-naanam-kunungi.md

index fb8517d..4e48137 100644 (file)
 നിന്നു.  ആലീസിന്റെ ഉടുപ്പിൻമേൽ ഒട്ടിപ്പിടിച്ചുകൊണ്ട് അത് പരിഭ്രമിച്ച് നാലുപുറവും നോക്കാൻ
 തുടങ്ങി.
 
+"നോക്കൂ!  അതിന് ഇപ്പോത്തന്നെ എന്നെ ഇഷ്ടമായിരിക്കുന്നു."  ആലീസ് പറഞ്ഞു.  "ഞാനതിന് ഒരു കിടക്ക തയ്യാറാക്കട്ടെ."
+
+ഷൂഷകളുടെ കഥ എനിക്കറിയാം.  ഞങ്ങൾ, ജീവശാസ്ത്രജ്ഞൻമാർക്കൊക്കെ അറിയാം.  എന്റെ
+മൃഗശാലയിൽതന്നെ മൂന്നെണ്ണമുണ്ട്.  അവയുടെ എണ്ണം താമസിയാതെ കൂടുന്നതും പ്രതീക്ഷിച്ചിരിക്കയാണ്
+ഞങ്ങൾ.
+
+സിറിയസിന്റെ ഗ്രഹങ്ങളിൽ ഒന്നിലാണ് പറഷ്കോവും ബാവറും ഷൂഷകളെ കണ്ടത്. അവ സൗമ്യമായ
+ജന്തുക്കളായിരുന്നു.  ഒരു ഉപദ്രവവും ചെയ്യില്ല.  ആസ്ത്രനാട്ടുകളുമായി അവ അതിവേഗം ഇണങ്ങി.
+അവ സസ്തനികളാണ്.  പക്ഷെ, അവയുടെ പെരുമാറ്റരീതികൾക്ക് പെൻഗ്വിനുകളോടാണ് കൂടുത്തൽ സാമ്യം.
+അതേ ജിജ്ഞാസാസ്വഭാവം.  എല്ലാറ്റിന്റെ ഇടയിലും ചെന്നുചാടുന്ന അതേ പ്രകൃതം.  ഒരിക്കൽ ഒരു
+ഷൂഷക്കുഞ്ഞ് മുങ്ങിച്ചാകേണ്ടതായിരുന്നു.  കണ്ടൻസ്ഡ് മില്ക്കിന്റെ ഒരു വലിയ ടിൻ ഉണ്ടായിരുന്നു.
+അതിൽ ചെന്നുചാടി.  പര്യവേക്ഷക സംഘം ഷൂഷകളെപ്പറ്റി നല്ലൊരു ഡോക്കുമെന്ററി
+ഉണ്ടാക്കിക്കൊണ്ടുവന്നു.  സിനിമാശാലകളിലും ടിവിയിലും ഉഗ്രൻ ഹിറ്റായിരുന്നു അത്.
+
+നിർഭാഗ്യമെന്നു പറയട്ടെ, ഷൂഷകളുടെ ജീവിതത്തെപ്പറ്റി പഠിക്കാൻ അവർക്ക് ഏറെ
+സമയമുണ്ടായിരുന്നില്ല.  അവ കാലത്ത് ക്യാമ്പുകളിൽ പ്രത്യക്ഷപ്പെടും.  രാത്രിയായാൽ എല്ലാം
+അപ്രത്യക്ഷമാകും.  കുന്നുകളിൽ എവിടെയോ ഒളിച്ചിരിക്കുകയാണെന്നു തോന്നുന്നു.
+
+പര്യവേഷണസംഘം മടക്കയാത്ര തിരിച്ചു.  കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് പറഷ്കോവ് കണ്ടത്, സ്പേസ്
+ഷിപ്പിലെ ഒരു മുറിയിൽ മൂന്നു ഷൂഷകൾ.  അബദ്ധത്തിൽ വന്നുപെട്ടതായിരിക്കണം.  ഷിപ്പിലെ
+ജോലിക്കാരിൽ ഒരാൾ സൂത്രത്തിൽ കൊണ്ടുവന്നതായിരിക്കുമെന്നാണ് പറഷ്കോവ് ആദ്യം കരുതിയത്.
+പക്ഷെ, അത് പറഞ്ഞപ്പോൾ അയാൾ പൊട്ടിത്തെറിച്ചു.  താനങ്ങനത്തെ ആളല്ല.  അയാളുടെ
+ദേഷ്യത്തിന്റെ ആത്മാർഥത കണ്ടപ്പോൾ പറഷ്കോവിന് തന്റെ സംശയം ഉപേക്ഷിക്കേണ്ടിവന്നു.
+
+ഷൂഷകളുടെ സാന്നിധ്യം ഒട്ടേറെ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു.  ഏറ്റവും പ്രധാനമായത് ഇതേവരെ
+അറിയപ്പെടാത്ത എന്തെങ്കിലും രോഗങ്ങൾ അവയിലൂടെ പരക്കുമോ എന്നായിരുന്നു.  യാത്രക്കിടയിൽ,
+പുതിയ ചുറ്റുപാടുമായി ഇണങ്ങാതെ അവ ചത്താലോ എന്നതായിരുന്നു രണ്ടാമത്തെ പേടി.
+പിന്നെ... അവക്കെന്താ തിന്നാൻ കൊടുക്കേണ്ടത് എന്ന് ആർക്കും അറിയാമായിരുന്നില്ലതാനും.
+പക്ഷെ, ഈ ആശങ്കകളൊക്കെ അടിസ്ഥാനരഹിതങ്ങളായി.  അവയെ രോഗാണുനശീകരണവിധികൾക്ക്
+വിധേയരാക്കി.  ഒന്നും സംഭവിച്ചില്ല.  മാറിയ അന്തരീക്ഷവും അവക്ക് ഒരു പ്രയാസവും
+സൃഷ്ടിച്ചില്ല.  സൂപ്പും ഉണങ്ങിയ പഴങ്ങളും സുഖമായി കഴിച്ചു.  ഈ അവസാനം പറഞ്ഞത്, ഉണങ്ങിയ
+പഴങ്ങൾ അവക്ക് വലിയ ഇഷ്ടമായിരുന്നു.  ബാവർക്കും അവ ഇഷ്ടമാണ്.  ഇത് ഇവയോട് ബാവർക്ക്
+തീരാപ്പകയുണ്ടാക്കുന്നതിലേക്ക് നയിച്ചു.  കാരണം, സ്പേസ് ഷിപ്പിൽ ബാക്കിയുണ്ടായിരുന്ന ഉണക്കിയ
+പഴമെല്ലാം ഷൂഷകളുടെ ആഹാരത്തിനായി മാറ്റി വെക്കപ്പെട്ടു.
+
+നീണ്ട ഒരു യാത്രയായിരുന്നു അത്.  അതിനിടയിൽ ഒരു ദിവസം ഒരു ഷൂഷ ആറ് കുട്ടികളെ പ്രസവിച്ചു.
+അങ്ങനെ ഷൂഷകളെയും ഷൂഷക്കുഞ്ഞുങ്ങളെയും നിറഞ്ഞുകൊണ്ടാണ് കപ്പൽ ഭൂമിയിലിറങ്ങിയത്.  കപ്പലിലെ
+ചിട്ടകൾ ഷൂഷകൾ എളുപ്പത്തിൽ പഠിച്ചു.  അവയെക്കൊണ്ട് ആർക്കും ഒരു അലോസരവും ഉണ്ടായില്ല --
+ബാവർക്കൊഴികെ.
+
+ആ നിമിഷം ഞാനൊരിക്കലും മറക്കില്ല.  ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളിലെഴുതപ്പെട്ട
+ഒരു ദിവസമാണത്.  സിറിയസിൽ നിന്നുള്ള പര്യവേക്ഷണ സംഘം ഭൂമിയിൽ എത്തിയ ദിവസം.
+സ്പേസ്ഷിപ്പിന്റെ കവാടം തുറന്നു.  എല്ലാ ടി വി ക്യാമറകളും അങ്ങോട്ടു തിരിഞ്ഞു.  പക്ഷെ,
+പുറത്തുവന്നത് ബഹിരാകാശ യാത്രികരല്ല, ആറു കാലുള്ള ഒരുതരം ജന്തുക്കൾ.  പിന്നിൽ അവയുടെ
+കുഞ്ഞുങ്ങൾ!  ഭൂമിയിലെ മനുഷ്യർ ആ അദ്ഭുതം കണ്ട് മിഴിച്ചുനിന്നു.  അതാ പിന്നിൽ പറഷ്കോവ്
+പുഞ്ചിരിച്ചുകൊണ്ട്.  കയ്യിൽ ഒരു ഷൂഷക്കുഞ്ഞ്.  അതിന്റെ മേലാകെ പാൽക്കട്ടിയാണ്.
+
+ഏതാനും ഷൂഷകളെ ഞങ്ങളുടെ മൃഗശാലയിൽ കൊണ്ടുവന്നു.  മറ്റുള്ളവ അസ്ത്രനാട്ടുകളുടെ വീട്ടുമൃഗങ്ങളായി
+മാറി.  പറഷ്കോവിന്റെ ഷൂഷ, അങ്ങനെ അവസാനം ആലീസിന്റെ കയ്യിലെത്തി.  എന്ത് സൂത്രം
+പറഞ്ഞാണാവോ അവൾ പറഷ്കോവിന്റെ കയ്യിൽനിന്ന് അതിനെ കൈക്കലാക്കിയത്.  അത്ര
+എളുപ്പത്തിലൊന്നും വലയുന്ന കൂട്ടത്തിലല്ല പറഷ്കോവ്.