adding a README.
[sajith/opape.git] / 04-bronte.md
index d1bc959..9c6c65b 100644 (file)
@@ -1,2 +1,157 @@
 #ബ്രോണ്ടി#
 
+ഞങ്ങളുടെ മോസ്കോ മൃഗശാലയിലേക്ക് ഒരു ബ്രോണ്ടോസാറസ് മുട്ട എത്തി.  ചിലിയൻ
+വിനോദസഞ്ചാരികളുടെ ഒരു ഗ്രൂപ്പാണത് കണ്ടത്.  യെസിനി നദീതീരത്തെ ഒരു പാറക്കെട്ടിൽ.
+ഏതാണ്ട് ഒത്ത ഒരു ഗോളം.  നിത്യശീതത്താൽ കേടുവരാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
+വിദഗ്ദ്ധന്മാർ മുട്ട പരിശോധനക്ക് വിധേയമാക്കി.  അദ്ഭുതം!  ഒരു കേടും വന്നിട്ടില്ല.
+ഉള്ളിൽ ജീവനുണ്ട്.  വിരിയിക്കാൻ ഒന്നു ശ്രമിച്ചു നോക്കിയാലോ.  മൃഗശാലയിലെ ഇൻകുബേറ്ററിൽ
+അത് കൊണ്ടു വെക്കാൻ തീരുമാനിച്ചു.
+
+അത് വിരിയുമെന്ന് അധികമാരും വിശ്വസിച്ചില്ല.  പക്ഷെ ഒരാഴ്ച കഴിഞ്ഞ് എക്സ്-റേ എടുത്തു
+നോക്കിയപ്പോൾ, അദ്ഭുതം -- ബ്രോണ്ടോസോറസിന്റെ ഭ്രൂണം വളരാൻ തുടങ്ങിയിരിക്കുന്നു.
+ഇന്റർവിഷൻ വഴി ഈ വാർത്ത പുറത്തുവിടേണ്ട താമസം, മോസ്കോവിലേക്കുള്ള പ്രവാഹം തുടങ്ങി.
+ശാസ്ത്രജ്ഞർ, പത്രറിപ്പോർട്ടർമാർ, വെറും ജിജ്ഞാസുക്കൾ... നിലക്കാത്ത പ്രവാഹം.
+ഗോർക്കിത്തെരുവിലെ 80 നിലയുള്ള വീനസ് ഹോട്ടലിലെ എല്ലാ മുറികളും നിറഞ്ഞു.  തുർക്കിയിൽ
+നിന്നുള്ള എട്ടു പാലിയന്റോളജിസ്റ്റുകൾ എന്റെ ഡൈനിങ്ങ്റൂമിൽ അന്തിയുറങ്ങി.  ഞാനും ഇക്വദോറിൽ
+നിന്നുള്ള ഒരു പത്ര റിപ്പോർട്ടറും കൂടി അടുക്കളയിൽ ഒതുങ്ങി.  അന്റാർട്ടിക്കൻ വനിത എന്ന
+മാസികയിൽ നിന്നുള്ള രണ്ടു വനിതാറിപ്പോർട്ടർമാർ ആലീസിന്റെ കിടപ്പുമുറിയിൽ
+സ്ഥാനമുറപ്പിച്ചു.
+
+രാത്രി ഭാര്യ നൂക്കസിൽ നിന്ന് വീഡിയോഫോണിൽ വിളിച്ചു.  അവിടെ അവളൊരു സ്റ്റേഡിയം
+കെട്ടുകയാണ്.  വീട്ടിലെ അവസ്ഥ കണ്ടപ്പോൾ നമ്പർ തെറ്റിയോ എന്നുപോലും അവൾക്ക് തോന്നി.
+
+ഭൂമിക്കു ചുറ്റും പോകുന്ന എല്ലാ ടെലിപ്രക്ഷേപണസാറ്റലൈറ്റുകളും മുട്ടയുടെ ഫോട്ടോഗ്രാഫ്
+അയച്ചുകൊണ്ടിരുന്നു.  മുൻകാഴ്ച, പിൻകാഴ്ച, ബ്രോണ്ടോസാറസിന്റെ അസ്ഥികൂടം,
+മുട്ട... പ്രപഞ്ചഭാഷാശാസ്ത്രജ്ഞരുടെ ഒരു കൂട്ടം തന്നെ മൃഗശാല കാണാനായി അവിടെ എത്തി.
+പക്ഷെ, അപ്പോഴേക്കും ഇൻകുബേറ്റർമുറിയിലേക്കുള്ള പ്രവേശനം ഞങ്ങൾ നിരോധിച്ചു കഴിഞ്ഞിരുന്നു.
+ധ്രുവക്കരടികളെയും ചൊവ്വക്കാരനായ പച്ചത്തുള്ളനെയും കണ്ടു തൃപ്തിപ്പെടേണ്ടി വന്നു അവർക്ക്.
+
+നാല്പ്പത്തിയാറാമത്തെ ദിവസം മുട്ടയിൽ എന്തോ ചിലത് സംഭവിക്കാൻ തുടങ്ങി.  ആ സമയത്ത് ഞാനും
+എന്റെ സുഹൃത്ത് പ്രൊഫസർ യാക്കാത്തയും മുട്ട വെച്ച ഇൻകുബേറ്ററിനത്തുള്ള ഗ്ലാസ്മുറിയിൽ ചായ
+കുടിച്ചുകൊണ്ടിരിക്കയായിരുന്നു.  മുട്ട വിരിഞ്ഞ് എന്തെങ്കിലും പുറത്തുവരുമെന്നുള്ള വിശ്വാസം
+അതിനകം മിക്കവാറും നഷ്ടപ്പെട്ടിരുന്നു. എക്സ്-റേ എടുത്ത് നോക്കാനും ധൈര്യമില്ല.  'കുഞ്ഞിന്'
+എന്തെങ്കിലും തകരാറ് സംഭവിച്ചാലോ?  മുൻകാല അനുഭവത്തെ ആശ്രയിക്കാനും നിവൃത്തിയില്ല.
+കാരണം ഇതിനു മുമ്പെ ആരും ബ്രോണ്ടോസാറസിന്റെ മുട്ട വിരിയിക്കാൻ ശ്രമിച്ചിട്ടില്ല.
+
+അതാ, ആ മുട്ട അനങ്ങുന്നു.  പൊട്ടുന്നു.  വിള്ളലിലൂടെ അതാ പാമ്പിന്റെ തലപോലെ ഒന്ന് പുറത്തേക്ക്
+വരുന്നു.  എല്ലാ സ്വയം പ്രവർത്തക സിനിമാക്യാമറകളും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ
+ശബ്ദം കേൾക്കായി.  ഇൻകുബേറ്ററിന്റെ വാതിലിനു മുമ്പുള്ള ചെമന്ന വെളിച്ചം പ്രകാശിച്ചു.
+മൃഗശാലയിലാകെ ആകാംക്ഷയുടെയും ആശങ്കയുടെയുമായ ഒരന്തരീക്ഷം പരന്നു.
+
+അഞ്ച് മിനിറ്റിനുള്ളിൽ, ആ സമയത്ത് അവിടെ ഉണ്ടായിരിക്കേണ്ട എല്ലാവരും ഞങ്ങൾക്ക് ചുറ്റും
+തടിച്ചുകൂടി.  ഒരു ജോലിയുമില്ലാതെ വെറുതെ 'കാണാൻ' വന്നവരും ഉണ്ടായിരുന്നു.  എന്തൊരു
+തിരക്ക്.  വല്ലാത്ത ഉഷ്ണം.
+
+അവസാനം കൊച്ചു ബ്രോണ്ടോസാറസ് മുട്ടക്ക് വെളിയിൽ വന്നു.
+
+"അതിന്റെ പേരെന്താ അച്ഛാ?"  പെട്ടെന്ന് പരിചിതമായ ഒരു ശബ്ദം.
+
+"ആലീസ്" അദ്ഭുതത്തോടെ ഞാൻ അലറി.  "നീയ്യെങ്ങനെ ഇവിടെ വന്നു?"
+
+"ഞാൻ റിപ്പോർട്ടർമാരുടെ കൂടെ വന്നു."
+
+"പക്ഷെ കുട്ടികൾക്ക് ഇവിടെ പ്രവേശനമില്ലല്ലോ."
+
+"പക്ഷെ എനിക്കുണ്ട്.  ഞാൻ എല്ലാവരോടും പറഞ്ഞു -- ആരാണ് എന്റെ അച്ഛൻ എന്ന്.  അവരെന്നെ
+കടത്തിവിട്ടു."
+
+"സ്വന്തം താല്പര്യത്തിനു വേണ്ടി മറ്റുള്ളവരുടെ പേര് ഉപയോഗിക്കുന്നത് മര്യാദയല്ല,
+മനസ്സിലായോ?"
+
+"പക്ഷെ, അച്ഛാ കളിക്കാൻ ഒരു കുട്ടീം ഇല്ലെങ്ങിൽ കൊച്ചു ബ്രോണ്ടിക്ക് മുഷിയില്ലേ?  അതോണ്ടാ
+ഞാൻ വന്നേ."
+
+എന്തു പറയേണ്ടു എന്നറിയാതെ ഞാൻ കുഴങ്ങി.  എത്രയും വേഗത്തിൽ അവളെ അവിടെ നിന്ന്
+പറഞ്ഞയക്കണം.  പക്ഷേ, അവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആരും തയാറല്ല.  ആ നിമിഷം
+നഷ്ടപ്പെടാൻ ആരും ഇഷ്ടപ്പെട്ടില്ല.
+
+"നീ അവിടെത്തന്നെ നിൽക്ക്.  അങ്ങട്ടും ഇങ്ങട്ടും എങ്ങും നീങ്ങരുത്."  ഞാൻ അവളോട് പറഞ്ഞു.
+എന്നിട്ട് പിറന്നുവീണ ബ്രോണ്ടോകുഞ്ഞുള്ള ഗ്ലാസ് ഹൗസിന്റെ അടുത്തേക്കോടി.
+
+അന്ന് മുഴുവൻ ഞാനും ആലീസും തമ്മിൽ മിണ്ടാട്ടമുണ്ടായില്ല.  പരസ്പരം കെറുവിച്ചിരുന്നു.  ഞാൻ
+അവളോടു പറഞ്ഞു ഇൻകുബേറ്ററിൽ പോകരുതെന്ന്.  പോകാതെ പറ്റില്ലെന്നവൾ.  പോയില്ലെങ്ങിൽ
+ബ്രോണ്ടിക്ക് കരച്ചിൽ വരുമത്രെ!  അടുത്ത ദിവസവും അവൾ അകത്ത് കടന്നുകൂടി.  സ്പേസ്ഷിപ്പ്
+ജൂപ്പിറ്റർ 8 ൽ നിന്നുള്ള അസ്ത്രോനാട്ടുകളുടെ കൂടെയാണവൾ വന്നത്.  അവർ ഭൂലോകധീരരല്ലെ.
+അവർക്ക് അനുവാദം നിഷേധിക്കാൻ പറ്റുമായിരുന്നില്ല.
+
+"നമസ്കാരം, ബ്രോണ്ടി" അവൾ ഷെൽട്ടറിന്റെ അടുത്തേക്ക് നീങ്ങി പറഞ്ഞു.
+
+ബ്രോണ്ടോസാറസ് തിരിഞ്ഞ് അവളെ നോക്കി.
+
+"ഇതാരുടെ കുട്ടിയാണ്?"  പ്രൊഫസർ യാക്കാത്ത ഗൗരവത്തോടെ ചോദിച്ചു.
+
+അപമാനം കൊണ്ട് എന്റെ തല താണുപോയി.  ഭൂമി പിളർന്ന് എന്നെ വിഴുങ്ങണമേ എന്ന് ഞാനാഗ്രഹിച്ചു.  പക്ഷെ, ആലീസിന് എന്താ പറയേണ്ടതെന്ന് സംശയമുണ്ടായില്ല.
+
+"എന്താ എന്നെ ഇഷ്ടമായില്ലേ?"  അവൾ ചോദിച്ചു.
+
+"എന്തൊരു ചോദ്യം.  അതല്ല... കൂട്ടം തെറ്റി ഇവിടെ എത്തിവന്നതാണോ എന്ന് കരുതി..."
+കുട്ടികളോട് എങ്ങനെ സംസാരിക്കണമെന്ന് പ്രൊഫസർക്ക് അറിയാമായിരുന്നില്ല.
+
+"ശരി, ശരി" ആലീസ് പറഞ്ഞു.  "ബ്രോണ്ടീ, ഞാൻ നാളെ വരാം ട്ടോ, നീ ഒറ്റക്കാണ് ന്ന് വെച്ച്
+സങ്കടപ്പെടേണ്ട."
+
+ആലീസ് അടുത്ത ദിവസവും വന്നു.  അതിനടുത്ത ദിവസവും വന്നു.  ഏതാണ്ട് നിത്യസന്ദർശകയായി.
+എല്ലാവർക്കും അവളെ പരിചയമായി.  ആരും തടയാൻ നിന്നില്ല.  ഞാൻ അതിൽ ഉത്തരവാദിയല്ലെന്ന്
+പറഞ്ഞു.  ഞങ്ങടെ വീട് മൃഗശാലക്ക് തൊട്ടടുത്താണ്.  റോഡ്‌ മുറിച്ച് കടക്കുക കൂടി വേണ്ട.  എപ്പോഴും
+ആരെങ്കിലും ഉണ്ടാകും, അവൾക്ക് കൂടെപ്പോരാൻ.
+
+ബ്രോണ്ടോസാറസ് അതിവേഗം വളർന്നു.  ഒരു മാസത്തിനുള്ളിൽ അതിന്റെ നീളം രണ്ടര മീറ്ററായി.
+പ്രത്യേകം നിർമ്മിച്ച ഒരു പവലിയണിലേക്ക് അതിനെ മാറ്റി.  കമ്പിവേലി കെട്ടിയ
+മതിൽക്കെട്ടിനുള്ളിൽ അത് അലഞ്ഞു നടന്നു.  മുളങ്കൂമ്പുകളും വാഴക്കൂമ്പുകളും തിന്നുകൊണ്ട്‌.  മുള
+ഇന്ത്യയിൽ നിന്നും കൊണ്ടുവന്നതാണ്.  പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ.  വാഴയാകട്ടെ,
+സർക്കാർ വഴി 'അഗ്രോടെക്നോളജി' തോട്ടത്തിൽ നിന്നും.  പവിലിയന്റെ നടുവിൽ ഇളം ചൂടുള്ള
+ഉപ്പുവെള്ളം നിറച്ച ഒരു കുളവുമുണ്ട്.  ബ്രോണ്ടോസാറസിന് സന്തോഷമാവട്ടെ.
+
+പെട്ടെന്ന് ഒരു ദിവസം അത് ഒന്നും തിന്നാതായി.  രുചിയില്ലാത്തപോലെ.  മൂന്ന് ദിവസത്തേക്ക് അത്
+മുളങ്കൂമ്പും വാഴത്തലപ്പും തൊട്ടേയില്ല.  നിരാഹാരത്തിന്റെ നാലാമത്തെ ദിവസം.
+ബ്രോണ്ടോസാറസ് കുളത്തിൽ കിടക്കുകയാണ്.  കറുത്ത കൊച്ചുതലമാത്രം പുറത്തുകാണാം.  അത് ചാവാൻ
+പോകയാണ്.  സംശയമില്ല.  അത് പറ്റില്ല.  ബ്രോണ്ടി ചത്താൽ പറ്റില്ല.  ലോകത്ത് നമുക്കാകെയുള്ള
+ഒറ്റ ബ്രോണ്ടോസാറസാണത്.  ലോകത്തെല്ലായിറ്റത്തുനിന്നുമുള്ള മൃഗവൈദ്യന്മാരെ വരുത്തി.  പക്ഷെ,
+ഒരു ഫലവുമുണ്ടായില്ല.  ബ്രോണ്ടി ഒന്നും തൊടുന്നതേയില്ല.  പുല്ല്, വിറ്റാമിൻ, മധുരനാരങ്ങ,
+പാല്... ഒന്നും വേണ്ട അതിന്.
+
+ഈ ദുരന്തത്തെപ്പറ്റി ആലീസ് അറിഞ്ഞിരുന്നില്ല.  അവൾ മുത്തശ്ശിയുടെ വീട്ടില്ലായിരുന്നു.
+നാലാമത്തെ ദിവസം.  അവൾ ടെലിവിഷൻ കാണുകയായിരുന്നു.  അപ്പോഴാണ്‌ ബ്രോണ്ടോസാറസിന്റെ
+രോഗത്തെപ്പറ്റി അവൾ മനസ്സിലാക്കുന്നത്.  എങ്ങനെയാണവൾ അതൊപ്പിച്ചത്?  മുത്തശ്ശിയോട്
+എന്താണവൾ പറഞ്ഞത്?  എനിക്കറിഞ്ഞുകൂട.  ഉച്ചക്കുമുമ്പേ അവൾ പവിലിയനിലെത്തി.
+
+"അച്ഛാ" അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു.
+
+"എന്നെ എന്താ അറിയിക്കാഞ്ഞ്, എന്താ അറിയിക്കാഞ്ഞ്..."
+
+"ആലീസ്, പിന്നെപ്പറയാം, പിന്നെ.  ഇപ്പോൾ ഞങ്ങളൊരു ചർച്ചയിലാണ്."  ഞാൻ പറഞ്ഞു.  അങ്ങനെ
+ഞങ്ങൾ ചര്ച്ചിച്ചുകൊണ്ടിരുന്നു.  കഴിഞ്ഞ മൂന്നുദിവസമായി ചർച്ച നടക്കുകയാണ്.
+
+ആലീസ് ഒന്നും മിണ്ടാതെ പോയി.  "അയ്യോ" എന്റെ അടുത്തിരുന്ന ഒരാൾ നിലവിളിച്ചു.  ഞാൻ
+തിരിഞ്ഞുനോക്കി.  "അയ്യോ" ഞാനും വിളിച്ചുപോയി.  അതാ ആലീസ് കമ്പിവേലി ചാടി
+പവിലിയന്റെ അകത്ത് കടന്നിരിക്കുന്നു.  അവൾ ബ്രോണ്ടോസാറസിന്റെ അടുത്തേക്ക് ഓടുകയാണ്.  കയ്യിൽ
+ഒരു ബണ്‍ ഉണ്ട്.
+
+"ഇത് തിന്ന് ബ്രോണ്ടി" അവൾ പറഞ്ഞു.  "ഇല്ലെങ്ങിൽ നീ ഇവിടെ കിടന്ന് വിശന്നു മരിക്കും.
+ഇവർക്കാർക്കും ഒരു സങ്കടോം ഇല്ല!  നിന്റെ സ്ഥാനത്ത് എനിക്കും മടുക്കുമായിരുന്നു എന്നും
+മുളങ്കൂമ്പും വാഴയും!"
+
+ഞാൻ ഓടി.  പക്ഷെ, ഞാൻ കമ്പിവേലിയുടെ അടുത്തെത്തിയില്ല.  അതിനുമുമ്പ് അത് സംഭവിച്ചു.
+പിന്നീട് ആലീസിനെ പ്രശസ്തയാക്കിയതും ജീവശാസ്തജ്ഞ്ജൻമാരായ ഞങ്ങളെ നാണിപ്പിച്ചതുമായ
+സംഭവം.
+
+ബ്രോണ്ടോസാറസിന്റെ തല ഉയർന്നു.  ആലീസിനെ നോക്കി.  സാവധാനത്തിൽ അവളുടെ കയ്യിൽനിന്ന്
+ബണ്‍ വാങ്ങി തിന്നാൻ തുടങ്ങി.  ഞാൻ വേലി ചാടാൻ തുടങ്ങുന്നതുകണ്ടപ്പോൾ, "ശബ്ദമുണ്ടാക്കരുത്
+അച്ഛാ" ആലീസ് വിരൽ ചൂണ്ടി ആംഗ്യം കാണിച്ചു.  "ബ്രോണ്ടിക്ക് അച്ഛനെ പേടിയാണ്."
+
+"അവൻ ആ കുഞ്ഞിനെ ഉപദ്രവിക്കില്ല."  പ്രൊഫസർ യാക്കാത്ത പറഞ്ഞു.  അതെനിക്കും
+കാണാമായിരുന്നു.  പക്ഷെ, അവളുടെ മുത്തശ്ശി ടെലിവിഷനിൽ ഈ കാഴ്ച കാണുകയാണെങ്കിലത്തെ കഥ
+എന്തായിരിക്കും?
+
+പിന്നീട് ശാസ്ത്രഞ്ജർ ഇതിനെപ്പറ്റി വളരെക്കാലം തർക്കിച്ചുകൊണ്ടിരുന്നു.  ഇന്നും ആ തർക്കം
+തീർന്നിട്ടില്ല.  ബ്രോണ്ടിയുറ്റെ ഭക്ഷണത്തിൽ മാറ്റം വരുത്തേണ്ടതായിരുന്നു എന്നാണ് ചിലരുടെ
+വാദം.  മറ്റു ചിലർ പറയുന്നത്, ബ്രോണ്ടോസാറസിന് നമ്മളെക്കാളധികം ആലീസിനെ വിശ്വാസമാണ്
+എന്നാണ്.  ഏതായാലും തൽക്കാലത്തെ പ്രതിസന്ധിയിൽനിന്ന് രക്ഷപെട്ടു.
+
+ഇപ്പോൾ ബ്രോണ്ടി തികച്ചും ഇണങ്ങിക്കഴിഞ്ഞിരിക്കുന്നു.  അതിന് മുപ്പതു മീറ്റർ നീളമുണ്ട്!
+പക്ഷെ, ആലീസിനെ പുറത്തേറ്റി നടക്കുന്നതിൽപരം ഒരു സന്തോഷം അതിനില്ല.  അവൾക്ക് അവന്റെ
+മുകളിൽ കയറാനായി ആരോ ഒരു പ്രത്യേക കോണിയുണ്ടാക്കി.  ആലീസ് പവിലിയണിൽ എത്തിയാൽ അവൻ
+കഴുത്ത് നീട്ടി ത്രികോണാകൃതിയിലുള്ള പല്ലുകൊണ്ട് ആ കോണി കടിച്ചെടുത്ത് കറുത്തു തിളങ്ങുന്ന തന്റെ
+മേൽ ചാരിവെക്കും.  അവൾ കയറി അവന്റെ പുരത്തിരുപ്പുറപ്പിക്കും.  പവിലിയണിൽകൂടെ ഒരു
+സവാരി.  ചിലപ്പോൾ കുളത്തിലാകും.  ആ കളി അവനും അവൾക്കും വലിയ ഇഷ്ടമാണ്.
+