beginning ch09.
[sajith/opape.git] / 03-videophone-sambhavam.md
index b68ea2e..7ad7598 100644 (file)
 സ്ക്രീനിൽ തെളിയുന്നതിന് മുമ്പുതന്നെ ആരോ ഉറക്കം തൂങ്ങിക്കൊണ്ട് പറഞ്ഞു. "ഇത് ചൊവ്വാ
 എംബസിയാണ്."
 
+"അവള് വര്വോ അച്ഛാ?"  ആലീസ് കിടപ്പുമുറിയിൽ നിന്ന് വിളിച്ചു ചോദിച്ചു.
 
+"അവൾ നല്ല ഉറക്കമാണ്" ദേഷ്യത്തോടെ ഞാൻ പറഞ്ഞു.
 
-[1]: "" "റഷ്യൻ നാടോടിക്കഥകളിലെ ഒരു യക്ഷിയാണ് ബാബ-യാഗ"
+"ഇത് ചൊവ്വാ എംബസിയാണ്" ശബ്ദം ആവർത്തിച്ചു.  ഞാൻ വീണ്ടും വീഡിയോഫോണിലേക്ക് തിരിഞ്ഞു.
+ചെറുപ്പക്കാരനായ ഒരു ചോവ്വക്കാരൻ എന്റെ മുഖത്തേക്ക് നോക്കുന്നു.  അയാൾക്ക് പച്ചക്കണ്ണുകളാണുള്ളത്.
+പുരികമില്ല.
+
+"ക്ഷമിക്കണം" ഞാൻ പറഞ്ഞു.  "ഞാൻ ബട്ടണ്‍ അമർത്തിയത് തെറ്റിപ്പോയി."
+
+ചോവ്വാക്കാരൻ പുഞ്ചിരിച്ചു.  അയാൾ എന്നെയല്ല നോക്കുന്നത്.  എന്ത്?  ആലീസോ.  അവൾ
+കിടക്കേന്ന് എണീറ്റ്‌ വന്നിരിക്കുന്നു.  ചെരിപ്പിടാതെ.
+
+"നമസ്കാരം" അവൾ ചൊവ്വാക്കാരനെ അഭിവാദനം ചെയ്തു.
+
+"നമസ്കാരം, കൊച്ചുമോളേ"
+
+"ബാബ-യാഗ നിങ്ങളുടെ വീട്ടിലാണോ താമസം?"
+
+"സംഗതി ഇതാണ്" ഞാൻ പറഞ്ഞു.  "ആലീസിനോട് എത്ര ഉറങ്ങാൻ പറഞ്ഞിട്ടും അവൾ ഉറങ്ങുന്നില്ല.
+അവളെ ശിക്ഷിക്കാൻ ഞാൻ ബാബ-യാഗയെ വീഡിയോഫോണിൽ വിളിക്കയായിരുന്നു.  പക്ഷെ നമ്പര്
+തെറ്റിപ്പോയി."
+
+ചൊവ്വാക്കാരൻ വീണ്ടും ചിരിച്ചു.
+
+"കുഞ്ഞേ, ആലീസ് നീ വേഗം ഉറങ്ങിക്കോ. അതാ നല്ലത്.  ഇല്ലെങ്ങിൽ നിന്റെ അച്ഛൻ ബാബ-യാഗയെ
+വിളിക്കും."
+
+ചൊവ്വാക്കാരൻ ടാറ്റ പറഞ്ഞ് വീഡിയോ കെടുത്തി.
+
+"എന്താ മതിയായില്ലേ, ഇനി ഉറങ്ങാ നല്ലത്, ചൊവ്വയിൽ നിന്നുള്ള അയാൾ പറഞ്ഞത് കേട്ടില്ലേ?"
+
+"ഞാൻ ഉറങ്ങാൻ പുവ്വാണ്.  പിന്നെ അഛാ എന്നേം ചൊവ്വയിലേക്ക് കൊണ്ടുപുവ്വോ?"
+
+"പറേണപോലെ ഒക്കെ കേക്കാച്ചാൽ, അടുത്ത വേനക്കാലത്ത് കൊണ്ടുപുവ്വാം!"
+
+അവസാനം ആലീസ് ഉറങ്ങി.  കുറെ പണി ചെയ്തുതീർക്കാനുണ്ടായിരുന്നു.  രാത്രി ഒരു മണി വരെ
+ഇരുന്നു.  ഒരു മണി ആയപ്പോൾ വീഡിയോഫോണ്‍ പെട്ടെന്ന് ശബ്ദിക്കാൻ തുടങ്ങി.  ഞാൻ ബട്ടണ്‍
+അമർത്തി.  എംബസിയിൽ നിന്നുള്ള ആ ചൊവ്വക്കാരനായിരുന്നു അത്.
+
+"ഈ വൈകിയ നേരത്ത് ഉപദ്രവിക്കുന്നതിൽ ക്ഷമിക്കണം."  അയാൾ പറഞ്ഞു.  "നിങ്ങളുടെ
+വീഡിയോഫോണ്‍ ഓഫാക്കിയിട്ടില്ല.  അപ്പോൾ നിങ്ങൾ ഉറങ്ങിയിരിക്കില്ലെന്ന് ഞാൻ കരുതി."
+
+"ഓ, സാരല്യ"
+
+"ഒരു സഹായം വേണല്ലോ," ചൊവ്വക്കാരൻ പറഞ്ഞു.  "ഇവിടെ എംബസിയിൽ ഞങ്ങൾക്ക്, ആർക്കും
+ഉറങ്ങാൻ പറ്റുന്നില്ല.  ഞങ്ങൾ എല്ലാ സർവവിജ്ഞാനകോശങ്ങളും പരതിനോക്കി. വീഡിയോഫോണ്‍
+ഡയറക്ടറി നോക്കി.  എന്നിട്ടും ഈ ബാബ-യാഗ ആരാണെന്നോ അവൾ എവിടെയാണ് താമസിക്കുന്നതെന്നോ
+കണ്ടുപിടിക്കാൻ കഴിഞ്ഞില്ല..."
+
+
+[1]: "റഷ്യൻ നാടോടിക്കഥകളിലെ ഒരു യക്ഷിയാണ് ബാബ-യാഗ"