chapter 9 done!
[sajith/opape.git] / 06-naanam-kunungi.md
index 4e48137..02ac17e 100644 (file)
 മാറി.  പറഷ്കോവിന്റെ ഷൂഷ, അങ്ങനെ അവസാനം ആലീസിന്റെ കയ്യിലെത്തി.  എന്ത് സൂത്രം
 പറഞ്ഞാണാവോ അവൾ പറഷ്കോവിന്റെ കയ്യിൽനിന്ന് അതിനെ കൈക്കലാക്കിയത്.  അത്ര
 എളുപ്പത്തിലൊന്നും വലയുന്ന കൂട്ടത്തിലല്ല പറഷ്കോവ്.
+
+ആലീസിന്റെ കിടക്കക്ക് സമീപമുള്ള ഒരു വലിയ കുട്ടയാണ് ഷൂഷയുടെ വീട്.  അത് തനി സസ്യഭുക്കാണ്.
+ഇറച്ചി തൊടില്ല.  രാത്രി നന്നായി ഉറങ്ങും.  പൂച്ചക്കുട്ടികളുമായി കളിക്കും.  പച്ചത്തുള്ളനെ
+അതിന് പേടിയാണ്, ആലീസ് അവനെ തലോടുകയോ അതിനോട് ഓരോന്ന് പറയുകയോ ചെയ്യുമ്പോൾ പതുക്കെ
+മുരളും.
+
+അവനെ ഞങ്ങൾ ഷൂഷ എന്നുതന്നെയാണ് വിളിക്കുന്നത്.  അവൻ അതിവേഗം വളർന്നു.  രണ്ടുമാസത്തിനുള്ളിൽ
+അവന്റെ ഉയരം ആലീസിനൊപ്പമായി.  രണ്ടു പേരുംകൂടി ഞങ്ങളുടെ വീടിനെതിരെയുള്ള പാർക്കിൽ
+നടക്കാൻ പോകും.  ആലീസ് ഒരിക്കലും അതിനെ ചങ്ങലക്കിട്ടിരുന്നില്ല.
+
+"അവൻ ആളുകളെ പേടിപ്പെടുത്തില്ലേ?"  ഞാൻ ചോദിച്ചു.
+
+"ഏയ്‌ ഇല്ല, ഒരിക്കലുമില്ല.  മാത്രമല്ല, ചങ്ങലക്കിടുകയാണെങ്കിൽ അതിന് സങ്കടമാവേം ചെയ്യും.
+എളുപ്പത്തിൽ മനസ് നോവുന്ന പ്രകൃതമാണതിന്റെ."
+
+ഒരുദിവസം ആലീസിന് തീരെ ഉറക്കം വന്നില്ല.  ഉറക്കം വരാഞ്ഞാൽ അവൾക്ക് വല്ലാത്ത വാശിയാണ്.
+ഞാൻ കഥ വായിച്ചു കൊടുക്കണം.  പ്രൊഫസർ അനങ്ങാംപാറയുടെ കഥ.
+
+"എനിക്കിപ്പൊ സമയമില്ല, കുഞ്ഞേ.  കുറെ പണി ചെയ്തുതീർക്കാനുണ്ട്.  പോരാത്തതിന്, ഇതിപ്പൊ
+നിയ്യ് തന്നത്താൻ വായിക്കണ്ട സമയമൊക്കെ ആയിരിക്കുന്നു."
+
+"അതിന് അത് പുസ്തകമല്ല, മൈക്രോഫിലിമാണ്‌.  എനിക്ക് വായിക്കാൻ പറ്റില്ല.  അത്ര ചെറിയ
+അക്ഷരമാണ്."
+
+"എങ്കിൽ അതിന്റെ ടേപ്പ് ഉണ്ടല്ലോ അത് ഓണാക്കിക്കോ."
+
+"അതിന്, ഞാനിവിടെ കിടക്കയിൽ കിടക്കാണ്.  കരിമ്പടം മാറ്റി എഴുന്നേറ്റാൽ വല്ലാണ്ടെ
+തണുക്കും."
+
+"എങ്കിൽ കുറച്ചുനേരം ക്ഷമിക്ക്.  ഞാൻ എഴുതിക്കൊണ്ടിരിക്കുന്നതൊന്ന് തീർക്കട്ടെ.  എന്നിട്ട്
+വന്ന് ഓണാക്കിത്തരാം."
+
+"ഓ, അച്ഛനെന്നെ ഇഷ്ടല്ല!  ഞാൻ ഷൂഷയോട് പറയും അതോണാക്കാൻ.  അവനെന്നെ ഇഷ്ടാണ്."
+
+"ശരി, ന്നാൽ അവനോടന്നെ പറ."  ഞാൻ മനസാ ചിരിച്ചു.
+
+ഒരു മിനിറ്റു കഴിഞ്ഞപ്പോൾ അടുത്ത മുറിയിൽനിന്ന് മൈക്രോഫിലിം ടേപ്പിന്റെ മൃദുവായ ശബ്ദം
+കേൾക്കായി... പ്രൊഫസർ അനങ്ങാംപാറക്ക് ഒരു നായക്കുട്ടീം ഉണ്ടായിരുന്നു.  അമ്മു എന്നാണതിന്റെ
+പേര്.
+
+അപ്പോൾ ആലീസ് കിടക്കേന്ന് എണീറ്റ് അത് ഓണാക്കിയോ?  "പോയി കിടക്ക്."  ഞാൻ വിളിച്ചു
+പറഞ്ഞു.  "ഇല്ലെങ്ങിൽ നീരിളക്കം പിടിക്കും."
+
+"അതിന്, ഞാൻ കിടക്കാണല്ലോ അച്ഛാ."
+
+"നീ കളവു പറയരുത്.  അത് ചീത്തയാണ്‌.  ആരാ മൈക്രോഫിലിം റെക്കോർഡർ ഓണാക്കിയത്?"
+
+"ഷൂഷ."
+
+അത് പറ്റില്ല.  എന്റെ മോള് കളവു പറഞ്ഞ് ശീലിച്ചു വളർന്നാൽ പറ്റില്ല.  കുറച്ച്
+ഗൗരവമായിത്തന്നെ അവളോട് സംസാരിക്കണം.  ഞാൻ എഴുത്ത് നിർത്തി അപ്പുറത്തെ മുറിയിലേക്ക്
+പോയി.
+
+സ്ക്രീൻ ചുമരിൽ തൂക്കിയിട്ടിട്ടുണ്ട്.  ഷൂഷയാണ് മൈക്രോഫിലിം പ്രോജക്ടർ ഓടിക്കുന്നത്.  പ്രൊ:
+അനങ്ങാമ്പാറയുടെ വീട്ടുവാതിൽ സ്ക്രീനിൽ കാണുന്നു.  അവിടെ അതാ, ഒട്ടേറെ
+നിർഭാഗ്യവാന്മാരായ ജന്തുക്കൾ...
+
+എനിക്ക് യഥാർത്ഥത്തിൽ എന്താ പറയേണ്ടതെന്ന് നിശ്ചയമില്ലാതായി.  ഞാൻ ആലീസിനോട്‌ ചോദിച്ചു:
+"നീ എങ്ങനെയാ അവനെ ഇതൊക്കെ പരിശീലിപ്പിച്ചത്?"
+
+"അവനെ പരിശീലിപ്പിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ.  അവന് തന്നത്താൻ എല്ലാം ചെയ്യാൻ
+പറ്റുമല്ലോ."  അവൾ മറുപടി പറഞ്ഞു.  ഷൂഷ നാണത്തോടെ മുൻകാലുകൾ രണ്ടും മാറത്തടുക്കിപ്പിടിച്ചു.
+കുറച്ചു നേരം അസുഖകരമായ നിശബ്ദത.
+
+"എന്നാലും..."  ഞാൻ വീണ്ടും തുടങ്ങി.
+
+"ക്ഷമിക്കണം സാർ" നേരത്തു ചിലമ്പിച്ച സ്ത്രൈണമായ ഒരു ശബ്ദം കേൾക്കായി. ഷൂഷയുടെ
+ശബ്ദമായിരുന്നു അത്.  "അതേന്ന്.  ഞാൻ തന്നത്താൻ പഠിച്ചതാണത്.  ഇതത്ര
+വിഷമമുള്ളതൊന്ന്വല്ലല്ലൊ."
+
+കുറച്ചു നേരത്തേക്ക് എന്റെ നാവിറങ്ങിപ്പോയി.  കുറച്ചുകഴിഞ്ഞ് ഞാൻ വീണ്ടും ചോദിച്ചു: "ഒരു
+കാര്യം പറയാമോ.  എങ്ങനെയാണ്..."
+
+"ഓ, അതത്ര വിഷമമുള്ളതല്ല."  ഷൂഷ ഇടക്ക് കയറിപ്പറഞ്ഞു.  "മിനിയാന്ന് നിങ്ങൾ പച്ചത്തുള്ളൻ
+രാജാവിന്റെ കഥ ആലീസിന് കാണിച്ചു കൊടുത്തില്ലേ.  അത് ഞാൻ നോക്കി പഠിച്ചതാണ്."
+
+"ഞാനതല്ല ചോദിച്ചത്.  നീ സംസാരിക്കാൻ പഠിച്ചത് എങ്ങനെയാണ് എന്നാ ചോദിച്ചത്."
+
+"ഞങ്ങൾ ഒരുമിച്ച് പ്രാക്ടിസ് ചെയ്തു."  ആലീസ് പറഞ്ഞു.
+
+"ഇല്ല.  എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.  ഡസൻകണക്കിൽ ജീവശാസ്ത്രജ്ഞൻമാർ ഷൂഷകളുടെ
+ജീവിതരീതികളെപ്പറ്റി പഠിച്ചുകൊണ്ടിരിക്കയാണ്.  ഇതേവരെ ഒരു ഷൂഷയും ഒരൊറ്റവാക്കും
+ഉച്ചരിച്ചിട്ടില്ല!"
+
+"പക്ഷെ, നമ്മുടെ ഷൂഷക്ക് സംസാരിക്കാൻ മാത്രമല്ല, വായിക്കാനും പറ്റും, ഇല്ലേ?"
+
+"കുറച്ചൊക്കെ."
+
+"ഇവൻ എന്നോട് എന്തെല്ലാം തമാശകളാണ് പറയുന്നതെന്നോ."
+
+"പ്രൊഫസർ, നിങ്ങളുടെ മകളും ഞാനും നല്ല ചങ്ങാതിമാരാണ്."
+
+"പക്ഷെ, ഇത്രയും കാലം നീ എന്തേ ഒന്നും മിണ്ടാതിരുന്നേ?"
+
+"ഓ, അവന് വലിയ നാണമാ."  ഷൂഷക്കുവേണ്ടി മറുപടി പറഞ്ഞത് ആലീസായിരുന്നു.  ഷൂഷ അവന്റെ
+കണ്ണുകൾ താഴ്ത്തി.
+