spelling correction.
[sajith/opape.git] / 04-bronte.md
CommitLineData
b7fa405c
SS
1#ബ്രോണ്ടി#
2
b6fcbdfa
SS
3ഞങ്ങളുടെ മോസ്കോ മൃഗശാലയിലേക്ക് ഒരു ബ്രോണ്ടോസാറസ് മുട്ട എത്തി. ചിലിയൻ
4വിനോദസഞ്ചാരികളുടെ ഒരു ഗ്രൂപ്പാണത് കണ്ടത്. യെസിനി നദീതീരത്തെ ഒരു പാറക്കെട്ടിൽ.
5ഏതാണ്ട് ഒത്ത ഒരു ഗോളം. നിത്യശീതത്താൽ കേടുവരാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
6വിദഗ്ദ്ധന്മാർ മുട്ട പരിശോധനക്ക് വിധേയമാക്കി. അദ്ഭുതം! ഒരു കേടും വന്നിട്ടില്ല.
7ഉള്ളിൽ ജീവനുണ്ട്. വിരിയിക്കാൻ ഒന്നു ശ്രമിച്ചു നോക്കിയാലോ. മൃഗശാലയിലെ ഇൻകുബേറ്ററിൽ
8അത് കൊണ്ടു വെക്കാൻ തീരുമാനിച്ചു.
9
10അത് വിരിയുമെന്ന് അധികമാരും വിശ്വസിച്ചില്ല. പക്ഷെ ഒരാഴ്ച കഴിഞ്ഞ് എക്സ്-റേ എടുത്തു
11നോക്കിയപ്പോൾ, അദ്ഭുതം -- ബ്രോണ്ടോസോറസിന്റെ ഭ്രൂണം വളരാൻ തുടങ്ങിയിരിക്കുന്നു.
12ഇന്റർവിഷൻ വഴി ഈ വാർത്ത പുറത്തുവിടേണ്ട താമസം, മോസ്കോവിലേക്കുള്ള പ്രവാഹം തുടങ്ങി.
13ശാസ്ത്രജ്ഞർ, പത്രറിപ്പോർട്ടർമാർ, വെറും ജിജ്ഞാസുക്കൾ... നിലക്കാത്ത പ്രവാഹം.
14ഗോർക്കിത്തെരുവിലെ 80 നിലയുള്ള വീനസ് ഹോട്ടലിലെ എല്ലാ മുറികളും നിറഞ്ഞു. തുർക്കിയിൽ
15നിന്നുള്ള എട്ടു പാലിയന്റോളജിസ്റ്റുകൾ എന്റെ ഡൈനിങ്ങ്റൂമിൽ അന്തിയുറങ്ങി. ഞാനും ഇക്വദോറിൽ
16നിന്നുള്ള ഒരു പത്ര റിപ്പോർട്ടറും കൂടി അടുക്കളയിൽ ഒതുങ്ങി. അന്റാർട്ടിക്കൻ വനിത എന്ന
17മാസികയിൽ നിന്നുള്ള രണ്ടു വനിതാറിപ്പോർട്ടർമാർ ആലീസിന്റെ കിടപ്പുമുറിയിൽ
18സ്ഥാനമുറപ്പിച്ചു.
5a24f1e9
SS
19
20രാത്രി ഭാര്യ നൂക്കസിൽ നിന്ന് വീഡിയോഫോണിൽ വിളിച്ചു. അവിടെ അവളൊരു സ്റ്റേഡിയം
21കെട്ടുകയാണ്. വീട്ടിലെ അവസ്ഥ കണ്ടപ്പോൾ നമ്പർ തെറ്റിയോ എന്നുപോലും അവൾക്ക് തോന്നി.
22
23ഭൂമിക്കു ചുറ്റും പോകുന്ന എല്ലാ ടെലിപ്രക്ഷേപണസാറ്റലൈറ്റുകളും മുട്ടയുടെ ഫോട്ടോഗ്രാഫ്
24അയച്ചുകൊണ്ടിരുന്നു. മുൻകാഴ്ച, പിൻകാഴ്ച, ബ്രോണ്ടോസാറസിന്റെ അസ്ഥികൂടം,
25മുട്ട... പ്രപഞ്ചഭാഷാശാസ്ത്രജ്ഞരുടെ ഒരു കൂട്ടം തന്നെ മൃഗശാല കാണാനായി അവിടെ എത്തി.
26പക്ഷെ, അപ്പോഴേക്കും ഇൻകുബേറ്റർമുറിയിലേക്കുള്ള പ്രവേശനം ഞങ്ങൾ നിരോധിച്ചു കഴിഞ്ഞിരുന്നു.
27ധ്രുവക്കരടികളെയും ചൊവ്വക്കാരനായ പച്ചത്തുള്ളനെയും കണ്ടു തൃപ്തിപ്പെടേണ്ടി വന്നു അവർക്ക്.
28
43d61bb3
SS
29നാല്പ്പത്തിയാറാമത്തെ ദിവസം മുട്ടയിൽ എന്തോ ചിലത് സംഭവിക്കാൻ തുടങ്ങി. ആ സമയത്ത് ഞാനും
30എന്റെ സുഹൃത്ത് പ്രൊഫസർ യാക്കാത്തയും മുട്ട വെച്ച ഇൻകുബേറ്ററിനത്തുള്ള ഗ്ലാസ്മുറിയിൽ ചായ
31കുടിച്ചുകൊണ്ടിരിക്കയായിരുന്നു. മുട്ട വിരിഞ്ഞ് എന്തെങ്കിലും പുറത്തുവരുമെന്നുള്ള വിശ്വാസം
32അതിനകം മിക്കവാറും നഷ്ടപ്പെട്ടിരുന്നു. എക്സ്-റേ എടുത്ത് നോക്കാനും ധൈര്യമില്ല. 'കുഞ്ഞിന്'
33എന്തെങ്കിലും തകരാറ് സംഭവിച്ചാലോ? മുൻകാല അനുഭവത്തെ ആശ്രയിക്കാനും നിവൃത്തിയില്ല.
34കാരണം ഇതിനു മുമ്പെ ആരും ബ്രോണ്ടോസാറസിന്റെ മുട്ട വിരിയിക്കാൻ ശ്രമിച്ചിട്ടില്ല.
35
97d08aef
SS
36അതാ, ആ മുട്ട അനങ്ങുന്നു. പൊട്ടുന്നു. വിള്ളലിലൂടെ അതാ പാമ്പിന്റെ തലപോലെ ഒന്ന് പുറത്തേക്ക്
37വരുന്നു. എല്ലാ സ്വയം പ്രവർത്തക സിനിമാക്യാമറകളും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ
38ശബ്ദം കേൾക്കായി. ഇൻകുബേറ്ററിന്റെ വാതിലിനു മുമ്പുള്ള ചെമന്ന വെളിച്ചം പ്രകാശിച്ചു.
39മൃഗശാലയിലാകെ ആകാംക്ഷയുടെയും ആശങ്കയുടെയുമായ ഒരന്തരീക്ഷം പരന്നു.
40
41അഞ്ച് മിനിറ്റിനുള്ളിൽ, ആ സമയത്ത് അവിടെ ഉണ്ടായിരിക്കേണ്ട എല്ലാവരും ഞങ്ങൾക്ക് ചുറ്റും
42തടിച്ചുകൂടി. ഒരു ജോലിയുമില്ലാതെ വെറുതെ 'കാണാൻ' വന്നവരും ഉണ്ടായിരുന്നു. എന്തൊരു
43തിരക്ക്. വല്ലാത്ത ഉഷ്ണം.
05ce18a7
SS
44
45അവസാനം കൊച്ചു ബ്രോണ്ടോസാറസ് മുട്ടക്ക് വെളിയിൽ വന്നു.
46
47"അതിന്റെ പേരെന്താ അച്ഛാ?" പെട്ടെന്ന് പരിചിതമായ ഒരു ശബ്ദം.
48
49"ആലീസ്" അദ്ഭുതത്തോടെ ഞാൻ അലറി. "നീയ്യെങ്ങനെ ഇവിടെ വന്നു?"
50
51"ഞാൻ റിപ്പോർട്ടർമാരുടെ കൂടെ വന്നു."
52
db9931d6 53"പക്ഷെ കുട്ടികൾക്ക് ഇവിടെ പ്രവേശനമില്ലല്ലോ."
05ce18a7 54