Commit | Line | Data |
---|---|---|
68f83e42 SS |
1 | #വീഡിയോഫോണ്‍ സംഭവം# |
2 | ||
3 | ആലീസ് ഉറങ്ങുന്നില്ല. വല്ലാത്ത പെണ്ണ്. നേരം മണി പത്തായി. എന്നിട്ടും അവൾ ഉറങ്ങുന്ന | |
4 | മട്ട് കാണുന്നില്ല. ഞാൻ പറയുന്നു: "ആലീസ്, ഉടനെ ഉറങ്ങിക്കോ ഇല്ലെങ്ങിൽ ........" | |
5 | ||
6 | "ഇല്ലെങ്ങിൽ? ഇല്ലെങ്ങിലെന്താ അച്ഛാ?" | |
7 | ||
8 | "ഇല്ലെങ്ങിലോ? ഞാൻ വീഡിയോഫോണിൽ [ബാബ-യാഗ][1]യെ വിളിക്കും" | |
9 | ||
10 | "ആരാ അച്ഛാ ഈ ബാബ-യാഗ?" | |
11 | ||
12 | "ഏങ്, എല്ലാ കുട്ടികൾക്കും ബാബ-യാഗയെ അറിയാലോ! ഗ്ലപ്, ഗ്ലപ് -- പറഞ്ഞാകേക്കാത്ത | |
13 | കൊച്ചുകുട്ടികളെ പിടിച്ചു തിന്നുന്ന യക്ഷിയാണ് ബാബ-യാഗ" | |
14 | ||
15 | "എന്തിനാ അവള് കുട്ടികളെ തിന്നണത്?" | |
16 | ||
17 | "അതോ... അതോ... അവള് ചീത്തയാ. പിന്നെ അവൾക്ക് എപ്പോഴും ഭയങ്കര വിശപ്പാണ്." | |
18 | ||
19 | "അവൾക്കെന്തിനാ വിശക്ക്ണത്?" | |
20 | ||
21 | "അതോ... അതോ... അവളുടെ കുടിലിലേക്ക് ഭക്ഷണം എത്തിക്കുന്ന കുഴൽ ഘടിപ്പിച്ചിട്ടില്ല." | |
22 | ||
23 | "എന്തുകൊണ്ട് ഘടിപ്പിച്ചില്ല?" | |
24 | ||
25 | "അതോ... അതോ... അവളുടെ കുടിൽ ഇടിഞ്ഞു പൊളിഞ്ഞ ഒരു ചെറ്റപ്പുരയാണ്, കാടിന്റെ വളരെ | |
26 | ഉള്ളിലുമാണ്." | |
27 | ||
28 | ആലീസിന് താല്പര്യം കൂടിക്കൂടി വരികയാണ്. ഉറക്കം തീരെ പോയി. അവൾ കിടക്കയിൽ | |
29 | എഴുന്നേറ്റിരുന്നു. | |
30 | ||
31 | "ബാബ-യാഗക്ക് വനസംരക്ഷണ വകുപ്പിലാണോ ജോലി?" | |
32 | ||
33 | "ദേ, ആലീസ്, നീ ഉറങ്ങുന്നുണ്ടോ? വേഗം ഉറങ്ങിക്കോ, ഇല്ലെങ്ങിൽ..." | |
34 | ||
35 | "പക്ഷെ, അച്ഛാ, അച്ഛൻ പറഞ്ഞില്ലേ ബാബ-യാഗയെ വിളിക്കാംന്ന്. ഒന്ന് വിളിക്കൂ അച്ഛാ | |
36 | ബാബ-യാഗയെ ഒന്നു വിളിക്കൂ." | |
37 | ||
38 | "ദേ ഞാൻ' പ്പ വിളിക്കും. പിന്നെ നീ പേടിച്ചു കരയും!" | |
39 | ||
40 | ഞാൻ വീഡിയോഫോണിന്റെ അടുത്തേക്ക് നീങ്ങി. ദേഷ്യത്തോടെ കണ്ണിക്കണ്ട ചില ബട്ടണുകൾ | |
41 | അമർത്തി. ഒരു കണക്ഷനും കിട്ടില്ല, എന്ന് എനിക്ക് ഉറപ്പായിരുന്നു. ബാബ-യാഗ വീട്ടിലില്ല | |
42 | എന്ന് പറയാം! | |
43 | ||
44 | പക്ഷെ, എനിക്ക് തെറ്റുപറ്റി. വീഡിയോഫോണ്‍ സ്ക്രീൻ തെളിഞ്ഞു. ഒരു ക്ലിക് ശബ്ദം കേൾക്കായി. | |
45 | ലൈനിന്റെ മറ്റേ അറ്റത്ത് ആരോ സ്വീകരിക്കാനുള്ള ബട്ടണ്‍ അമർത്തിയിരുന്നു. ആളുടെ രൂപം | |
46 | സ്ക്രീനിൽ തെളിയുന്നതിന് മുമ്പുതന്നെ ആരോ ഉറക്കം തൂങ്ങിക്കൊണ്ട് പറഞ്ഞു. "ഇത് ചൊവ്വാ | |
47 | എംബസിയാണ്." | |
48 | ||
94c8c53e SS |
49 | "അവള് വര്വോ അച്ഛാ?" ആലീസ് കിടപ്പുമുറിയിൽ നിന്ന് വിളിച്ചു ചോദിച്ചു. |
50 | ||
51 | "അവൾ നല്ല ഉറക്കമാണ്" ദേഷ്യത്തോടെ ഞാൻ പറഞ്ഞു. | |
52 | ||
53 | "ഇത് ചൊവ്വാ എംബസിയാണ്" ശബ്ദം ആവർത്തിച്ചു. ഞാൻ വീണ്ടും വീഡിയോഫോണിലേക്ക് തിരിഞ്ഞു. | |
54 | ചെറുപ്പക്കാരനായ ഒരു ചോവ്വക്കാരൻ എന്റെ മുഖത്തേക്ക് നോക്കുന്നു. അയാൾക്ക് പച്ചക്കണ്ണുകളാണുള്ളത്. | |
55 | പുരികമില്ല. | |
56 | ||
57 | "ക്ഷമിക്കണം" ഞാൻ പറഞ്ഞു. "ഞാൻ ബട്ടണ്‍ അമർത്തിയത് തെറ്റിപ്പോയി." | |
58 | ||
59 | ചോവ്വാക്കാരൻ പുഞ്ചിരിച്ചു. അയാൾ എന്നെയല്ല നോക്കുന്നത്. എന്ത്? ആലീസോ. അവൾ | |
60 | കിടക്കേന്ന് എണീറ്റ് വന്നിരിക്കുന്നു. ചെരിപ്പിടാതെ. | |
61 | ||
62 | "നമസ്കാരം" അവൾ ചൊവ്വാക്കാരനെ അഭിവാദനം ചെയ്തു. | |
63 | ||
64 | "നമസ്കാരം, കൊച്ചുമോളേ" | |
65 | ||
66 | "ബാബ-യാഗ നിങ്ങളുടെ വീട്ടിലാണോ താമസം?" | |
67 | ||
68 | "സംഗതി ഇതാണ്" ഞാൻ പറഞ്ഞു. "ആലീസിനോട് എത്ര ഉറങ്ങാൻ പറഞ്ഞിട്ടും അവൾ ഉറങ്ങുന്നില്ല. | |
69 | അവളെ ശിക്ഷിക്കാൻ ഞാൻ ബാബ-യാഗയെ വീഡിയോഫോണിൽ വിളിക്കയായിരുന്നു. പക്ഷെ നമ്പര്‍ | |
70 | തെറ്റിപ്പോയി." | |
71 | ||
72 | ചൊവ്വാക്കാരൻ വീണ്ടും ചിരിച്ചു. | |
73 | ||
74 | "കുഞ്ഞേ, ആലീസ് നീ വേഗം ഉറങ്ങിക്കോ. അതാ നല്ലത്. ഇല്ലെങ്ങിൽ നിന്റെ അച്ഛൻ ബാബ-യാഗയെ | |
75 | വിളിക്കും." | |
76 | ||
77 | ചൊവ്വാക്കാരൻ ടാറ്റ പറഞ്ഞ് വീഡിയോ കെടുത്തി. | |
78 | ||
79 | "എന്താ മതിയായില്ലേ, ഇനി ഉറങ്ങാ നല്ലത്, ചൊവ്വയിൽ നിന്നുള്ള അയാൾ പറഞ്ഞത് കേട്ടില്ലേ?" | |
80 | ||
81 | "ഞാൻ ഉറങ്ങാൻ പുവ്വാണ്. പിന്നെ അഛാ എന്നേം ചൊവ്വയിലേക്ക് കൊണ്ടുപുവ്വോ?" | |
82 | ||
83 | "പറേണപോലെ ഒക്കെ കേക്കാച്ചാൽ, അടുത്ത വേനക്കാലത്ത് കൊണ്ടുപുവ്വാം!" | |
84 | ||
85 | അവസാനം ആലീസ് ഉറങ്ങി. കുറെ പണി ചെയ്തുതീർക്കാനുണ്ടായിരുന്നു. രാത്രി ഒരു മണി വരെ | |
86 | ഇരുന്നു. ഒരു മണി ആയപ്പോൾ വീഡിയോഫോണ്‍ പെട്ടെന്ന് ശബ്ദിക്കാൻ തുടങ്ങി. ഞാൻ ബട്ടണ്‍ | |
87 | അമർത്തി. എംബസിയിൽ നിന്നുള്ള ആ ചൊവ്വക്കാരനായിരുന്നു അത്. | |
88 | ||
89 | "ഈ വൈകിയ നേരത്ത് ഉപദ്രവിക്കുന്നതിൽ ക്ഷമിക്കണം." അയാൾ പറഞ്ഞു. "നിങ്ങളുടെ | |
90 | വീഡിയോഫോണ്‍ ഓഫാക്കിയിട്ടില്ല. അപ്പോൾ നിങ്ങൾ ഉറങ്ങിയിരിക്കില്ലെന്ന് ഞാൻ കരുതി." | |
91 | ||
92 | "ഓ, സാരല്യ" | |
93 | ||
94 | "ഒരു സഹായം വേണല്ലോ," ചൊവ്വക്കാരൻ പറഞ്ഞു. "ഇവിടെ എംബസിയിൽ ഞങ്ങൾക്ക്, ആർക്കും | |
95 | ഉറങ്ങാൻ പറ്റുന്നില്ല. ഞങ്ങൾ എല്ലാ സർവവിജ്ഞാനകോശങ്ങളും പരതിനോക്കി. വീഡിയോഫോണ്‍ | |
96 | ഡയറക്ടറി നോക്കി. എന്നിട്ടും ഈ ബാബ-യാഗ ആരാണെന്നോ അവൾ എവിടെയാണ് താമസിക്കുന്നതെന്നോ | |
97 | കണ്ടുപിടിക്കാൻ കഴിഞ്ഞില്ല..." | |
68f83e42 SS |
98 | |
99 | ||
290bae4b | 100 | [1]: "റഷ്യൻ നാടോടിക്കഥകളിലെ ഒരു യക്ഷിയാണ് ബാബ-യാഗ" |