കാടായി. കാട്ടിൽ നിറയെ കൂണുകൾ. പല തരത്തിലും പല നിറത്തിലുമുള്ള നല്ല സ്വാദുള്ള കൂണുകൾ.
പക്ഷെ, കൂണ് പറിക്കാൻ വരുന്ന പതിനായിരങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടത്രയൊന്നുമില്ല.
+ഞാൻ മൃഗശാലയിൽ നിന്ന് നേരിട്ട് കോട്ടേജിലേക്ക് പോവുകയാണ് പതിവ്. പക്ഷെ, അവിടെ
+ചെന്നാലും വിശ്രമം കിട്ടാറില്ല. ആ സുഖവാസകേന്ദ്രത്തിലെ 'ബഹള'ത്തിൽ പെട്ടുപോകും.
+ഞങ്ങളുടെ അയൽവാസിയുടെ മോനുണ്ട് കോല്യ. അവനാണ് 'ബഹള'ത്തിന്റെ കേന്ദ്രം. മറ്റു കുട്ടികളുടെ
+കളിപ്പാട്ടങ്ങൾ തട്ടിപ്പറിക്കുകയെന്ന അവന്റെ ദുശ്ശീലം വ്നൂക്കവൊയിലാകെ പ്രസിദ്ധമാണ്. അവനെ
+പരിശോധിക്കാനായി ലെനിൻഗ്രാദിൽ നിന്ന് ഒരു മനശ്ശാസ്ത്രജ്ഞൻ വരികപോലും ചെയ്തു. അത്
+അയാൾക്ക് തന്റെ പി എച്ച് ഡി തീസിസ് എഴുതാൻ ഉപകരിച്ചു. മനശ്ശാസ്ത്രജ്ഞനാകട്ടെ,
+മണ്ണാങ്കട്ടയാകട്ടെ കോല്യക്കൊന്നുമില്ല. അവൻ പകൽ മുഴുവൻ ജാം തിന്നുകൊണ്ടിരിക്കും.
+എപ്പോഴും മോങ്ങിക്കൊണ്ടിരിക്കും. ഞാനവന് മൂന്ന് ചക്രമുള്ള ഒരു ഫോട്ടോണ്‍ റോക്കറ്റ്
+വങ്ങിക്കൊണ്ടുവന്നുകൊടുത്തു. അവന്റെ മോങ്ങൽ ഒന്നു കുറഞ്ഞെങ്കിലോ എന്നാശിച്ചുകൊണ്ട്.
+